bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Luke 1
Luke 1
Malayalam Bible POC-ML 2013
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
1
നമ്മുടെ ഇടയില്‍ നിറവേറിയ കാര്യങ്ങളുടെ വിവരണം എഴുതാന്‍ അനേകം പേര് പരിശ്രമിച്ചിട്ടുണ്ടല്ലോ.
2
അതാകട്ടെ ആദിമുതല്‍തന്നെ വചനത്തിന്‍െറ ദൃക്സാക്ഷികളും ശുശ്രൂഷകന്മാരും ആയിരുന്നവര്‍ നമുക്ക് ഏല്പിച്ചു തന്നിട്ടുള്ളതനുസരിച്ചാണ്.
3
അല്ലയോ, ശ്രഷ്ഠനായ തെയോഫിലോസ്, എല്ലാകാര്യങ്ങളും പ്രാരംഭം മുതല്ക്കേ സൂക്ഷ്മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി നിനക്കെഴുതുന്നത് ഉചിതമാണെന്ന് എനിക്കും തോന്നി.
4
അത് നിന്നെ പഠിപ്പിച്ചിട്ടുള്ള വചനങ്ങളുടെ വിശ്വസ്തതയെക്കുറിച്ചു നിനക്കുബോധ്യംവരാനാണ്.
5
ഹേറോദേസ്യൂദയാരാജാവായിരുന്ന കാലത്ത്, അബിയായുടെ ഗണത്തില്‍ സഖറിയാ എന്ന ഒരു പുരോഹിതന് ഉണ്ടായിരുന്നു. അഹറോന്‍െറ പുത്രിമാരില്‍പ്പെട്ട എലിസബത്ത് ആയിരുന്നു അവന്‍െറ ഭാര്യ.
6
അവര്‍ ദൈവത്തിന്‍െറ മുമ്പില്‍ നീതിനിഷ്ഠരും കര്‍ത്താവിന്‍െറ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു.
7
അവര്‍ക്കു മക്കളുണ്ടായിരുന്നില്ല; എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.
8
തന്‍െറ ഗണത്തിനു നിശ്ചയിക്കപ്പെട്ടിരുന്ന ക്രമമനുസരിച്ച് ദൈവസന്നിധിയില്‍ ശുശ്രൂഷ നടത്തിവരവേ,
9
പൗരോഹിത്യവിധിപ്രകാരം കര്‍ത്താവിന്‍െറ ആലയത്തില്‍ പ്രവേശിച്ച് ധൂപം സമര്‍പ്പിക്കാന്‍ സഖറിയായ്ക്ക് കുറിവീണു.
10
ധൂപാര്‍പ്പണസമയത്ത് സമൂഹം മുഴുവന്‍ വെളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
11
അപ്പോള്‍, കര്‍ത്താവിന്‍െറ ദൂതന് ധൂപപീഠത്തിന്‍െറ വലത്തുവശത്തു നില്ക്കുന്നതായി അവനു പ്രത്യക്ഷപ്പെട്ടു.
12
അവനെക്കണ്ട് സഖറിയാ അസ്വസ്ഥനാവുകയും ഭയപ്പെടുകയും ചെയ്തു.
13
ദൂതന് അവനോടു പറഞ്ഞു: സഖറിയാ ഭയപ്പെടേണ്ടാ. നിന്‍െറ പ്രാര്‍ഥന കേട്ടിരിക്കുന്നു. നിന്‍െറ ഭാര്യ എലിസബത്തില്‍ നിനക്ക് ഒരു പുത്രന് ജനിക്കും. നീ അവന് യോഹന്നാന് എന്നു പേരിടണം.
14
നിനക്ക് ആനന്ദവും സന്തുഷ്ടിയുമുണ്ടാകും. അനേകര്‍ അവന്‍െറ ജനനത്തില്‍ ആഹ്ളാദിക്കുകയുംചെയ്യും.
