Daniel 3

Malayalam Bible POC-ML 2013

← Chapter 2 Chapter 4 →
231 അവര്‍ ദൈവത്തിനു കീര്‍ത്തനം ആലപിച്ചുകൊണ്ടും കര്‍ത്താവിനെ സ്‌തുതിച്ചുകൊണ്ടും തീജ്വാലകളുടെ മധ്യേ നടന്നു. 2 അസറിയാ എഴുന്നേറ്റു നിന്നു പ്രാര്‍ഥിച്ചു; അഗ്‌നിയുടെ മധ്യത്തില്‍ അവന്‍െറ അധരങ്ങള്‍ കര്‍ത്താവിനെ പുകഴ്‌ത്തി: 3 കര്‍ത്താവേ, ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവമേ, അവിടുന്ന്‌ വാഴ്‌ത്തപ്പെട്ടവനാണ്‌; അവിടുന്ന്‌ സ്‌തുത്യര്‍ഹനാണ്‌. അങ്ങയുടെ നാമം എന്നേക്കും മഹത്വപ്പെടട്ടെ! 4 ഞങ്ങളോടു ചെയ്‌തിട്ടുള്ള എല്ലാക്കാര്യങ്ങളിലും അങ്ങ്‌ നീതിമാനാണ്‌. അങ്ങയുടെ പ്രവൃത്തികള്‍ സത്യസന്‌ധവും മാര്‍ഗങ്ങള്‍ നീതിനിഷ്‌ഠവുമാണ്‌. അങ്ങയുടെ ന്യായവിധികള്‍ സത്യംതന്നെ. 5 ഞങ്ങള്‍ക്കുവേണ്ടി ചെയ്‌ത എല്ലാക്കാര്യങ്ങളിലും അങ്ങ്‌ ഉചിതമായ വിധി നടത്തി; ഞങ്ങളുടെ പിതാക്കന്‍മാരുടെ വിശുദ്‌ധനഗരമായ ജറുസലെമിന്‍െറമേലും അങ്ങനെതന്നെ. ഞങ്ങളുടെ പാപങ്ങള്‍നിമിത്തമാണല്ലോ അങ്ങ്‌ സത്യത്തിലും നീതിയിലും ഇവ ഞങ്ങളുടെമേല്‍ വരുത്തിയത്‌. 6 ഞങ്ങള്‍ നിയമം ലംഘിച്ചുപാപത്തില്‍ മുഴുകി, അങ്ങയില്‍ നിന്ന്‌ അകന്നുപോയി. എല്ലാക്കാര്യങ്ങളിലും ഞങ്ങള്‍തിന്‍മ പ്രവര്‍ത്തിച്ചു; അങ്ങയുടെ കല്‍പനകള്‍ ഞങ്ങള്‍ അനുസരിച്ചില്ല. 7 ഞങ്ങള്‍ അവ പാലിക്കുകയോ അനുസരിക്കുകയോ ചെയ്‌തില്ല. ഞങ്ങളുടെ നന്‍മയ്‌ക്കുവേണ്ടിയാണല്ലോ അങ്ങ്‌ ഞങ്ങള്‍ക്കു കല്‍പനകള്‍ നല്‍കിയത്‌. 8 ഞങ്ങളുടെമേല്‍ അങ്ങ്‌ വരുത്തിയവയെല്ലാം, ഞങ്ങളോട്‌ അങ്ങ്‌ ചെയ്‌തവയെല്ലാം,ഉചിതമായ വിധിയോടെ ആയിരുന്നു. 9 നിയമലംഘകരായ ശത്രുക്കളുടെയും ഏറ്റവും നിന്‌ദ്യരായ ധിക്കാരികളുടെയും ലോകത്തിലെ ഏറ്റവും ദുഷ്‌ടനായ,അനീതി പ്രവര്‍ത്തിക്കുന്ന,ഒരു രാജാവിന്‍െറയും കരങ്ങളില്‍ അങ്ങ്‌ ഞങ്ങളെ വിട്ടുകൊടുത്തിരിക്കുന്നു. 10 ഇപ്പോഴാകട്ടെ, വായ്‌ തുറക്കുന്നതിനുപോലും ഞങ്ങള്‍ക്കു കഴിയുന്നില്ല; ലജ്‌ജയും അവമാനവും അങ്ങയുടെദാസരെയും ആരാധകരെയും ബാധിച്ചിരിക്കുന്നു. 11 അങ്ങയുടെ നാമത്തെപ്രതി, ഞങ്ങളെ തീര്‍ത്തും പരിത്യജിക്കരുതേ; അങ്ങയുടെ ഉടമ്പടി ലംഘിക്കരുതേ. 12 അങ്ങയുടെ സ്‌നേഹഭാജനമായ അബ്രാഹത്തെയും, അങ്ങയുടെ ദാസനായ ഇസഹാക്കിനെയും അങ്ങയുടെ പരിശുദ്‌ധനായ ഇസ്രായേലിനെയും അനുസ്‌മരിച്ച്‌, അങ്ങയുടെ കാരുണ്യംഞങ്ങളില്‍ നിന്നു പിന്‍വലിച്ചുകളയരുതേ! 13 ആകാശത്തിലെ നക്‌ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍പോലെയും അവരുടെ സന്തതികളെ വര്‍ധിപ്പിക്കുമെന്ന്‌ അങ്ങ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടല്ലോ. 