Zephaniah 2:5 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
സമുദ്രതീരനിവാസികളായ ക്രേത്യജനതേ, നിങ്ങള്‍ക്കു ഹാ! ദുരിതം! ഫെലിസ്ത്യരുടേതായ കനാന്‍ദേശമേ, സര്‍വേശ്വരന്‍റെ വിധി നിങ്ങള്‍ക്ക് എതിരാണ്.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികൾ ഇല്ലാതാകുംവണ്ണം ഞാൻ നിന്നെ നശിപ്പിക്കും.
Malayalam 1992 MBSI
സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള്‍ ഇല്ലാതാകുംവണ്ണം ഞാന്‍ നിന്നെ നശിപ്പിക്കും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
സമുദ്രതീരനിവാസികളായ ക്രേത്യജനതയ്ക്ക് അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്ക് വിരോധമായിരിക്കുന്നു; നിനക്ക് നിവാസികൾ ആരും ഇല്ലാതെയാകുംവിധം ഞാൻ നിന്നെ നശിപ്പിക്കും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
സമുദ്രതീരനിവാസികളായ ക്രേത്യജാതിക്ക് അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള്‍ ഇല്ലാതാകുംവണ്ണം ഞാന്‍ നിന്നെ നശിപ്പിക്കും.
Malayalam Bible POC-ML 2013
കടല്‍ത്തീരവാസികളേ, ക്രത്യജനമേ, നിങ്ങള്‍ക്കു ദുരിതം! കര്‍ത്താവിന്‍െറ വചനം നിങ്ങള്‍ക്കെതിരാണ്‌. ഫിലിസ്‌ത്യദേശമായ കാനാന്‍, ഒരുവന്‍ പോലും അവശേഷിക്കാത്തവിധം നിന്നെ ഞാന്‍ നശിപ്പിക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
സമുദ്രതീരവാസികളേ, കെരീത്യരേ, നിങ്ങൾക്കു ഹാ കഷ്ടം! ഫെലിസ്ത്യരുടെ ദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു: “ഞാൻ നിന്നെ നശിപ്പിക്കും. ആരും ശേഷിക്കുകയില്ല.”