bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Nehemiah 11
Nehemiah 11
Malayalam Bible POC-ML 2013
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
1
ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീത വും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു.
2
ജറുസലെമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനം അഭിനന്ദിച്ചു.
3
ഇസ്രായേല്‍ജനവും പുരോഹിതന്മാര്, ലേവ്യര്‍, ദേവാലയശുശ്രൂഷകര്‍, സോളമന്‍െറ ദാസന്മാരുടെ പിന്‍ഗാമികള്‍ എന്നിവര്‍ യൂദാനഗരങ്ങളില്‍ സ്വന്തം സ്ഥലത്തു താമസിച്ചു.
4
ജറുസലെമില്‍ വസി ച്ചപ്രമുഖന്മാര് യൂദായുടെയും ബഞ്ചമിന്‍െറയും ഗോത്രത്തില്‍പ്പെട്ടവരാണ്. യൂദാഗോത്രത്തില്‍നിന്ന് ഉസിയായുടെ പുത്രന് അത്തായാ. ഉസിയാ സഖറിയായുടെയും സഖറിയാ അമരിയായുടെയും അമരിയാ ഷെഫാത്തിയായുടെയും ഷെഫാത്തിയ മഹലലേലിന്‍െറയും മഹലലേല്‍ പേരെസിന്‍െറയും പുത്രന്മാര്.
5
ബാറൂക്കിന്‍െറ പുത്രന്‍മാസെയാ. ബാറൂക്ക് കൊല്‍ഹോസെയുടെയും അവന് ഹസായായുടെയും ഹസായാ അദായായുടെയും അവന് യോയാറിബിന്െറയും യോയാറിബ് ഷീലോന്യനായ സഖറിയായുടെയും പുത്രന്മാരായിരുന്നു.
6
പേരെസിന്‍െറ കുടുംബത്തില്‍പ്പെട്ട നാനൂറ്റിയറുപത്തെട്ടു ധീരന്മാര് ജറുസലെ മില്‍ പാര്‍ത്തു.
7
ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന്, മെഷുല്ലാമിന്‍െറ പുത്രന് സല്ലു. മെഷുല്ലാം യോബെദിന്െറയും യോബെദ് പെദായായുടെയും പെദായാ കോലായായുടെയും കോലായാ മാസെയായുടെയും മാസെയാ ഇത്തിയേലിന്െറയും ഇത്തിയേല്‍യഷായായുടെയും പുത്രന്മാരായിരുന്നു.
8
സല്ലുവിനോടൊപ്പം അടുത്ത ചാര്‍ച്ചക്കാരായ ഗബ്ബായ്, സല്ലായ് എന്നിവരും. ആകെ തൊള്ളായിരത്തിയിരുപത്തെട്ടു പേര്.
9
സിക്രിയുടെ പുത്രന് ജോയേല്‍ ആണ് അവരുടെ ചുമതല വഹിച്ചത്; ഹസേനുവായുടെ പുത്രന് യൂദാ ആയിരുന്നു നഗരത്തില്‍ രണ്ടാമന്.
10
പുരോഹിതന്മാരില് യോയാറിബിന്െറ പുത്രന്‍യദായാ,യാക്കീന്‍,
11
ഹില്ക്കിയായുടെ പുത്രന് സെറായാം ഹില്‍ക്കിയ മെഷുല്ലാമിന്െറയും, മെഷുല്ലാം സാദോക്കിന്‍െറയും, സാദോക്ക് മെറായോത്തിന്െറയും മെ റായോത്ത് ദേവാലയഭരണാധികാരിയായ അഹിത്തൂബിന്െറയും പുത്രന്മാരായിരുന്നു.