14 കര്‍ത്താവേ, ഞങ്ങള്‍ മറ്റേതൊരു ജനതയെയുംകാള്‍ എണ്ണത്തില്‍ കുറവായി. ഞങ്ങളുടെ പാപങ്ങള്‍ നിമിത്തംഞങ്ങള്‍ ഇപ്പോഴിതാ, ലോകത്തില്‍ ഏറ്റവും നിന്‌ദ്യരായിരിക്കുന്നു. 15 ഇക്കാലത്ത്‌, രാജാവോ പ്രവാചകനോനായകനോ ദഹനബലിയോ മറ്റുബലികളോ അര്‍ച്ചനയോ ധൂപമോ ഞങ്ങള്‍ക്കില്ല. അങ്ങേക്കു ബലിയര്‍പ്പിക്കുന്നതിനോ അങ്ങയുടെ കാരുണ്യം തേടുന്നതിനോ ഒരിടവും ഞങ്ങള്‍ക്കില്ല. 16 പക്‌ഷേ, മുട്ടാടുകളും കാളകളും പതിനായിരക്കണക്കിന്‌ ആടുകളുംകൊണ്ടുള്ള ബലിയാലെന്നപോലെ, പശ്‌ചാത്താപവിവശമായ ഹൃദയത്തോടുംവിനീതമനസ്‌സോടുംകൂടെ അങ്ങയെ സമീപിക്കുന്ന ഞങ്ങളെ സ്വീകരിക്കണമേ! 17 ഇന്ന്‌ അങ്ങയുടെ സന്നിധിയില്‍ഞങ്ങളുടെ ബലി ഇങ്ങനെയാണ്‌. ഞങ്ങള്‍ പൂര്‍ണഹൃദയത്തോടെഅങ്ങയെ അനുഗമിക്കും; എന്തെന്നാല്‍, അങ്ങയില്‍ ആശ്രയിക്കുന്ന ആരും ലജ്‌ജിക്കേണ്ടി വരുകയില്ല. 18 ഇപ്പോള്‍ പൂര്‍ണഹൃദയത്തോടെഞങ്ങള്‍ അങ്ങയെ അനുഗമിക്കുന്നു; ഞങ്ങള്‍ അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ മുഖം തേടുകയും ചെയ്യുന്നു. 19 ഞങ്ങള്‍ ലജ്‌ജിക്കാന്‍ ഇടയാക്കരുതേ! അങ്ങയുടെ അനന്തകാരുണ്യത്തിനുംക്‌ഷമയ്‌ക്കും അനുസൃതമായിഞങ്ങളോടു വര്‍ത്തിക്കണമേ! 20 അങ്ങയുടെ അദ്‌ഭുതപ്രവൃത്തികള്‍ക്കൊത്ത്‌ ഞങ്ങള്‍ക്കു മോചനം നല്‍കണമേ! കര്‍ത്താവേ, അങ്ങയുടെ നാമത്തിനുമഹത്വം നല്‍കണമേ! അങ്ങയുടെ ദാസരെ ഉപദ്രവിക്കുന്നവര്‍ലജ്‌ജിതരാകട്ടെ! 21 അവര്‍ അവമാനിതരും അധികാരവുംആധിപത്യവും നഷ്‌ടപ്പെട്ടവരും ആകട്ടെ! അവരുടെ ശക്‌തി ക്ഷയിച്ചുപോകട്ടെ! 22 അഖിലലോകത്തിനുംമേല്‍മഹത്വപൂര്‍ണനുംഏകദൈവവുമായ കര്‍ത്താവ്‌ അങ്ങാണെന്ന്‌ അവര്‍ അറിയട്ടെ! 23 അവരെ തീച്ചൂളയിലെറിഞ്ഞ രാജസേവ കന്‍മാര്‍ ഗന്‌ധകവും കീലും ചണച്ചവറും വിറ കും ഇട്ട്‌ തീച്ചൂളയെ ഉജ്വലിപ്പിക്കുന്നതില്‍ നിന്നു പിന്‍മാറിയില്ല. 24 തീജ്വാല ചൂളയില്‍നിന്നു നാല്‍പത്തൊന്‍പതു മുഴം ആളി ഉയര്‍ ന്നു; 25 ചൂളയുടെ ചുറ്റും നിലയുറപ്പി ച്ചകല്‍ദായരെ അതു ദഹിപ്പിച്ചു കളഞ്ഞു. 26 അസറിയായോടും കൂട്ടുകാരോടുംകൂടെ നില്‍ക്കു ന്നതിന്‌ കര്‍ത്താവിന്‍െറ ദൂതന്‍ ചൂളയിലേ ക്കിറങ്ങിച്ചെന്നു. അവന്‍ ജ്വാലയെ ചൂളയില്‍ നിന്ന്‌ ആട്ടിയകറ്റി. 27 ചൂളയുടെ മധ്യഭാഗം ജലകണങ്ങള്‍ നിറഞ്ഞ കാറ്റു വീശുന്ന സ്‌ഥലം പോലെയായി. അതുകൊണ്ട്‌ അഗ്‌നി അവരെ സ്‌പര്‍ശിച്ചില്ല. അത്‌ അവരെ ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെ യ്‌തില്ല. 28 അപ്പോള്‍ അവര്‍ മൂവരും ഏക കണ്‍ഠമായി ദൈവത്തെ സ്‌തുതിക്കുകയും മഹത്വപ്പെടുത്തുകയും വാഴ്‌ത്തുകയും ചെയ്‌തു: 29 കര്‍ത്താവേ, ഞങ്ങളുടെപിതാക്കന്‍മാരുടെ ദൈവമേ, അങ്ങ്‌ വാഴ്‌ത്തപ്പെട്ടവനാണ്‌; അങ്ങ്‌ എന്നുമെന്നും സ്‌തുത്യര്‍ഹനുംഅത്യുന്നതനുമാണ്‌. 