bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Matthew 1
Matthew 1
Malayalam Bible POC-ML 2013
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 2 →
1
അബ്രാഹത്തിന്‍െറ പുത്രനായ ദാവീദിന്‍െറ പുത്രന് യേശുക്രിസ്തുവിന്‍െറ വംശാവലി ഗ്രന്ഥം.
2
അബ്രാഹം ഇസഹാക്കിന്‍െറ പിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്‍െറയും യാക്കോബ് യൂദായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു.
3
താമാറില്‍ നിന്നു ജനി ച്ചപേരെസിന്‍െറയും സേറായുടെയും പിതാവായിരുന്നു യൂദാ. പേരെസ്ഹെസ്റോന്‍െറയും ഹെസ്റോന്‍ ആരാമിന്‍െറയും പിതാവായിരുന്നു.
4
ആരാം അമിനാദാബിന്‍െറയും അമിനാദാബ് നഹ്ഷോന്‍െറയും നഹ്ഷോന്‍ സല്‍മോന്‍െറയും പിതാവായിരുന്നു.
5
സല്മോന് റാഹാബില്‍ നിന്നു ജനി ച്ചബോവാസിന്െറയും
6
ബോവാസ് റൂത്തില്‍നിന്നു ജനി ച്ചഓബദിന്െറയും ഓബദ് ജസ്സെയുടെയും ജസ്സെ ദാവീദ് രാജാവിന്‍െറയും പിതാവായിരുന്നു. ദാവീദ് ഊറിയായുടെ ഭാര്യയില്‍നിന്നു ജനി ച്ചസോളമന്‍െറ പിതാവായിരുന്നു.
7
സോളമന് റഹോബോവാമിന്െറയും റഹോബോവാം അബിയായുടെയും അബിയാ ആസായുടെയും പിതാവായിരുന്നു.
8
ആസാ യോസഫാത്തിന്െറയും യോസഫാത്ത് യോറാമിന്െറയും യോറാം ഓസിയായുടെയും
9
ഓസിയാ യോഥാമിന്െറയും യോഥാം ആഹാസിന്െറയും ആഹാസ് ഹെസെക്കിയായുടെയും ഹെസെക്കിയാ മനാസ്സെയുടെയും
10
മനാസ്സെ ആമോസിന്‍െറയും ആമോസ് ജോസിയായുടെയും പിതാവായിരുന്നു.
11
ബാബിലോണ്‍ പ്രവാസകാലത്തു ജനിച്ചയാക്കോണിയായുടെയും സഹോദരന്മാരുടെയും പിതാവായിരുന്നു ജോസിയാ.
12
യാക്കോണിയാ ബാബിലോണ്‍ പ്രവാസത്തിനുശേഷം ജനി ച്ചസലാത്തിയേലിന്െറയും സലാത്തിയേല്‍ സൊറൊബാബേലിന്െറയും പിതാവായിരുന്നു.
13
സൊറൊബാബേല്‍ അബിയൂദിന്െറയും അബിയൂദ് എലിയാക്കിമിന്െറയും
14
എലിയാക്കിം ആസോറിന്െറയും ആസോര്‍ സാദോക്കിന്‍െറയും സാദോക്ക് അക്കീമിന്െറയും
15
അക്കീം എലിയൂദിന്െറയും എലിയൂദ് എലെയാസറിന്‍െറയും എലെയാസര്‍ മഥാന്െറയും മഥാന്‍ യാക്കോബിന്‍െറയും പിതാവായിരുന്നു.
16
യാക്കോബ് മറിയത്തിന്‍െറ ഭര്‍ത്താവായ ജോസഫിന്‍െറ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.
17
ഇങ്ങനെ, അബ്രാഹം മുതല്‍ ദാവീദുവരെ പതിന്നാലും ദാവീദുമുതല്‍ ബാബിലോണ്‍ പ്രവാസംവരെ പതിന്നാലും ബാബിലോണ്‍ പ്രവാസം മുതല്‍ ക്രിസ്തുവരെ പതിന്നാലും തലമുറകളാണ് ആകെയുള്ളത്.
18
യേശുക്രിസ്തുവിന്‍െറ ജനനം ഇപ്രകാരമായിരുന്നു: അവന്‍െറ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള് പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.
19
അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന് ഇഷ്ടപ്പെടായ്കയാലും അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
20
അവന് ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്‍െറ ദൂതന് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്‍െറ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്.
21
അവള് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാല്‍, അവന് തന്‍െറ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു മോചിപ്പിക്കും.
22
കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
23
ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള എമ്മാനുവേല്‍ എന്ന് അവന് വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍വേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്.
24
ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്‍െറ ദൂതന് കല്പിച്ചതുപോലെപ്രവര്ത്തിച്ചു; അവന് തന്‍െറ ഭാര്യയെ സ്വീകരിച്ചു.
25
പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന് അറിഞ്ഞില്ല; അവന് ശിശുവിന് യേശു എന്നു പേരിട്ടു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28