Zephaniah 2:4 — Compare Translations
7 translations compared side by side
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
ഗസ്സാ നിര്‍ജനമാകും; അസ്കലോന്‍ ശൂന്യമായിത്തീരും. അസ്തോദിലെ ജനങ്ങളെ നട്ടുച്ചയ്‍ക്ക് ഓടിച്ചുകളയും; എക്രോന്‍ ഉന്മൂലനം ചെയ്യപ്പെടും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും.
Malayalam 1992 MBSI
ഗസ്സാ നിര്‍ജ്ജനമാകും; അസ്കലോന്‍ ശൂന്യമായ്തീരും; അസ്തോദിനെ അവര്‍ മദ്ധ്യാഹ്നത്തിങ്കല്‍ നീക്കിക്കളയും; എക്രോന്നു നിര്‍മ്മൂലനാശം വരും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായിത്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും; എക്രോന് നിർമ്മൂലനാശം വരും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
ഗസ്സാ നിര്‍ജനമാകും; അസ്കലോന്‍ ശൂന്യമായിത്തീരും; അസ്തോദിനെ അവര്‍ മധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോനു നിര്‍മ്മൂലനാശം വരും.
Malayalam Bible POC-ML 2013
ഗാസാ നിര്‍ജനമാകും; അഷ്‌കലോണ്‍ ശൂന്യമാകും. അഷ്‌ദോദിലെ ജനങ്ങള്‍ മധ്യാഹ്‌നത്തില്‍ തുരത്തപ്പെടും. എക്രാണ്‍ പിഴുതെറിയപ്പെടും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
ഗസ്സാ ഉപേക്ഷിക്കപ്പെടും അസ്കലോൻ ഉന്മൂലനംചെയ്യപ്പെടും. നട്ടുച്ചയ്ക്ക് അശ്ദോദ് ശൂന്യമാകും എക്രോൻ തകർന്നുപോകും.