bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam 1992 MBSI
/
Song of Solomon 5
Song of Solomon 5
Malayalam 1992 MBSI
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 6 →
1
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാന്‍ എന്റെ തോട്ടത്തില്‍ വന്നിരിക്കുന്നു; ഞാന്‍ എന്റെ മൂറും സുഗന്ധവര്‍ഗ്ഗവും പെറുക്കി; ഞാന്‍ എന്റെ തേന്‍ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിന്; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍!
2
ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതില്ക്കല് മുട്ടുന്ന എന്റെ പ്രിയന്റെ സ്വരംഎന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, തുറക്കുക; എന്റെ ശിരസ്സു മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയില്‍ പെയ്യുന്ന തുള്ളികൊണ്ടും നനെഞ്ഞിരിക്കുന്നു.
3
എന്റെ അങ്കി ഞാന്‍ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നതു എങ്ങനെ? ഞാന്‍ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നതു എങ്ങനെ?
4
എന്റെ പ്രിയന് ദ്വാരത്തില്‍ കൂടി കൈ നീട്ടി; എന്റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.
5
എന്റെ പ്രിയന്നു തുറക്കേണ്ടതിന്നു ഞാന്‍ എഴുന്നേറ്റു; എന്റെ കൈ മൂറും, എന്റെ വിരല്‍ മൂറിന് തൈലവും തഴുതുപിടികളിന്മേല് പൊഴിച്ചു.
6
ഞാന്‍ എന്റെ പ്രിയന്നു വേണ്ടി തുറന്നു എന്റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവന് സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു; ഞാന്‍ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു; അവന് ഉത്തരം പറഞ്ഞില്ല.
7
നഗരത്തില്‍ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാര് എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതില്കാവല്ക്കാര് എന്റെ മൂടുപടം എടുത്തുകളഞ്ഞു.
8
യെരൂശലേംപുത്രിമാരേ, നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്നു അവനോടു അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോടു ആണയിടുന്നു.
9
സ്ത്രീകളില്‍ അതി സുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള് എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാള് എന്തു വിശേഷതയുള്ളു.
10
എന്റെ പ്രിയന് വെണ്മയും ചുവപ്പും ഉള്ളവന്, പതിനായിരംപേരില്‍ അതിശ്രേഷ്ഠന്‍ തന്നേ.
11
അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകള്‍ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.
12
അവന്റെ കണ്ണു നീര്‍ത്തോടുകളുടെ അരികത്തുള്ള പ്രാവുകള്‍ക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേര്‍ച്ചയായി പതിച്ചതും ആകും.
13
അവന്റെ കവിള് സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന് തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;
14
അവന്റെ കൈകള്‍ ഗോമേദകം പതിച്ചിരിക്കുന്ന സ്വര്‍ണ്ണനാളങ്ങള്‍; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിര്‍മ്മിതം.
15
അവന്റെ തുട തങ്കച്ചുവട്ടില്‍ നിര്‍ത്തിയ വെണ്കല്ത്തൂണ്; അവന്റെ രൂപം ലെബാനോനെപ്പോലെ ദേവദാരുപോലെ തന്നേ ഉല്‍കൃഷ്ടമാകുന്നു.
16
അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവന് സര്‍വ്വാംഗസുന്ദരന്‍ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയന്; ഇവനത്രേ എന്റെ സ്നേഹിതന്.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 6 →
All chapters:
1
2
3
4
5
6
7
8