Zephaniah 2:3 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
വിനീതരായ ദേശവാസികളേ, കര്‍ത്തൃകല്പനകള്‍ അനുസരിക്കുന്നവരേ, നിങ്ങളെല്ലാവരും സര്‍വേശ്വരനിലേക്കു തിരിയുവിന്‍. നീതിയും വിനയവും തേടുവിന്‍. അവിടുത്തെ ക്രോധദിവസത്തില്‍ നിങ്ങള്‍ ശിക്ഷാവിധിയില്‍നിന്ന് ഒരുവേള ഒഴിവാക്കപ്പെട്ടേക്കാം.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.
Malayalam 1992 MBSI
യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍; നീതി അന്വേഷിപ്പിന്‍; സൌമ്യത അന്വേഷിപ്പിന്‍; പക്ഷെ നിങ്ങള്‍ക്കു യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ, അവനെ അന്വേഷിക്കുവിൻ; നീതി അന്വേഷിക്കുവിൻ; സൗമ്യത അന്വേഷിക്കുവിൻ; ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാൻ സാധിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍; നീതി അന്വേഷിപ്പിന്‍; സൗമ്യത അന്വേഷിപ്പിന്‍; പക്ഷേ നിങ്ങള്‍ക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.
Malayalam Bible POC-ML 2013
അവിടുത്തെ കല്‍പനകള്‍ അനുസരിക്കുന്ന ദേശത്തുള്ള വിനീതരേ, കര്‍ത്താവിനെ അന്വേഷിക്കുവിന്‍; നീതിയും വിനയവും അന്വേഷിക്കുവിന്‍. കര്‍ത്താവിന്‍െറ ക്രോധത്തിന്‍െറ ദിനത്തില്‍ ഒരു പക്‌ഷേ നിങ്ങളെ അവിടുന്ന്‌ മറച്ചേക്കാം.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ, യഹോവയെ അന്വേഷിക്കുക. നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക; പക്ഷേ, യഹോവയുടെ കോപദിവസത്തിൽ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.