bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Jonah 3
Jonah 3
Malayalam Bible POC-ML 2013
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
1
യോനായ്ക്കു വീണ്ടും കര്‍ത്താവിന്‍െറ അരുളപ്പാടുണ്ടായി.
2
എഴുന്നേറ്റ് മഹാനഗര മായ നിനെവേയിലേക്കു പോവുക. ഞാന്‍ നല്കുന്ന സന്ദേശം നീ അവിടെ പ്രഘോഷിക്കുക.
3
കര്‍ത്താവിന്‍െറ കല്പനയനുസരിച്ച് യോനാ എഴുന്നേറ്റ് നിനെവേയിലേക്കുപോയി. അതു വളരെ വലിയൊരു നഗരമായിരുന്നു. അതു കടക്കാന്‍മൂന്നുദിവസത്തെയാത്ര വേണ്ടിയിരുന്നു.
4
യോനാ, നഗരത്തില്‍ കടന്ന് ഒരു ദിവസത്തെ വഴി നടന്നു. അനന്തരം, അവന് വിളിച്ചു പറഞ്ഞു: നാല്പതു ദിവസം കഴിയുമ്പോള്‍ നിനെവേനശിപ്പിക്കപ്പെടും.
5
നിനെവേയിലെ ജനങ്ങള്‍ ദൈവത്തില്‍ വിശ്വസിച്ചു. അവര്‍ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവരും ചെറിയവരും ഒന്നുപോലെ ചാക്കുടുത്തു.
6
ഈ വാര്‍ത്തനിനെവേരാജാവ് കേട്ടു. അവന് സിംഹാസനത്തില്‍നിന്ന് എഴുന്നേറ്റ് രാജകീയവസ്ത്രം മാറ്റി ചാക്കുടുത്ത് ചാരത്തില്‍ ഇരുന്നു.
7
അവന് നിനെവേ മുഴുവന്‍ ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി. രാജാവിന്‍െറയും അവന്‍െറ പ്രഭുക്കന്മാരുടെയും കല്പനയാണിത്:
8
മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഭക്ഷിക്കരുത്. അവ മേയുകയോ വെള്ളം കുടിക്കുകയോ അരുത്. മനുഷ്യനും മൃഗവും ചാക്കുവസ്ത്രം ധരിച്ച്, ദൈവത്തോട് ഉച്ചത്തില്‍ വിളിച്ചപേക്ഷിക്കട്ടെ! ഓരോരുത്തരും തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ നിന്നും അക്രമങ്ങളില്‍നിന്നും പിന്തിരിയട്ടെ!
9
ദൈവം മനസ്സുമാറ്റി തന്‍െറ ക്രോധം പിന്‍വലിക്കുകയും അങ്ങനെ നാം നശിക്കാതിരിക്കുകയും ചെയ്തേക്കാം.
10
തങ്ങളുടെ ദുഷ്ട തയില്‍നിന്ന് അവര്‍ പിന്തിരിഞ്ഞു എന്നു കണ്ട് ദൈവം മനസ്സുമാറ്റി; അവരുടെമേല്‍ അയയ്ക്കുമെന്നു പറഞ്ഞതിന്മ അയച്ചില്ല.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 4 →
All chapters:
1
2
3
4