30 അങ്ങയുടെ മഹത്വപൂര്‍ണമായ പരിശുദ്‌ധനാമം വാഴ്‌ത്തപ്പെടട്ടെ! അത്‌ എക്കാലവും എല്ലാറ്റിനുംഉപരി മഹത്വപ്പെടുകയുംസ്‌തുതിക്കപ്പെടുകയും ചെയ്യട്ടെ! 31 പരിശുദ്‌ധിയും മഹത്വവുംനിറഞ്ഞു തുളുമ്പുന്ന അങ്ങയുടെ ആലയത്തില്‍ അങ്ങ്‌ വാഴ്‌ത്തപ്പെടട്ടെ! അങ്ങ്‌ എന്നെന്നും പുകഴ്‌ത്തപ്പെടുകയുംഅത്യധികം മഹത്വപ്പെടുകയും ചെയ്യട്ടെ! 32 കെരൂബുകളുടെമേല്‍ ഇരുന്ന്‌അഗാധങ്ങളെ വീക്‌ഷിക്കുന്നഅങ്ങ്‌ വാഴ്‌ത്തപ്പെടട്ടെ! അങ്ങ്‌ എന്നേക്കും സ്‌തുതിക്കപ്പെടുകയുംഅത്യധികം വാഴ്‌ത്തപ്പെടുകയും ചെയ്യട്ടെ! 33 രാജകീയ സിംഹാസനത്തില്‍ഉപവിഷ്‌ടനായിരിക്കുന്നഅങ്ങ്‌ വാഴ്‌ത്തപ്പെട്ടവനാണ്‌. അങ്ങ്‌ എന്നെന്നും പുകഴ്‌ത്തപ്പെടുകയുംഅത്യധികം ഉന്നതനായിരിക്കുകയും ചെയ്യട്ടെ! 34 ആകാശവിതാനത്തില്‍ അങ്ങ്‌വാഴ്‌ത്തപ്പെട്ടവനാണ്‌. അനന്തമായ സ്‌തുതിക്കുംമഹിമയ്‌ക്കും അര്‍ഹനാണ്‌. 35 കര്‍ത്താവിന്‍െറ സൃഷ്‌ടികളേ,അവിടുത്തെ വാഴ്‌ത്തുവിന്‍. അവിടുത്തേക്കു സ്‌തുതി പാടുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 36 ആകാശങ്ങളേ, കര്‍ത്താവിനെ പുകഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 37 കര്‍ത്താവിന്‍െറ ദൂതന്‍മാരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 38 ആകാശത്തിനു മുകളിലുള്ള ജലസഞ്ചയമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 39 ആധിപത്യങ്ങളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 40 സൂര്യനും ചന്ദ്രനും കര്‍ത്താവിനെവാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 41 ആകാശത്തിലെ നക്ഷത്രങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 42 മഴയേ, മഞ്ഞേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 43 കാറ്റുകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 44 അഗ്‌നിയേ, ചൂടേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 45 ഹേമന്തത്തിലെ ശൈത്യമേ,ഗ്രീഷ്‌മത്തിലെ ഉഷ്‌ണമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 46 ഹിമകണങ്ങളേ, മഞ്ഞുകട്ടകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 47 രാവുകളേ, പകലുകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 48 പ്രകാശമേ, അന്‌ധകാരമേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 49 മഞ്ഞുകട്ടയേ, ശൈത്യമേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 50 മൂടല്‍മഞ്ഞേ, പൊടിമഞ്ഞേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 51 മിന്നലുകളേ, മേഘങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 52 ഭൂമി കര്‍ത്താവിനെ വാഴ്‌ത്തട്ടെ!