bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
1 John 3
1 John 3
Malayalam Bible POC-ML 2013
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
1
കണ്ടാലും! എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
2
പ്രിയപ്പെട്ടവരേ, നാം ഇപ്പോള്‍ ദൈവത്തിന്‍െറ മക്കളാണ്. നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ല. എങ്കിലും ഒരു കാര്യം നാമറിയുന്നു: അവിടുന്നുപ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തെപ്പോലെ ആകും. അവിടുന്ന് ആയിരിക്കുന്നതുപോലെ നാം അവിടുത്തെ കാണുകയുംചെയ്യും.
3
ഈ പ്രത്യാശയുള്ളവന് അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെത്തന്നെ വിശുദ്ധനാക്കുന്നു.
4
പാപം ചെയ്യുന്നവന് നിയമം ലംഘിക്കുന്നു. പാപം നിയമലംഘനമാണ്.
5
പാപങ്ങള്‍ ഏറ്റെടുക്കാന്‍ വേണ്ടിയാണ് അവന് പ്രത്യക്ഷനായത് എന്നു നിങ്ങളറിയുന്നു. അവനില്‍ പാപമില്ല.
6
അവനില്‍ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്ന ഒരുവനും അവനെ കണ്ടിട്ടില്ല; അറിഞ്ഞിട്ടുമില്ല.
7
കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ. നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന് നീതിമാനായിരിക്കുന്നതുപോലെ, നീതിമാനാണ്.
8
പാപം ചെയ്യുന്നവന് പിശാചില്‍ നിന്നുള്ളവനാണ്, എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്. പിശാചിന്‍െറ പ്രവൃത്തികളെ നശിപ്പിക്കുന്നതിനുവേണ്ടിയാണു ദൈവപുത്രന് പ്രത്യക്ഷനായത്.
9
ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല. കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു. അവന് ദൈവത്തില്‍നിന്നു ജനിച്ചവനായതുകൊണ്ട് അവനു പാപം ചെയ്യാന്‍ സാധ്യമല്ല.
10
ദൈവത്തിന്‍െറ മക്കളാരെന്നും പിശാചിന്‍െറ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്‍െറ സഹോദരനെ സ്നേഹിക്കാത്തവനും അങ്ങനെതന്നെ.
11
ആദിമുതലേ നിങ്ങള്‍ കേട്ടിരിക്കുന്ന സന്ദേശം ഇതാണ്: നാം പരസ്പരം സ്നേഹിക്കണം.
12
തിന്മയുടെ സന്തതിയും സഹോദരനെ കൊന്നവനുമായ കായേനെപ്പോലെയാകരുത്. എന്തു കാരണത്താലാണ് അവന് സഹോദരനെ കൊന്നത്? തന്‍െറ പ്രവൃത്തികള്‍ ദുഷിച്ചതും തന്‍െറ സഹോദരന്‍െറ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതുകൊണ്ടുതന്നെ.
13
സഹോദരരേ, ലോകം നിങ്ങളെ ദ്വേഷിക്കുന്നെങ്കില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ.
14
സഹോദരരെ സ്നേഹിക്കുന്നതുകൊണ്ടു നമ്മള് മരണത്തില്‍നിന്നും ജീവനിലേക്കു കടന്നിരിക്കുന്നു എന്നു നാമറിയുന്നു; സ്നേഹിക്കാത്തവനാകട്ടെ മരണത്തില്‍ത്തന്നെ നിലകൊള്ളുന്നു.
15
സഹോദരനെ വെറുക്കുന്നവന് കൊലപാതകിയാണ്. കൊലപാതകിയില്‍ നിത്യജീവന് വസിക്കുന്നില്ല എന്നു നിങ്ങള്‍ക്കറിയാമല്ലോ.
16
ക്രിസ്തു സ്വന്തം ജീവന് നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന് പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
17
ലൗകിക സമ്പത്ത് ഉണ്ടായിരിക്കെ, ഒരുവന് തന്‍െറ സഹോദരനെ സഹായമര്‍ഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കില്‍ അവനില്‍ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും?
18
കുഞ്ഞുമക്കളേ, വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്.
19
ഇതുമൂലം നമ്മള് സത്യത്തില്‍നിന്നുള്ളവരാണെന്നു നാം അറിയുന്നു.
20
നമ്മുടെ ഹൃദയം നമ്മെകുറ്റപ്പെടുത്തുന്നെങ്കില്ത്തന്നെ, ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.
21
പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെകുറ്റപ്പെടുത്തുന്നില്ലെങ്കില്, ദൈവത്തിന്‍െറ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
22
നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും. കാരണം, നമ്മള് അവിടുത്തെ കല്പനകള് അനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
23
അവിടുത്തെ പുത്രനായ യേശുവിന്‍െറ നാമത്തില്‍ നാം വിശ്വസിക്കുകയും അവന് നമ്മോടു കല്പി ച്ചതുപോലെ നാം പരസ്പരം സ്നേഹിക്കുകയും ചെയ്യണം; ഇതാണ് അവന്‍െറ കല്പന.
24
അവന്‍െറ കല്പനകള് അനുസരിക്കുന്ന ഏവനും അവനില്‍ വസിക്കുന്നു; അവന് കല്പനകള് പാലിക്കുന്നവനിലും. അവന് നമുക്കു നല്‍കിയിരിക്കുന്ന ആത്മാവുമൂലം അവന് നമ്മില്‍ വസിക്കുന്നെന്നു നാമറിയുകയും ചെയ്യുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
All chapters:
1
2
3
4
5