Zephaniah 2:14 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
അതിന്‍റെ മധ്യത്തില്‍ കാലിക്കൂട്ടങ്ങളും മറ്റു മൃഗങ്ങളും കിടക്കും. തകര്‍ന്ന തൂണുകളുടെ ഇടയില്‍ കഴുകനും മുള്ളന്‍പന്നിയും കുടിപാര്‍ക്കും. കിളിവാതില്‍ക്കല്‍ മൂങ്ങ മൂളും. ഉമ്മരപ്പടിയില്‍ ഇരുന്നു മലങ്കാക്ക കരയും. ദേവദാരുശില്പവേലകള്‍ ശൂന്യമാക്കപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.
Malayalam 1992 MBSI
അതിന്റെ നടുവില്‍ ആട്ടിന്‍ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയില്‍ വേഴാമ്പലും മുള്ളനും രാപാര്‍ക്കും; കിളിവാതില്‍ക്കല്‍ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാല്‍ ഉമ്മരപ്പടിക്കല്‍ ശൂന്യതയുണ്ടു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
അതിന്റെ നടുവിൽ ആട്ടിൻ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ മകുടങ്ങളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാർക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ടു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
അതിന്‍റെ നടുവിൽ ആട്ടിന്‍കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാര്‍ക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ട്.
Malayalam Bible POC-ML 2013
അതിന്‍െറ മധ്യത്തില്‍ ആട്ടിന്‍ പറ്റങ്ങള്‍ മേയും; വന്യമൃഗങ്ങളും കഴുകനും മുള്ളന്‍പന്നിയും തകര്‍ന്നതൂണുകളുടെ ഇടയില്‍ പാര്‍ക്കും. കിളിവാതില്‍ക്കലിരുന്നു മൂങ്ങമൂളും; വാതില്‍പടിയിലിരുന്ന് മലങ്കാക്ക കരയും. അവളുടെ ദേവ ദാരുശില്‍പങ്ങള്‍ ശൂന്യമായിക്കിടക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ആട്ടിൻപറ്റങ്ങളും സകലതരം ജന്തുക്കളും അവിടെക്കിടക്കും. അതിന്റെ തൂണുകൾക്കു മധ്യത്തിൽ മൂങ്ങയും നത്തും രാപാർക്കും. അവയുടെ ശബ്ദം ജനാലകളിൽ പ്രതിധ്വനിക്കും വാതിലിനുമുമ്പിൽ ചണ്ടിക്കൂമ്പാരങ്ങൾ നിറഞ്ഞുകിടക്കും ദേവദാരുകൊണ്ടുള്ള ഉത്തരങ്ങൾ വെയിലുംമഴയും ഏറ്റുകിടക്കും.