bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Micah 5
Micah 5
Malayalam Bible POC-ML 2013
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 6 →
1
നിന്നെ ഇതാ, കോട്ടകെട്ടി അടച്ചിരിക്കുന്നു. നമുക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നു. അവര്‍ വടികൊണ്ട് ഇസ്രായേല്‍ ഭരണാധിപന്‍െറ ചെകിട്ടത്തടിക്കുന്നു.
2
ബേത്ലെഹെം- എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന് പണ്ടേ,യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
3
അതിനാല്‍, ഈ റ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന് അവരെ പരിത്യജിക്കും. പിന്നീട്, അവന്‍െറ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
4
കര്‍ത്താവിന്‍െറ ശക്തിയോടെ തന്‍െറ ദൈവമായ കര്‍ത്താവിന്‍െറ മഹത്വത്തോടെ, അവന് വന്ന് തന്‍െറ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിര്‍ത്തിയോളം അവന് പ്രതാപവാനാകയാല്‍ അവര്‍ സുരക്ഷിതരായി വസിക്കും.
5
അവന് നമ്മുടെ സമാധാനമായിരിക്കും. അസ്സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാല്‍കുത്തുകയും ചെയ്യുമ്പോള്‍ നാം അവനെതിരേ ഏഴ്ഇടയന്‍മാരെയും എട്ടു പ്രഭുക്കന്മാരെയും അണിനിരത്തും.
6
അസ്സീറിയായെ വാള്‍കൊണ്ടും നിമ്രാദ്ദേശത്തെ ഊരിയ ഖഡ്ഗം കൊണ്ടും അവര്‍ ഭരിക്കും. അസ്സീറിയാ നമ്മുടെ നാട് ആക്രമിക്കുകയും നമ്മുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയും ചെയ്യുമ്പോള്‍ അവന് നമ്മെരക്ഷിക്കും.
7
അന്നു യാക്കോബിന്‍െറ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ അനേകം ജനതകളുടെ ഇടയില്‍ കര്‍ത്താവ് വര്‍ഷിക്കുന്നതുഷാരംപോലെയും പുല്‍ത്തലപ്പുകളിലെ മഴത്തുള്ളിപോലെയും ആയിരിക്കും. അതു മനുഷ്യര്‍ക്കുവേണ്ടി തങ്ങിനില്ക്കുയോ മനുഷ്യ മക്കള്‍ക്കുവേണ്ടി കാത്തുനില്‍ക്കുകയോ ചെയ്യുന്നില്ല.
8
യാക്കോബിന്‍െറ ഭവനത്തില്‍ അവശേഷിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍, അനേകം ജനതകള്‍ക്കിടയില്‍, വന്യമൃഗങ്ങള്‍ക്കിടയില്‍, സിംഹത്തെപ്പോലെയും ആ ട്ടിന്‍പറ്റത്തില്‍യുവസിംഹത്തെപ്പോലെയും ആയിരിക്കും. അത് ചവിട്ടിമെതിച്ചും ചീന്തിക്കീറിയും നടക്കും. രക്ഷിക്കാനാരും ഉണ്ടാവുകയില്ല.
9
പ്രതിയോഗികളുടെ മീതേ നിന്‍െറ കരം ഉയര്ന്നുനില്ക്കും. നിന്‍െറ സര്‍വ ശത്രുക്കളും വിച്ഛേദിക്കപ്പെടും.
10
കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്നു നിന്‍െറ കുതിരകളെ ഞാന്‍ സംഹരിക്കും; നിന്‍െറ രഥങ്ങള്‍ നശിപ്പിക്കും.
11
നിന്‍െറ ദേശത്തെനഗരങ്ങള്‍ ഞാന്‍ നശിപ്പിക്കും; നിന്‍െറ ശക്തിദുര്‍ഗങ്ങള്‍ ഞാന്‍ തകര്‍ക്കും.
12
ആഭിചാരവൃത്തികളെല്ലാം നിന്നില്‍നിന്നു ഞാന്‍ നീക്കംചെയ്യും. നിനക്ക് ഇനിമേലില്‍ പ്രശ്നം വയ്ക്കുന്നവരുണ്ടാവുകയില്ല.
13
നിന്‍െറ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാന്‍ എടുത്തുകളയും. നിന്‍െറ തന്നെ കരവേലകള്‍ക്കു മുന്പില് ഇനിമേല്‍ നീ പ്രണമിക്കുകയില്ല.
14
നിന്‍െറ അഷേരാപ്രതിഷ്ഠകളെ ഞാന്‍ നിര്‍മൂലനം ചെയ്യും. നിന്‍െറ നഗരങ്ങളെ ഞാന്‍ നശിപ്പിക്കും.
15
എന്നെ അനുസരിക്കാത്ത ജനതകളോടു ഞാന്‍ ക്രോധത്തോടെ പ്രതികാരം ചെയ്യും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 6 →
All chapters:
1
2
3
4
5
6
7