bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Deuteronomy 21
Deuteronomy 21
Malayalam Bible POC-ML 2013
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 22 →
1
നിന്‍െറ ദൈവമായ കര്‍ത്താവു നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വധിക്കപ്പെട്ട ഒരുവന്‍െറ ശരീരം തുറസ്സായ സ്ഥലത്തു കാണപ്പെടുകയും ഘാതകന് ആരെന്ന് അറിയാതിരിക്കുകയും ചെയ്താല്‍,
2
നിന്‍െറ ശ്രഷ്ഠന്മാരുംന്യായാധിപന്മാരുംവന്ന് മൃതശരീരം കിടക്കുന്ന സ്ഥലത്തുനിന്നു ചുറ്റുമുള്ള ഓരോ പട്ടണത്തിലേക്കുമുള്ള ദൂരംഅളക്കണം.
3
മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തില്‍ നിന്ന്, ഒരിക്കലും പണിയെടുപ്പിക്കുകയോ നുകം വയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു പശുക്കുട്ടിയെ പിടിച്ചു കൊണ്ടുവരണം.
4
നീരൊഴുക്കുള്ള ഒരു അരുവിയുടെ തീരത്ത് ഒരിക്കലും ഉഴുകയോ വിതയ്ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരു സ്ഥലത്ത് ആ പശുക്കുട്ടിയെകൊണ്ടുവന്ന് അതിന്‍െറ കഴുത്തൊടിക്കണം.
5
നിന്‍െറ ദൈവമായ കര്‍ത്താവ് തനിക്കു ശുശ്രൂഷ ചെയ്യാനും തന്‍െറ നാമത്തില്‍ ആശീര്‍വദിക്കാനും തിരഞ്ഞെടുത്തിരിക്കുന്നലേവ്യപുരോഹിതന്‍മാര്‍ അടുത്തുവന്നു തര്‍ക്കങ്ങള്‍ക്കും അക്രമങ്ങള്‍ക്കും തീര്‍പ്പു കല്പിക്കട്ടെ.
6
മൃതദേഹം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്തുള്ള നഗരത്തിലെ എല്ലാ ശ്രഷ്ഠന്മാരും താഴ്വരയില്‍വന്ന് കഴുത്തൊടി ച്ചപശുക്കിടാവിന്െറ മേല്‍ കൈ കഴുകണം.
7
അനന്തരം, ഇങ്ങനെ പറയട്ടെ: ഞങ്ങളുടെ കരങ്ങള്‍ ഈ രക്തം ചൊരിയുകയോ ഞങ്ങളുടെ കണ്ണുകള്‍ ഇതു കാണുകയോ ചെയ്തിട്ടില്ല.
8
കര്‍ത്താവേ, അങ്ങു വീണ്ടെടുത്ത അങ്ങയുടെ ജനമായ ഇസ്രായേലിനോടു ക്ഷമിച്ചാലും. നിര്‍ദോഷന്‍െറ രക്തം ചിന്തിയെന്ന കുറ്റം അവരുടെമേല്‍ ആരോപിക്കരുതേ! നിഷ്കളങ്കരക്തം ചിന്തിയ കുറ്റം അവരോടു പൊറുക്കണമേ!
9
കര്ത്താവിന് ഇഷ്ടമായതു ചെയ്തു കഴിയുമ്പോള്‍ നിര്‍ദോഷന്‍െറ രക്തം ചിന്തിയ കുറ്റത്തില്‍നിന്നു നീ വിമുക്തനാകും.
10
ശത്രുക്കള്‍ക്കെതിരായിയുദ്ധത്തിനുപോകുമ്പോള്‍ നിന്‍െറ ദൈവമായ കര്‍ത്താവ് അവരെ നിന്‍െറ കൈകളില്‍ ഏല്പിക്കുകയും നീ അവരെ അടിമകളാക്കുകയും ചെയ്യും.
