bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
2 Kings 1
2 Kings 1
Malayalam Bible POC-ML 2013
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 2 →
1
ആഹാബിന്‍െറ മരണത്തിനുശേഷം മൊവാബ് ഇസ്രായേലിനെതിരേ കലാപം ആരംഭിച്ചു.
2
സമരിയായില്‍വച്ച് അഹസിയാ മട്ടുപ്പാവില്‍നിന്നു വീണു കിടപ്പിലായി. താന്‍ ഇതില്‍നിന്നു രക്ഷപെടുമോ ഇല്ലയോ എന്ന് ആരായാന്‍ എക്രാണിലെ ദേവനായ ബാല്സെബൂബിന്െറ അടുത്തേക്ക് ആളയച്ചു.
3
തിഷ്ബ്യനായ ഏലിയായോടു കര്‍ത്താവിന്‍െറ ദൂതന് അരുളിച്ചെയ്തു: സമരിയാരാജാവിന്െറ ദൂതന്മാരെ ചെന്നുകണ്ട് അവരോടു ചോദിക്കുക; ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നിങ്ങള്‍ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ സമീപിക്കുന്നത്?
4
കര്‍ത്താവ് അരുളിച്ചെയ്യുന്നു: രോഗശയ്യയില്‍നിന്നു നീ എഴുന്നേല്ക്കുകയില്ല. നീ മരിക്കും.
5
ഏലിയാ പുറപ്പെട്ടു. ദൂതന്മാര് തിരിച്ചെത്തിയപ്പോള്‍ രാജാവ് ചോദിച്ചു: നിങ്ങള്‍ എന്താണ് തിരികെ വന്നത്?
6
അവര്‍ മറുപടി പറഞ്ഞു: ഒരാള്‍ വന്നു ഞങ്ങളോടു പറഞ്ഞു, നിങ്ങള്‍ തിരികെച്ചെന്നു നിങ്ങളെ അയ ച്ചരാജാവിനെ അറിയിക്കുക: കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ എക്രാണ്‍ദേവനായ ബാല്‍സെബൂബിനെ നീ സമീപിക്കുന്നത്? ഈ രോഗ ശയ്യയില്‍ നിന്നു നീ എഴുന്നേല്ക്കുകയില്ല, നീ മരിക്കും.
7
അവന് ചോദിച്ചു: നിങ്ങളോട് ഇതു പറഞ്ഞയാള്‍ എങ്ങനെയിരുന്നു?
8
അവര്‍ പറഞ്ഞു: അവന് രോമക്കുപ്പായവും തുകല്‍കൊണ്ടുള്ള അരപ്പട്ടയും അണിഞ്ഞിരുന്നു. ഉടനെ രാജാവു പറഞ്ഞു: തിഷ്ബ്യനായ ഏലിയാ ആണ് അവന്.
9
രാജാവ് അന്‍പതുപേരുടെ ഗണത്തെനായകനോടൊപ്പം ഏലിയായുടെ അടുത്തേക്കയച്ചു. മലമുകളിലിരുന്ന ഏലിയായോട് നായകന് പറഞ്ഞു: ദൈവപുരുഷാ, ഇറങ്ങിവരാന്‍ രാജാവ് കല്പിക്കുന്നു.
10
ഏലിയാ പ്രതിവചിച്ചു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്‍െറ അന്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന് അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു.
11
വീണ്ടും അന്‍പതുപേരെ നായകനോടൊപ്പം രാജാവ് ഏലിയായുടെ അടുത്തേക്ക് അയച്ചു. നായ കന് ചെന്ന് അവനോടു പറഞ്ഞു: ദൈവപുരുഷാ, ഇതു രാജാവിന്‍െറ കല്പനയാണ്, വേഗം ഇറങ്ങിവരുക.
12
ഏലിയാ പറഞ്ഞു: ഞാന്‍ ദൈവപുരുഷനാണെങ്കില്‍ ആകാശത്തില്‍നിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്‍െറ അന്പതുപേരെയും ദഹിപ്പിച്ചുകളയട്ടെ. ആകാശത്തില്‍നിന്ന് ദൈവത്തിന്‍െറ അഗ്നിയിറങ്ങി അവരെ ദഹിപ്പിച്ചു.
13
രാജാവ് മൂന്നാമതും അന്‍പതുപേരെ നായകനോടുകൂടെ അയച്ചു. നായകന് ചെന്ന് ഏലിയായുടെ മുന്പില് മുട്ടുകുത്തി അപേക്ഷിച്ചു: ദൈവപുരുഷാ, എന്‍െറയും അങ്ങയുടെ ഈ അന്‍പതു ദാസന്മാരുടെയും ജീവന് അങ്ങയുടെ ദൃഷ്ടിയില് വിലപ്പെട്ടതായിരിക്കട്ടെ.
14
മുന്പുവന്ന അന്‍പതുപേരുടെ രണ്ടു സംഘങ്ങളെയും അവരുടെ നായകന്മാരെയും ആകാശത്തില്‍നിന്ന് അഗ്നി ഇറങ്ങി ദഹിപ്പിച്ചു. ഇപ്പോള്‍ എന്‍െറ ജീവന് അങ്ങയുടെ ദൃഷ്ടിയില് വിലപ്പെട്ടതായിരിക്കട്ടെ.
15
കര്‍ത്താവിന്‍െറ ദൂതന് ഏലിയായോടു പറഞ്ഞു: അവനോടുകൂടെ ഇറങ്ങിച്ചെല്ലുക. അവനെ ഭയപ്പെടേണ്ടാ. ഏലിയാ അവനോടുകൂടെ രാജാവിന്‍െറ അടുത്തുചെന്നു.
16
ഏലിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, എക്രാണ്‍ ദേവനായ ബാല്‍സെബൂബിനോട് ആരായാന്‍ ദൂതന്മാരെ അയച്ചതുകൊണ്ട് നീ രോഗശയ്യയില്‍ നിന്ന് എഴുന്നേല്ക്കുകയില്ല; നിശ്ചയമായും നീ മരിക്കും. ഇസ്രായേലില്‍ ദൈവമില്ലാഞ്ഞിട്ടാണോ നീ ഇതു ചെയ്തത്?
17
ഏലിയാവഴി കര്‍ത്താവ് അരുളിച്ചെയ്തതുപോലെ അവന് മരിച്ചു. അഹസിയായ്ക്ക് പുത്രനില്ലാതിരുന്നതിനാല്‍ സഹോദരന് യോറാം യൂദാരാജാവായയഹോഷാഫാത്തിന്‍െറ പുത്രന്യഹോറാമിന്െറ രണ്ടാം ഭരണവര്‍ഷത്തില്‍ രാജാവായി.
18
അഹസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ഇസ്രായേല്‍ രാജാക്കന്മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25