15
കര്‍ത്താവിന്‍െറ സന്നിധിയില്‍ അവന് വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന് കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന് പരിശുദ്ധാത്മാവിനാല്‍ നിറയും.
16
ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക് അവന് തിരികെ കൊണ്ടുവരും.
17
പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ അവന് കര്‍ത്താവിന്‍െറ മുമ്പേപോകും.
18
സഖറിയാ ദൂതനോടു ചോദിച്ചു: ഞാന്‍ ഇത് എങ്ങനെ അറിയും? ഞാന്‍ വൃദ്ധനാണ്; എന്‍െറ ഭാര്യ പ്രായം കവിഞ്ഞവളുമാണ്.
19
ദൂതന്‍മറുപടി പറഞ്ഞു: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേല്‍ ആണ്. നിന്നോടു സംസാരിക്കാനും സന്തോഷകരമായ ഈ വാര്‍ത്തനിന്നെ അറിയിക്കാനും ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നു.
20
യഥാകാലം പൂര്‍ത്തിയാകേണ്ട എന്‍െറ വചനം അവിശ്വസിച്ചതു കൊണ്ട് നീ മൂകനായിത്തീരും. ഇവ സംഭവിക്കുന്നതുവരെ സംസാരിക്കാന്‍ നിനക്കു സാധിക്കുകയില്ല.
21
ജനം സഖറിയായെ കാത്തുനില്ക്കു കയായിരുന്നു. ദേവാലയത്തില്‍ അവന് വൈകുന്നതിനെപ്പററി അവര്‍ അദ്ഭുതപ്പെട്ടു.
22
പുറത്തുവന്നപ്പോള്‍ അവരോടു സംസാരിക്കുന്നതിന് സഖറിയായ്ക്കു കഴിഞ്ഞില്ല. ദേവാലയത്തില്‍വച്ച് അവന് ഏതോ ദര്‍ശ നമുണ്ടായി എന്ന് അവര്‍ മനസ്സിലാക്കി. അവന് അവരോട് ആംഗ്യം കാണിക്കുകയും ഊമനായി കഴിയുകയും ചെയ്തു.
23
തന്‍െറ ശുശ്രൂഷയുടെ ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അവന് വീട്ടിലേക്കു പോയി.
24
താമസിയാതെ അവന്‍െറ ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു. അഞ്ചു മാസത്തേക്ക് അവള് മറ്റുള്ളവരുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാതെ കഴിഞ്ഞുകൂടി. അവള് പറഞ്ഞു:
25
മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന അപ മാനം നീക്കിക്കളയാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച് എനിക്ക് ഇതു ചെയ്തു തന്നിരിക്കുന്നു.
26
ആറാംമാസം ഗബ്രിയേല്‍ ദൂതന് ഗലീലിയില്‍ നസറത്ത് എന്ന പട്ടണത്തില്‍,
27
ദാവീദിന്‍െറ വംശത്തില്‍പ്പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താല്‍ അയയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു.
28
ദൂതന് അവ ളുടെ അടുത്തുവന്നു പറഞ്ഞു. ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!
29
ഈ വചനം കേട്ട് അവള് വളരെ അസ്വസ്ഥയായി; എന്താണ് ഈ അഭിവാദനത്തിന്‍െറ അര്‍ഥം എന്ന് അവള് ചിന്തിച്ചു.
30
ദൂതന് അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.
31
നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം.
32
അവന് വലിയ വനായിരിക്കും; അത്യുന്നതന്‍െറ പുത്രന് എന്നു വിളിക്കപ്പെടും. അവന്‍െറ പിതാവായ ദാവീദിന്‍െറ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും.
33
യാക്കോ ബിന്‍െറ ഭവനത്തിന്മേല് അവന് എന്നേക്കും ഭരണം നടത്തും. അവന്‍െറ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല.
34
മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ.
35
ദൂതന് മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍െറ മേല്‍ വരും; അഃ്യുന്നതന്‍െറ ശക്തി നിന്‍െറ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്, ദൈവപുത്രന് എന്നു വിളിക്കപ്പെടും.
