bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Esther 7
Esther 7
Malayalam Bible POC-ML 2013
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
1
രാജാവും ഹാമാനും എസ്തേര്‍ രാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.
2
രണ്ടാംദിവസം അവര്‍ വീഞ്ഞു കുടിച്ചുകൊണ്ടിരിക്കേ രാജാവ് എസ്തേറിനോടു വീണ്ടും ചോദിച്ചു: എസ്തേര്‍രാജ്ഞീ, നിന്‍െറ അപേക്ഷയെന്ത്? അത് നിനക്കു ലഭിക്കും. എന്താണു നിന്‍െറ ആവശ്യം? രാജ്യത്തിന്‍െറ പകുതിതന്നെ ആയാലും ശരി അതു ഞാന്‍ നല്‍കാം.
3
എസ്തേര്‍രാജ്ഞി പറഞ്ഞു: രാജാവേ, അങ്ങ് എന്നില്‍ സംപ്രീതനാണെങ്കില്‍, രാജാവിന് ഇഷ്ടമാണെങ്കില്‍, എന്‍െറ ജീവന് രക്ഷിക്കണമെന്നാണ് എന്‍െറ അപേക്ഷ. എന്‍െറ ജനത്തെ രക്ഷിക്കണമെന്നതാണ് എന്‍െറ ആവശ്യം.
4
നശിപ്പിക്കപ്പെടാനും കൊല്ലപ്പെടാനും നിര്‍മൂലനം ചെയ്യപ്പെടാനും ഞാനും എന്‍െറ ജനവും വില്ക്കപ്പെട്ടവരാണ്. ഞങ്ങള്‍ - സ്ത്രീകളും പുരുഷന്മാരും - വെറും അടിമകളായിട്ടാണു വില്ക്കപ്പെട്ടിരുന്നതെങ്കില് ഞാന്‍ സമാധാനം വെടിയുകയില്ലായിരുന്നു. ഞങ്ങളുടെ നാശം രാജാവിന് നഷ്ടമായിത്തീരരുതല്ലോ.
5
അഹസ്വേരൂസ്രാജാവ് എസ്തേര്‍രാജ്ഞിയോടു ചോദിച്ചു: ഇത് ചെയ്യാന്‍ ധൈര്യപ്പെട്ടവനാര്? അവനെവിടെ?
6
എസ്തേര്‍ പറഞ്ഞു: വൈരിയും ശത്രുവും! ദുഷ്ടനായ ഈ ഹാമാന്‍തന്നെ! അപ്പോള്‍ ഹാമാന് രാജാവിന്‍െറയും രാജ്ഞിയുടെയും മുന്പില് ഭയന്നു വിറച്ചു.
7
രാജാവ് വിരുന്നു നിര്‍ത്തി, കോപിച്ചെഴുന്നേറ്റ് രാജകീയോദ്യാനത്തിലേക്കുപോയി; എന്നാല്‍ ഹാമാന്, എസ്തേര്‍രാജ്ഞിയോടു തന്‍െറ ജീവന്‍യാചിക്കാന്‍ അവിടെ നിന്നു; കാരണം, തനിക്കു രാജാവ് തിന്മ വിധിച്ചിരിക്കുന്നെന്ന് അവനു മനസ്സിലായി.
8
എസ്തേര്‍ ഇരുന്നിരുന്നതല്‍പത്തില്‍ ഹാമാന് വീഴുന്നതു കണ്ടുകൊണ്ടാണ് രാജാവ് ഉദ്യാനത്തില്‍നിന്ന്, വീഞ്ഞുകുടിച്ചിരുന്ന സ്ഥലത്തേക്കു മടങ്ങിവന്നത്. അവന് ചോദിച്ചു: എന്‍െറ കൊട്ടാരത്തില്‍ വച്ച്, എന്‍െറ മുന്പില്വച്ച്, അവന് രാജ്ഞിയെ ആക്രമിക്കുമോ? ഈ വാക്കുകള്‍ രാജാവ് ഉച്ചരി ച്ചഉടനെ അവര്‍ ഹാമാന്‍െറ മുഖം മൂടി.
9
രാജാവിനെ സേവിച്ചിരുന്ന ഷണ്ഡന്മാരിലൊരാളായ ഹര്‍ബോണാ പറഞ്ഞു: രാജാവിനെ രക്ഷി ച്ചമൊര്ദെക്കായ്ക്കു വേണ്ടി ഹാമാന് തയ്യാറാക്കിയ അന്‍പതു മുഴം ഉയരമുള്ള കഴുമരം അവന്‍െറ വീട്ടില്‍ നില്ക്കുന്നു. രാജാവ് കല്പിച്ചു. അവനെ അതില്‍ത്തന്നെതൂക്കുക.
10
അങ്ങനെ മൊര്‍ദെക്കായ്ക്കു വേണ്ടി ഹാമാന് തയ്യാറാക്കിയ കഴുമരത്തില്‍ അവനെ അവര്‍ തൂക്കി, രാജാവിന്‍െറ കോപം ശമിച്ചു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10