Zechariah 9:15 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വശക്തനായ സര്‍വേശ്വരന്‍ സ്വന്തം ജനതയെ രക്ഷിക്കും. അവര്‍ കവണക്കാരെ നശിപ്പിക്കും. പടവെട്ടുമ്പോള്‍ കുടിച്ചു മദിച്ചവരെപ്പോലെ അവര്‍ യുദ്ധാങ്കണത്തില്‍ അലറും. അവര്‍ വൈരികളുടെ ചോര ചിന്തും; യാഗകലശം നിറയുന്നതുപോലെ അവിടം രക്തംകൊണ്ടു നിറയും. യാഗപീഠത്തിന്‍റെ കോണുകള്‍പോലെ അവിടം രക്തംകൊണ്ടു കുതിരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കയും ചെയ്യും.
Malayalam 1992 MBSI
സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ടു മറെക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവർ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളയുകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കുകയും യാഗകലശങ്ങൾപോലെയും യാഗപീഠത്തിന്റെ കോണുകൾപോലെയും നിറഞ്ഞിരിക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.
Malayalam Bible POC-ML 2013
സൈന്യങ്ങളുടെ കര്‍ത്താവ് അവര്‍ക്കു സംരക്‌ഷണം നല്‍കും. അതുകൊണ്ട് അവര്‍ കവിണക്കല്ലു വിഴുങ്ങുകയും ചവിട്ടിമെതിക്കുകയും ചെയ്യും. അവര്‍ വീഞ്ഞെന്നപോലെ രക്‌തം കുടിച്ച് കുടമെന്നപോലെ നിറയും; ബലിപീഠത്തിന്‍െറ കോണുകളെന്നെപോലെ കുതിരും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും. അവർ കവിണക്കല്ലുകളാൽ വിനാശംവരുത്തി വിജയംനേടും; അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും. അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള നിറഞ്ഞ പാത്രംപോലെ ആയിരിക്കും.