bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Genesis 39
Genesis 39
Malayalam Bible POC-ML 2013
← Chapter 38
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 40 →
1
ജോസഫിനെ അവര്‍ ഈജിപ്തിലേക്കു കൊണ്ടുപോയി. അവനെ അവിടെ കൊണ്ടു ചെന്ന ഇസ്മായേല്യരുടെ അടുക്കല്‍നിന്ന് ഫറവോയുടെ ഒരു ഉദ്യോഗസ്ഥനും കാവല്‍പ്പടയുടെ നായകനുമായ പൊത്തിഫര്‍ അവനെ വിലയ്ക്കു വാങ്ങി.
2
കര്‍ത്താവ് ജോസഫിന്‍െറ കൂടെ ഉണ്ടായിരുന്നു. എല്ലാ കാര്യങ്ങളിലും അവന് ശ്രയസ്സുണ്ടായി. ഈജിപ്തുകാരനായയജമാനന്െറ വീട്ടിലായിരുന്നു അവന്.
3
കര്‍ത്താവ് അവന്‍െറ കൂടെ ഉണ്ടെന്നും അവന് ചെയ്യുന്നതൊക്കെ അവിടുന്നു മംഗളകരമാക്കുന്നെന്നും അവന്‍െറ യജമാനനു മനസ്സിലായി.
4
അവന് യജമാനന്‍െറ പ്രീതിക്കു പാത്രമായി. അവന് പൊത്തിഫറിനെ ശുശ്രൂഷിച്ചു. തന്‍െറ വീടിന്‍െറ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍േറ യും ചുമതലയും അവന് ജോസഫിനെ ഏല്പിച്ചു.
5
ആ ഈജിപ്തുകാരന് വീടിന്‍െറ മേല്‍നോട്ടവും, തനിക്കുള്ള എല്ലാറ്റിന്‍െറയും ചുമതലയും ജോസഫിനെ ഏല്പി ച്ചനാള്‍ മുതല്‍ ജോസഫിനെ ഓര്‍ത്തു കര്‍ത്താവ് അവന്‍െറ വീടിനെ അനുഗ്രഹിച്ചു. അവന്‍െറ വീട്ടിലും വയലിലുമുള്ള എല്ലാറ്റിന്െറയുംമേല് കര്‍ത്താവിന്‍െറ അനുഗ്രഹമുണ്ടായി.
6
അവന് തന്‍െറ വസ്തുക്കളെല്ലാം ജോസഫിനെ ഭരമേല്പിച്ചതിനാല് ഭക്ഷണത്തിലല്ലാതെ മറ്റൊന്നിലും അവനു ശ്രദ്ധിക്കേണ്ടിയിരുന്നില്ല.
7
ജോസഫ് വടിവൊത്ത ശരീരമുള്ളവനും സുമുഖനുമായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍െറ യജമാനന്‍െറ ഭാര്യയ്ക്ക് അവനില്‍ അഭിലാഷം തോന്നി. എന്‍െറ കൂടെ ശയിക്കുക. അവള് അവനോട് ആവശ്യപ്പെട്ടു.
8
പക്ഷേ, അവന് വഴങ്ങിയില്ല. അവന് അവളോടു പറഞ്ഞു: ഞാന്‍ ഉള്ളതുകൊണ്ട്യജമാനന്‍ വീട്ടിലുള്ള ഒന്നിനെക്കുറിച്ചും ശ്രദ്ധിക്കാറില്ല.
9
എല്ലാം അവന് എന്‍െറ കൈയില്‍ ഏല്പിച്ചിരിക്കുന്നു. എന്നെക്കാള്‍ വലിയവനായി ആരും ഈ ഭവനത്തിലില്ല. എന്‍െറ മേല്‍നോട്ടത്തില്‍നിന്നു നിങ്ങളെയല്ലാതെ മറ്റൊന്നും അവന് മാറ്റി നിര്‍ത്തിയിട്ടില്ല. അതു നിങ്ങള്‍ അവന്‍െറ ഭാര്യയായതുകൊണ്ടാണ്. ഞാന്‍ എങ്ങനെയാണ് ഇത്രനീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരേ പാപം ചെയ്യുക?
