Zephaniah 1:18 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സര്‍വേശ്വരന്‍റെ ക്രോധദിവസത്തില്‍ സ്വര്‍ണത്തിനോ വെള്ളിക്കോ അവരെ രക്ഷിക്കാന്‍ ആവുകയില്ല. ഭൂമി മുഴുവന്‍ അവിടുത്തെ തീക്ഷ്ണമായ ക്രോധാഗ്നിക്ക് ഇരയാകും. ഭൂവാസികളെ എല്ലാം അവിടുന്ന് അതിശീഘ്രം നശിപ്പിക്കും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാൻ കഴികയില്ല; സർവ്വഭൂമിയും അവന്റെ തീക്ഷ്ണതാഗ്നിക്കു ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.
Malayalam 1992 MBSI
യഹോവയുടെ ക്രോധദിവസത്തില്‍ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വ്വഭൂമിയും അവന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിക്കുവാൻ കഴിയുകയില്ല; സർവ്വഭൂമിയും അവന്റെ ക്രോധത്തിന്റെ തീക്ഷ്ണമായ അഗ്നിക്ക് ഇരയായ്തീരും; സകലഭൂവാസികൾക്കും അവൻ ശീഘ്രസംഹാരം വരുത്തും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വഭൂമിയും അവന്‍റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.
Malayalam Bible POC-ML 2013
കര്‍ത്താവിന്‍െറ ക്രോധത്തിന്‍െറ ദിനത്തില്‍ അവരുടെ വെള്ളിക്കോ സ്വര്‍ണത്തിനോ അവരെ രക്‌ഷിക്കാനാവില്ല. അസഹിഷ്‌ണുവായ അവിടുത്തെ ക്രോധത്തിന്‍െറ അഗ്‌നിയില്‍ ഭൂമി മുഴുവനും ദഹിച്ചുപോകും; ഭൂവാസികളെ മുഴുവന്‍ അവിടുന്ന് പൂര്‍ണമായും പെട്ടെന്നും ഉന്‍മൂലനം ചെയ്യും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിയോ സ്വർണമോ അവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല.” അവിടത്തെ തീക്ഷ്ണാഗ്നിയിൽ സർവലോകവും ദഹിച്ചുപോകും. സകലഭൂവാസികളുടെയുംമേൽ അവിടന്ന് ശീഘ്രസംഹാരം വരുത്തും.