36
ഇതാ, നിന്‍െറ ചാര്‍ച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗര്‍ഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവള്‍ക്ക് ഇത് ആറാം മാസമാണ്.
37
ദൈവത്തിന് ഒന്നും അസാധ്യമല്ല.
38
മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്‍െറ ദാസി! നിന്‍െറ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന് അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു.
39
ആദിവസങ്ങളില്‍, മറിയംയൂദയായിലെ മലമ്പ്രദേശത്തുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തില്‍യാത്രപുറപ്പെട്ടു.
40
അവള് സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച് എലിസബത്തിനെ അഭിവാദനം ചെയ്തു.
41
മറിയത്തിന്‍െറ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്‍െറ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി.
42
അവള് ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്‍െറ ഉദരഫലവും അനുഗൃഹീതം.
43
എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്?
44
ഇതാ, നിന്‍െറ അഭിവാദനസ്വരം എന്‍െറ ചെവികളില്‍ പതിച്ചപ്പോള്‍ ശിശു എന്‍െറ ഉദരത്തില്‍ സന്തോഷത്താല്‍ കുതിച്ചുചാടി.
45
കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി.
46
മറിയം പറഞ്ഞു: എന്‍െറ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.
47
എന്‍െറ ചിത്തം എന്‍െറ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു.
48
അവിടുന്ന് തന്‍െറ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും.
49
ശക്തനായവന് എനിക്കു വലിയകാര്യങ്ങള്‍ ചെയ്തിരിക്കുന്നു,അവിടുത്തെനാമം പരിശുദ്ധമാണ്.
50
അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.
51
അവിടുന്ന് തന്‍െറ ഭുജംകൊണ്ട് ശക്തി പ്രകടിപ്പിച്ചു; ഹൃദയവിചാരത്തില് അഹങ്കരിക്കുന്നവരെ ചിതറിച്ചു.
52
ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി.
53
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി; സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയച്ചു.
54
തന്‍െറ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്‍െറ ദാസനായ ഇസ്രായേലിനെ സഹായിച്ചു.
55
നമ്മുടെ പിതാക്കന്മാരായ അബ്രാഹത്തോടും അവന്‍െറ സന്തതികളോടും എന്നേക്കുമായി ചെയ്ത വാഗ്ദാനം അനുസരിച്ചുതന്നെ.
56
മറിയം അവളുടെകൂടെ മൂന്നു മാസത്തോളം താമസിച്ചു. പിന്നെ വീട്ടിലേക്കു മടങ്ങി.
57
എലിസബത്തിനു പ്രസവസമയമായി; അവള് ഒരു പുത്രനെ പ്രസവിച്ചു.
58
കര്‍ത്താവ് അവളോടു വലിയ കാരുണ്യം കാണിച്ചിരിക്കുന്നു എന്നു കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്തു സന്തോഷിച്ചു.
59
എട്ടാംദിവസം അവര്‍ ശിശുവിന്‍െറ പരിച്ഛേദനത്തിനു വന്നു. പിതാവിന്‍െറ പേര നുസരിച്ച് സഖറിയാ എന്ന് അവനു പേരു നല്കാന് അവര്‍ ആഗ്രഹിച്ചു.
60
എന്നാല്‍, ശിശുവിന്‍െറ അമ്മഅവരോടു പറഞ്ഞു: അങ്ങനെയല്ല, അവന് യോഹന്നാന് എന്നു വിളിക്കപ്പെടണം.
61
അവര്‍ അവളോടു പറഞ്ഞു: നിന്‍െറ ബന്ധുക്കളിലാര്‍ക്കും ഈ പേര് ഇല്ലല്ലോ.
62
ശിശുവിന് എന്ത് പേരു നല്‍കാനാണ് ആഗ്രഹിക്കുന്നതെന്ന് അവന്‍െറ പിതാവിനോട് അവര്‍ ആംഗ്യം കാണിച്ചു ചോദിച്ചു.