10
അനുദിനം അവള് പറഞ്ഞിട്ടും അവളുടെകൂടെ ശയിക്കാനോ അവളുടെയടുത്തിരിക്കാനോ അവന് കൂട്ടാക്കിയില്ല.
11
ഒരു ദിവസം ജോസഫ് ജോലിചെയ്യാനായി വീട്ടിനുളളില്‍ പ്രവേശിച്ചു.
12
വേലക്കാര്‍ ആരും അകത്തില്ലായിരുന്നു. അപ്പോള്‍ അവള് അവന്‍െറ മേലങ്കിയില്‍ കടന്നുപിടിച്ചുകൊണ്ടു പറഞ്ഞു: എന്‍െറ കൂടെ ശയിക്കുക.
13
മേലങ്കി അവളുടെ കൈയില്‍ വിട്ടിട്ട് അവന് ഓടി വീട്ടില്‍നിന്നും പുറത്തുവന്നു. കുപ്പായം തന്‍െറ കൈയില്‍ വിട്ടിട്ട് അവന് വീട്ടിനു പുറത്തേക്ക് ഓടിയെന്നു കണ്ടപ്പോള്‍ അവള് വീട്ടിലുള്ളവരെ വിളിച്ചു പറഞ്ഞു:
14
നമുക്ക് അപമാനംവരുത്താന്‍ അവന് ഇതാ ഒരു ഹെബ്രായനെ കൊണ്ടുവന്നിരിക്കുന്നു. എന്നോടൊത്തു ശയിക്കാന്‍ അവന് എന്നെ സമീപിച്ചു.
15
എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്‍െറ നിലവിളി കേട്ടപ്പോള്‍ അവന് പുറങ്കുപ്പായം എന്‍െറ അരികില്‍ ഇട്ടിട്ട് ഓടി വീട്ടില്‍നിന്ന് പുറത്തുകടന്നു.
16
അവന്‍െറ യജമാനന് തിരിച്ചുവരുവോളം അവള് ആ കുപ്പായം സൂക്ഷിച്ചു.
17
അവള് അവനോട് ഇപ്രകാരം പറഞ്ഞു: അങ്ങുകൊണ്ടുവന്ന ഹെബ്രായവേലക്കാരന്‍ അപമാനിക്കാനായി എന്നെ സമീപിച്ചു.
18
എന്നാല്‍ ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അവന് പുറങ്കുപ്പായം ഉപേക്ഷിച്ചിട്ട് വീട്ടില്‍നിന്ന് ഓടി പുറത്തുകടന്നു.
19
ഇതാണ് അങ്ങയുടെവേലക്കാരന്‍ എന്നോടു ചെയ്തത്. തന്‍െറ ഭാര്യ പറഞ്ഞതുകേട്ടപ്പോള്‍ അവന്‍െറ യജ മാനന് രോഷാകുലനായി.
20
അവന് ജോസഫിനെ രാജാവിന്‍െറ തടവുകാരെ ഇട്ടിരുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ അവന് കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടി.
21
കര്‍ത്താവ് ജോസഫിന്‍െറ കൂടെയുണ്ടായിരുന്നു. അവിടുന്ന് അവനോടു കാരുണ്യം കാണിച്ചു. അവനു കാരാഗൃഹസൂക്ഷിപ്പുകാരന്െറ പ്രീതി ലഭിക്കുവാന്‍ ഇടയാക്കുകയുംചെയ്തു.
22
കാരാഗൃഹസൂക്ഷിപ്പുകാരന്‍ തടവുകാരുടെയെല്ലാം മേല്‍നോട്ടം ജോസഫിനെ ഏല്പിച്ചു.
23
അവിടെ എല്ലാം ജോസഫിന്‍െറ മേല്‍നോട്ടത്തിലാണു നടന്നത്. ജോസഫിനെ ഭരമേല്പി ച്ചഒരു കാര്യത്തിലും കാരാഗൃഹസൂക്ഷിപ്പുകാരന്‍ ഇടപെ ട്ടില്ല. കാരണം, കര്‍ത്താവ് അവന്‍െറ കൂടെ ഉണ്ടായിരുന്നു. അവന് ചെയ്തതൊക്കെ കര്‍ത്താവു ശുഭമാക്കുകയും ചെയ്തു.
← Chapter 38
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 40 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50