Zephaniah 3:19 — Compare Translations

7 translations compared side by side

Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
കണ്ടുകൊള്‍ക, അന്നാളില്‍ നിങ്ങളുടെ മര്‍ദകരെ ഞാന്‍ നേരിടും. ഞാന്‍ മുടന്തനെ രക്ഷിക്കും. പുറന്തള്ളിയവരെ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്ജാഭാരത്തെ ഭൂമി മുഴുവന്‍ വ്യാപിക്കുന്ന സ്തുതിയും കീര്‍ത്തിയുമായി മാറ്റും.
Malayalam (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാൻ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാൻ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കിത്തീർക്കുകയും ചെയ്യും.
Malayalam 1992 MBSI
നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാന്‍ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുംകയും ചെയ്യും.
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
നിന്നെ ക്ലേശിപ്പിക്കുന്നവരോട് ഞാൻ ആ കാലത്ത് ഇടപെടും; ഞാൻ മുടന്തരെ രക്ഷിക്കുകയും ചിതറിപ്പോയതിനെ ശേഖരിക്കുകയും സർവ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീർത്തിയുമാക്കി തീർക്കുകയും ചെയ്യും.
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാന്‍ ആ കാലത്ത് ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുകയും ചെയ്യും.
Malayalam Bible POC-ML 2013
നിന്‍െറ മര്‍ദകരെയെല്ലാം അന്നു ഞാന്‍ ശിക്‌ഷിക്കും. മുടന്തരെ ഞാന്‍ രക്‌ഷിക്കും; പുറന്തള്ളപ്പെട്ടവരെ ഞാന്‍ ഒരുമിച്ചുകൂട്ടും. അവരുടെ ലജ്‌ജയെ ഞാന്‍ സ്‌തുതിയും ഭൂമി മുഴുവന്‍ വ്യാപി ച്ചകീര്‍ത്തിയും ആക്കും.
Malayalam Contemporary Version (സമകാലിക മലയാളവിവർത്തനം)
നിന്നെ പീഡിപ്പിച്ച സകലരോടും ആ കാലത്ത് ഞാൻ ഇടപെടും. ഞാൻ മുടന്തനെ വിടുവിക്കും; ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും. അവരെ ലജ്ജിതരാക്കിയ എല്ലാ ദേശങ്ങളിലും ഞാൻ അവർക്കു മഹത്ത്വവും പുകഴ്ചയും നൽകും.