11
അപ്പോള്‍, അവരുടെയിടയില്‍ സുന്ദരിയായ ഒരു സ്ത്രീയെ കാണുകയും അവളില്‍ നിനക്കു താത്പര്യം ജനിക്കുകയും അവളെ ഭാര്യയായി സ്വീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍,
12
അവളെ നിന്‍െറ വീട്ടിലേക്കുകൊണ്ടുവരണം. അവള് തല മുണ്ഡനംചെയ്യുകയും നഖം വെട്ടുകയും ചെയ്തതിനുശേഷം,
13
അടിമത്തത്തിന്‍െറ വസ്ത്രം മാറ്റി ഒരു മാസത്തേക്ക് നിന്‍െറ വീട്ടില്‍ ഇരുന്ന് സ്വന്തം മാതാപിതാക്കളെ ഓര്‍ത്ത് വിലപിക്കട്ടെ. അതിനുശേഷം നിനക്ക് അവളെ പ്രാപിക്കാം; നിങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരായിരിക്കും.
14
പിന്നീട്, നിനക്കവളില്‍ പ്രീതിയില്ലെങ്കില്‍ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കുക. നീ അവളെ അപകൃഷ്ടയാക്കിയതിനാല്‍ ഒരിക്കലും അവളെ വില്ക്കുകയോ അടിമയായി പരിഗണിക്കുകയോ അരുത്.
15
ഒരാള്‍ക്ക് രണ്ടു ഭാര്യമാരുണ്ടായിരിക്കുകയും, അവന് ഒരുവളെ സ്നേഹിക്കുകയും മറ്റവളെ ദ്വേഷിക്കുകയും ഇരുവരിലും അവനു സന്താനങ്ങളുണ്ടാവുകയും ആദ്യജാതന് ദ്വേഷിക്കുന്നവളില്‍ നിന്നുള്ളവനായിരിക്കുകയും ചെയ്താല്‍
16
അവന് തന്‍െറ വസ്തുവകകള്‍ പുത്രന്മാര്ക്കു ഭാഗിച്ചുകൊടുക്കുമ്പോള്‍ താന്‍ വെറുക്കുന്നവളുടെ മകനും ആദ്യജാതനുമായവനെ മാറ്റി നിര്‍ത്തിയിട്ട് പകരം താന്‍ സ്നേഹിക്കുന്നവളുടെ മകനെ ആദ്യജാതനായി കണക്കാക്കരുത്.
17
അവന് തന്‍െറ സകല സമ്പത്തുകളുടെയും രണ്ടോഹരി വെറുക്കുന്നവളുടെ മകനു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് തന്‍െറ പുരുഷത്വത്തിന്‍െറ ആദ്യഫലം. ആദ്യജാതന്‍െറ അവകാശം അവനുള്ളതാണ്.
18
ഒരുവനു ദുര്‍വാശിക്കാരനും ധിക്കാരിയും മാതാപിതാക്കന്മാരുടെ വാക്കു കേള്‍ക്കുകയോ ശിക്ഷിച്ചാല്‍പ്പോലും അവരെ അനുസരിക്കുകയോ ചെയ്യാത്തവനും ആയ ഒരു മകന് ഉണ്ടെന്നിരിക്കട്ടെ.
19
മാതാപിതാക്കന്മാര് അവനെ പട്ടണവാതില്ക്കല് ശ്രഷ്ഠന്‍മാരുടെ അടുക്കല്‍ കൊണ്ടുചെന്ന്,
20
അവരോടു പറയണം: ഞങ്ങളുടെ ഈ മകന് ദുര്‍വാശിക്കാരനും ധിക്കാരിയുമാണ്; അവന് ഞങ്ങളെ അനുസരിക്കുന്നില്ല. ഭോജനപ്രിയനും മദ്യപനുമാണ്.
21
അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെയിടയില്‍നിന്ന് നീക്കിക്കളയണം. ഇസ്രായേല്‍ മുഴുവന്‍ ഇതു കേട്ടു ഭയപ്പെടട്ടെ.
22
ഒരുവന് മരണശിക്ഷയ്ക്കര്‍ഹമായ കുറ്റം ചെയ്യുകയും മരണത്തിനു വിധിക്കപ്പെടുകയും ചെയ്താല്‍ അവനെ നീ മരത്തില്‍ തൂക്കുക.
23
ശവം രാത്രി മുഴുവന്‍മരത്തില്‍ തൂങ്ങിക്കിടക്കരുത്. നിന്‍െറ ദൈവമായ കര്‍ത്താവു നിനക്കവകാശമായിത്തരുന്ന സ്ഥലം അശുദ്ധമാകാതിരിക്കാന്‍ അന്നുതന്നെ അതു മറവുചെയ്യണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34