Zephaniah 2:8 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
മോവാബ്യരുടെ അധിക്ഷേപവും എന്‍റെ ജനത്തെ നിന്ദിക്കുകയും അവരുടെ ദേശത്തിനെതിരെ വമ്പു പറയുകയും ചെയ്തുകൊണ്ടുള്ള അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.
Malayalam 1992 MBSI
മോവാബിന്റെ ധിക്കാരവും അമ്മോന്യര്‍ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന്‍ കേട്ടിരിക്കുന്നു.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
മോവാബിന്റെ ധിക്കാരവും അമ്മോന്യർ എന്റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിന് വിരോധമായി പറഞ്ഞ ശകാരങ്ങളും ഞാൻ കേട്ടിരിക്കുന്നു.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
മോവാബിന്‍റെ ധിക്കാരവും അമ്മോന്യര്‍ എന്‍റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിനു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന്‍ കേട്ടിരിക്കുന്നു.
Malayalam Bible POC-ML 2013
മൊവാബിന്‍െറ അധിക്‌ഷേപങ്ങളും, എന്‍െറ ജനത്തെനിന്‌ദിക്കുകയും അവരുടെ ദേശത്തിനെതിരായി വീമ്പടിക്കുകയും ചെയ്‌ത അമ്മോന്യരുടെ പരിഹാസവും ഞാന്‍ കേട്ടിരിക്കുന്നു.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
“എന്റെ ജനതയെ അപമാനിച്ചവരും അവരുടെ ദേശത്തെ ഭീഷണിപ്പെടുത്തിയവരുമായ മോവാബിന്റെ അപമാനവും അമ്മോന്യരുടെ ധിക്കാരവും ഞാൻ കേട്ടിരിക്കുന്നു.