അത്‌ എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തട്ടെ! 53 മലകളേ, കുന്നുകളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 54 ഭൂമിയില്‍ വളരുന്ന സമസ്‌തവസ്‌തുക്കളുംകര്‍ത്താവിനെ വാഴ്‌ത്തട്ടെ! എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തട്ടെ! 55 ഉറവകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍;എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 56 സമുദ്രങ്ങളേ, നദികളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 57 തിമിംഗലങ്ങളേ, ജലജീവികളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 58 ആകാശപ്പറവകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 59 വന്യമൃഗങ്ങളേ, വളര്‍ത്തുമൃഗങ്ങളേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 60 മനുഷ്യമക്കളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 61 ഇസ്രായേലേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 62 കര്‍ത്താവിന്‍െറ പുരോഹിതരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 63 കര്‍ത്താവിന്‍െറ ദാസരേ,അവിടുത്തെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 64 ആത്‌മാക്കളേ, നീതിമാന്‍മാരുടെചേതസ്‌സുകളേ, കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 65 വിശുദ്‌ധരേ, വിനീതഹൃദയരേ,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. 66 ഹനനിയാ, അസറിയാ, മിഷായേല്‍,കര്‍ത്താവിനെ വാഴ്‌ത്തുവിന്‍; എന്നേക്കും അവിടുത്തെ പാടിപ്പുകഴ്‌ത്തുവിന്‍. എന്തെന്നാല്‍, അവിടുന്ന്‌ നമ്മെപാതാളത്തില്‍ നിന്നും മരണത്തിന്‍െറ പിടിയില്‍ നിന്നുംജ്വലിക്കുന്ന തീച്ചൂളയില്‍ നിന്നും അഗ്‌നിയുടെ മധ്യത്തില്‍ നിന്നുംരക്‌ഷിച്ചിരിക്കുന്നു. 67 കര്‍ത്താവിനു നന്‌ദിപറയുവിന്‍,അവിടുന്ന്‌ നല്ലവനാണ്‌, അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു. 68 ദേവന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നവരേ, അവിടുത്തെ വാഴ്‌ത്തുവിന്‍,അവിടുത്തെ സ്‌തുതിക്കുവിന്‍; അവിടുത്തേക്ക്‌ നന്‌ദിപറയുവിന്‍; അവിടുത്തെ കാരുണ്യം എന്നേക്കുംനിലനില്‍ക്കുന്നു.
← Chapter 2 Chapter 4 →