bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Ezra 1
Ezra 1
Malayalam Bible POC-ML 2013
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
1
ജറെമിയായിലൂടെ കര്‍ത്താവ് അരുളിച്ചെയ്ത വചനങ്ങള്‍ നിറവേറേണ്ടതിന് പേര്‍ഷ്യാ രാജാവായ സൈറസിനെ അവന്‍െറ ഒന്നാം ഭരണവര്‍ഷം കര്‍ത്താവ് പ്രചോദിപ്പിക്കുകയും അവന് ഒരു വിളംബരമെഴുതി രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
2
പേര്‍ഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വര്‍ഗത്തിന്‍െറ ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‍കുകയും യൂദായിലെ ജറുസലെമില്‍ അവിടുത്തേക്ക് ആലയം പണിയാന്‍ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
3
അവിടുത്തെ ജനമായി നിങ്ങളുടെയിടയില്‍ ഉള്ളവര്‍ - അവിടുന്ന് അവരോടുകൂടി ഉണ്ടായിരിക്കട്ടെ - യൂദായിലെ ജറുസലെമില്‍ ചെന്ന് ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ ആലയം വീണ്ടും നിര്മിക്കട്ടെ. ജറുസലെമില്‍ വസിക്കുന്ന ദൈവമാണ് അവിടുന്ന്.
4
അവശേഷിക്കുന്ന ജനം എവിടെ വസിക്കുന്നവരായാലും, അവരെ തദ്ദേശവാസികള്‍ ജറുസലെമിലെ ദേവാല യത്തിനുവേണ്ടി സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളി, സ്വര്‍ണം, ഇതരവസ്തുക്കള്, മൃഗങ്ങള്‍ എന്നിവനല്കി സഹായിക്കട്ടെ.
5
അപ്പോള്‍ യൂദായുടെയും ബഞ്ചമിന്‍െറയും ഗോത്രത്തലവന്മാരും പുരോഹിതരുംലേവ്യരും ദൈവത്താല്‍ ഉത്തേജിതരായി ജ റുസലെമിലെ കര്‍ത്താവിന്‍െറ ആലയത്തിന്‍െറ പുനര്‍നിര്‍മാണത്തിനു പുറപ്പെട്ടു.
6
അവര്‍ വസിച്ചിരുന്ന ദേശത്തെ ആളുകള്‍ സ്വാഭീഷ്ടക്കാഴ്ചകള്‍ക്കു പുറമേ വെള്ളിപ്പാത്രങ്ങള്‍, സ്വര്‍ണം, ഇതരവസ്തുക്കള്, മൃഗങ്ങള്‍, വിലയേറിയ സാധനങ്ങള്‍ ഇവനല്കി അവരെ സഹായിച്ചു.
7
നബുക്കദ്നേസര്‍ ജറുസലെമില്‍ കര്‍ത്താവിന്‍െറ ഭവനത്തില്‍ നിന്നു കൊണ്ടുവന്നു തന്‍െറ ദേവന്മാരുടെ ക്ഷേത്രത്തില്‍ വച്ചിരുന്ന പാത്രങ്ങള്‍, സൈ റസ് രാജാവ് എടുത്തുകൊണ്ടുവന്നു.
8
അവന് അവ ഭണ്ഡാരവിചാരിപ്പുകാരനായ മിത് റേദാത്തിനെ ഏല്പിച്ചു. അവന് യൂദായിലെ ഭരണാധിപനായ ഷെഷ്ബസാറിന് അവ എണ്ണിക്കൊടുത്തു.
9
അവയുടെ എണ്ണം: ആയിരം സ്വര്‍ണച്ചരുവങ്ങള്‍, ആയിരം വെ ള്ളിച്ചരുവങ്ങള്‍, ഇരുപത്തൊന്പതു ധൂപക ലശങ്ങള്‍,
10
മുപ്പതു സ്വര്‍ണക്കോപ്പകള്‍, രണ്ടായിരത്തിനാനൂറ്റിപ്പത്തു വെള്ളിക്കോപ്പകള്‍,
11
ആയിരം മറ്റു പാത്രങ്ങള്‍; സ്വര്‍ണ വും വെള്ളിയും കൊണ്ടുള്ള പാത്രങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ്റിയറുപത്തൊന്‍പത്. പ്രവാസികളെ ബാബിലോണില്‍ നിന്നു ജറുസലെമിലേക്കു കൊണ്ടുവന്നപ്പോള്‍ ഷെഷ്ബസാര്‍ ഇവയും കൊണ്ടുപോന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10