63
അവന് ഒരു എഴുത്തുപലക വരുത്തി അതില്‍ എഴുതി: യോഹന്നാന് എന്നാണ് അവന്‍െറ പേര്. എല്ലാവരും അദ്ഭുതപ്പെട്ടു.
64
തത്ക്ഷണം അവന്‍െറ വായ് തുറക്കപ്പെട്ടു. നാവ് സ്വതന്ത്രമായി. അവന് ദൈവത്തെ വാഴ്ത്തിക്കൊണ്ട് സംസാരിക്കാന്‍ തുടങ്ങി.
65
അയല്‍ക്കാര്‍ക്കെല്ലാം ഭയമുണ്ടായി;യൂദയായിലെ മലനാട്ടിലെങ്ങും ഈ സംഗതികള്‍ സംസാരവിഷയമാവുകയും ചെയ്തു.
66
കേട്ടവരെല്ലാം ഈ ശിശു ആരായിത്തീരും എന്നു ചിന്തിച്ചു തുടങ്ങി. കര്‍ത്താവിന്‍െറ കരം അവനോടുകൂടെ ഉണ്ടായിരുന്നു.
67
അവന്‍െറ പിതാവായ സഖറിയാ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു പ്രവചിച്ചു:
68
ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ് വാഴ്ത്തപ്പെട്ടവന്‍. അവിടുന്ന് തന്‍െറ ജനത്തെ സന്ദര്‍ശിച്ചു രക്ഷിച്ചു;
69
തന്‍െറ ദാസനായ ദാവീദിന്‍െറ ഭവനത്തില്‍ നമുക്ക് ശക്തനായ ഒരു രക്ഷകനെ ഉയര്‍ത്തി;
70
ആദിമുതല് തന്‍െറ വിശുദ്ധന്മാരായ പ്രവാചകന്മാരുടെ അധരങ്ങളിലൂടെ അവിടുന്ന് അരുളിച്ചെയ്തതുപോലെ,
71
ശത്രുക്കളില്‍നിന്നും നമ്മെവെറുക്കുന്നവരുടെ കൈയില്‍നിന്നും നമ്മെരക്ഷിക്കാനും
72
നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത കാരുണ്യം നിവര്‍ത്തിക്കാനും
73
നമ്മുടെ പിതാവായ അബ്രാഹത്തോടു ചെയ്ത അവിടുത്തെ വിശുദ്ധമായ ഉടമ്പടി അനുസ്മരിക്കാനും
74
ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം
75
പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍ വേണ്ട അനുഗ്രഹം നമുക്കു നല്കാനുമായിട്ടാണ് ഇത്.
76
നീയോ, കുഞ്ഞേ, അത്യുന്നതന്‍െറ പ്രവാചകന് എന്നു വിളിക്കപ്പെടും. കര്‍ത്താവിനു വഴിയൊരുക്കാന്‍ അവിടുത്തെ മുമ്പേനീ പോകും.
77
അത് അവിടുത്തെ ജനത്തിന് പാപമോചനംവഴിയുള്ള രക്ഷയെക്കുറിച്ച് അറിവുകൊടുക്കാനും,
78
നമ്മുടെ ദൈവത്തിന്‍െറ കാരുണ്യാതിരേകംകൊണ്ട് ഉയരത്തില്‍ നിന്നുള്ള ഉദയരശ്മി നമ്മെസന്ദര്ശിക്കുമ്പോള്
79
ഇരുളിലും, മരണത്തിന്‍െറ നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം വീശാനും സമാധാനത്തിന്‍െറ മാര്‍ഗത്തിലേക്ക് നമ്മുടെ പാദങ്ങളെ നയിക്കാനും വേണ്ടിയാണ്.
80
ശിശു വളര്‍ന്നു, ആത്മാവില്‍ ശക്തിപ്പെട്ടു. ഇസ്രായേലിനു വെളിപ്പെടുന്നതുവരെ അവന് മരുഭൂമിയിലായിരുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24