Zechariah 9:7 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
രക്തമുള്ള മാംസം അവര്‍ ഇനിമേല്‍ ഭക്ഷിക്കുകയില്ല. മ്ലേച്ഛഭക്ഷണം അവരുടെ വായില്‍നിന്നു നീക്കിക്കളയും; അവരില്‍ അവശേഷിക്കുന്നവര്‍ നമ്മുടെ ദൈവത്തിന്‍റെ സ്വന്തജനത്തിന്‍റെ ഭാഗമാകും. അവര്‍ യെഹൂദ്യയിലെ ഒരു വര്‍ഗത്തെപ്പോലെ ആകും; എക്രോന്‍ നിവാസികള്‍ യെബൂസ്യരെപ്പോലെ എന്‍റെ ജനത്തിന്‍റെ ഭാഗമായിത്തീരും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.
Malayalam 1992 MBSI
ഞാന്‍ അവന്റെ രക്തം അവന്റെ വായില്‍നിന്നും അവന്റെ വെറുപ്പുകള്‍ അവന്റെ പല്ലിന്നിടയില്‍നിന്നും നീക്കിക്കളയും; എന്നാല്‍ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവന്‍ യെഹൂദയില്‍ ഒരു മേധാവിയെപ്പോലെയും എക്രോന്‍ ഒരു യെബൂസ്യനെപ്പോലെയും ആകും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഞാന്‍ അവന്‍റെ രക്തം അവന്‍റെ വായിൽനിന്നും അവന്‍റെ വെറുപ്പുകള്‍ അവന്‍റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവന്‍ യെഹൂദായിൽ ഒരു മേധാവിയെപ്പോലെയും എക്രോന്‍ ഒരു യെബൂസ്യനെപ്പോലെയും ആകും.
Malayalam Bible POC-ML 2013
അവര്‍ ഇനിമേല്‍ രക്‌തവും മ്ലേച്ഛമാംസവും ഭക്‌ഷിക്കുകയില്ല. അവരും നമ്മുടെ ദൈവത്തിന്‍െറ അവശിഷ്‌ടജന മാകും. അവര്‍ യൂദായിലെ ഒരു കുലത്തെപോലെയാകും. എക്രാണ്‍ ജബൂസ്യരെപ്പോലെയാകും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഞാൻ, അവരുടെ വായിൽനിന്നു രക്തവും അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും. ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും. അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും, എക്രോൻ യെബൂസ്യരെപ്പോലെയും ആകും.