bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
1 Corinthians 11
1 Corinthians 11
Malayalam Bible POC-ML 2013
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
1
ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍.
2
എല്ലാകാര്യങ്ങളിലും നിങ്ങള്‍ എന്നെ അനുസ്മരിക്കുന്നതിനാലും ഞാന്‍ നല്കിയ പാരമ്പര്യം അതേപടി സംരക്ഷിക്കുന്നതിനാലും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു.
3
പുരുഷന്‍െറ ശിരസ്സ് ക്രിസ്തുവും സ്ത്രീയുടെ ശിരസ്സ് ഭര്‍ത്താവും ക്രിസ്തുവിന്‍െറ ശിരസ്സ് ദൈവവുമാണെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
4
ശിര സ്സു മൂടിക്കൊണ്ട് പ്രാര്‍ഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന ഏതൊരു പുരുഷ നും തന്‍െറ ശിരസ്സിനെ അവമാനിക്കുന്നു.
5
ശിരസ്സു മൂടാതെ പ്രാര്‍ഥിക്കുകയോ പ്രവ ചിക്കുകയോ ചെയ്യുന്ന ഏതൊരു സ്ത്രീയും തന്‍െറ ശിരസ്സിനെ അവമാനിക്കുന്നു. അവളുടെ തല മുണ്ഡനം ചെയ്യുന്നതിനു തുല്യമാണത്.
6
സ്ത്രീ ശിരോവസ്ത്രം ഉപയോഗിക്കുന്നില്ലെങ്കില്‍ മുടി മുറിച്ചുകളയട്ടെ. മുടി മുറിക്കുന്നതും തല ക്ഷൗരം ചെയ്യുന്നതും അവള്‍ക്കു ലജ്ജാകരമെങ്കില്‍ ശിരോവസ്ത്രം ധരിക്കട്ടെ.
7
പുരുഷന് ദൈവത്തിന്‍െറ പ്രതിച്ഛായയും മഹിമയുമാകയാല്‍ അവന് തല മൂടരുത്. സ്ത്രീയാകട്ടെ പുരുഷന്‍െറ മഹിമയാണ്.
8
പുരുഷന് സ്ത്രീയില്‍ നിന്നല്ല, സ്ത്രീ പുരുഷനില്‍ നിന്നാണ് ഉണ്ടായത്.
9
പുരുഷന് സൃഷ്ടിക്കപ്പെട്ടത് സ്ത്രീക്കുവേണ്ടിയല്ല; സ്ത്രീ സൃഷ്ടിക്കപ്പെട്ടത് പുരുഷനുവേണ്ടിയാണ്.
10
ദൂതന്മാരെ ആദരിച്ച്, വിധേയ ത്വത്തിന്‍െറ പ്രതീകമായ ശിരോവസ്ത്രം അവള്‍ക്ക് ഉണ്ടായിരിക്കട്ടെ.
11
കര്‍ത്താവില്‍ പുരുഷനും സ്ത്രീയും പരസ്പരം ആശ്രയിച്ചാണു നിലകൊള്ളുത്.
12
എന്തെന്നാല്‍, സ്ത്രീ പുരുഷനില്‍നിന്ന് ഉണ്ടായതുപോലെ ഇന്ന് പുരുഷന് സ്ത്രീയില്‍നിന്നു പിറക്കുന്നു. എല്ലാം ദൈവത്തില്‍നിന്നു തന്നെ.
13
സ്ത്രീ തല മറയ്ക്കാതെ ദൈവത്തോടു പ്രാര്‍ഥിക്കുന്നത് ഉചിതമാണോ എന്ന് നിങ്ങള്‍ തന്നെതീരുമാനിക്കുവിന്‍.
14
നീണ്ട മുടി പുരുഷന് അവമാനമാണെന്നും
15
സ്ത്രീക്ക് അതു ഭൂഷണമാണെന്നും പ്രകൃതിതന്നെ പഠിപ്പിക്കുന്നില്ലേ? തലമുടി സ്ത്രീക്ക് ഒരു ആവരണമായി നല്കപ്പെട്ടിരിക്കുന്നു.
16
അഭിപ്രായവ്യത്യാസമുള്ളവരോട് എനിക്കു പറയാനുള്ളത്, ഞങ്ങള്‍ക്കോ ദൈവത്തിന്‍െറ സഭകള്‍ക്കോ മേല്പറഞ്ഞതൊഴികെ മറ്റൊരു സമ്പ്രദായവുമില്ല എന്നാണ്.
17
ഇനി പറയാന്‍പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ സമ്മേളനങ്ങള്‍ ഗുണത്തിനുപകരം ദോഷമാണുചെയ്യുന്നത്.
18
ഒന്നാമത്, നിങ്ങള്‍ സഭയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതു ഭാഗികമായി ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
19
നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകുകയെന്നതും ആവശ്യമാണ്.
20
നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്‍െറ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്.
21
കാരണം, ഓരോരുത്തരും നേരത്തെതന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തത്ഫലമായി ഒരുവന് വിശന്നും അപരന് കുടിച്ച് ഉന്മത്തനായും ഇരിക്കുന്നു.
22
എന്ത്! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ദൈവത്തിന്‍െറ സഭയെ അവ ഗണിക്കുകയും ഒന്നും ഇല്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ? നിങ്ങളോടു ഞാന്‍ എന്താണു പറയേണ്ടത്? ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാന്‍ പ്രശംസിക്കുകയില്ല.
23
കര്‍ത്താവില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്,
24
കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍െറ ശരീരമാണ്. എന്‍െറ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍.
25
അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്‍െറ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്‍െറ ഓര്‍മയ്ക്കായി ചെയ്യുവിന്‍.
26
നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്‍െറ മരണം, അവന്‍െറ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.
27
തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍െറ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന് കര്‍ത്താവിന്‍െറ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു.
28
അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ.
29
എന്തുകൊണ്ടെന്നാല്‍, ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നവന് തന്‍െറ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുന്നതും പാനംചെയ്യുന്നതും.
30
നിങ്ങളില്‍ പലരും രോഗികളും ദുര്‍ബലരും ആയിരിക്കുന്നതിനും ചിലര്‍ മരിച്ചുപോയതിനും കാരണമിതാണ്.
31
നാം നമ്മെത്തന്നെ ശരിയായി വിധിച്ചിരുന്നെങ്കില് നാം വിധിക്കപ്പെടുകയില്ലായിരുന്നു.
32
എന്നാല്‍, കര്‍ത്താവു നമ്മെവിധിക്കുകയും ശിക്ഷണ വിധേയരാക്കുകയും ചെയ്യുന്നു. അത് ലോകത്തോടൊപ്പം നമ്മള് ശിക്ഷിക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ്.
33
എന്‍െറ സഹോദരരേ, നിങ്ങള്‍ ഭക്ഷണം കഴിക്കാന്‍ സമ്മേളിക്കുമ്പോള്‍ അന്യോന്യം കാത്തിരിക്കുവിന്‍.
34
വിശപ്പുള്ള വന്‍ വീട്ടിലിരുന്നു ഭക്ഷിച്ചുകൊള്ളട്ടെ. അല്ലെങ്കില്‍ നിങ്ങളുടെ സമ്മേളനം ശിക്ഷാവിധിക്കേ ഉപകരിക്കുകയുള്ളൂ. ഇനിയുള്ള കാര്യങ്ങള്‍ ഞാന്‍ വരുമ്പോള്‍ ക്രമപ്പെടുത്തിക്കൊള്ളാം.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16