12
ദേവാലയത്തില്‍ ജോലി ചെയ്തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ എണ്ണൂറ്റിയിരുപത്തിരണ്ടുപേര്‍.യറോഹാമിന്‍െറ പുത്രന് അദായാ.യറോഹാം പെലാലിയായുടെയും പെലാലിയാ അംസിയുടെയും അംസി സഖറിയായുടെയും സഖറിയാ പാഷൂറിന്െറയും പാഷൂര്‍ മല്‍ക്കിയായുടെയും പുത്രന്മാരായിരുന്നു.
13
അദായായുടെ ചാര്‍ച്ചക്കാരായ കുടുംബത്തലവന്മാര് ഇരുനൂറ്റിനാല്പത്തിരണ്ട്. അസറേലിന്െറ പുത്രന് അമഷെസായ്. അസറേല്‍ അഹ്സായിയുടെയും അഹ്സായി മെഷില്ലെമോത്തിന്െറയും മെഷില്ലെമോത്ത് ഇമ്മറിന്െറയും പുത്രന്മാരായിരുന്നു.
14
അവരുടെ ശൂരപരാക്രമികളായ ചാര്‍ച്ചക്കാര്‍ നൂറ്റിയിരുപത്തിയെട്ടുപേര്‍; അവരുടെ നേതാവ് ഹഗെദോലിന്െറ പുത്രന് സബ്ദിയേലായിരുന്നു.
15
ലേവ്യരില്‍നിന്നു ഹാഷൂബിന്െറ പുത്രന് ഷെമായാ; ഹാഷൂബ് അസ്രിക്കാമിന്െറയും അസ്രിക്കാം ഹഷാബിയായുടെയും ഹഷാബിയാ ബുന്നിയുടെയും പുത്രന്മാരായിരുന്നു.
16
ദേവാലയത്തിനു പുറമേയുള്ള ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് ലേവ്യപ്രമുഖരായ ഷാബെഥായിയും യോസാബാദുമാകുന്നു.
17
സ്തോത്രപ്രാര്‍ഥനയ്ക്കു നേതൃത്വം വഹിച്ചിരുന്നത് ആസാഫിന്‍െറ പുത്രനായ സബ്ദിയുടെ പുത്രന്‍മിക്കായുടെ പുത്രനായ മത്താനിയാ; രണ്ടാമന് ബക്ബുക്കിയാ.യദുഥൂനിന്‍െറ പുത്രനായ ഗലാലിന്െറ പുത്രന് ഷമ്മുവായുടെ പുത്രനായ അബ്ദാ.
18
വിശുദ്ധനഗരത്തില്‍, ആകെ ലേവ്യര്‍ ഇരുനൂറ്റിയെണ്‍പത്തിനാല്.
19
വാതില്കാവല്ക്കാരായ അക്കൂബും തല്മോനും, അവരുടെ ചാര്‍ച്ചക്കാരുംകൂടെ നൂറ്റിയെഴുപത്തിരണ്ടുപേര്‍.
20
ബാക്കിയുള്ള ഇസ്രായേല്‍ജനവും പുരോഹിതന്മാരും ലേവ്യരും യൂദാനഗരങ്ങളില്‍ താന്താങ്ങളുടെ അവകാശഭൂമികളില്‍ താമസിച്ചു.
21
എന്നാല്‍, ദേവാലയ ശുശ്രൂഷകര്‍ ഓഫേലില്‍ താമസിച്ചു, സീഹായും ഗിഷ്പായും അവരുടെ മേല്‍നോട്ടം വഹിച്ചു.
22
ബാനിയുടെ പുത്രനായ ഉസിയാണ് ജറുസലെമിലെ ലേവ്യരുടെ മേല്‍നോട്ടം വഹിച്ചത്. ബാനി ഹഷാബിയായുടെയും ഹഷാബിയാ മത്താനിയായുടെയും മത്താനിയാ ദേവാലയത്തില്‍ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്‍െറ കുടുംബത്തില്‍പ്പെട്ട മിക്കായുടെയും പുത്രന്മാരായിരുന്നു.
23
ദേവാലയത്തില്‍ ദിവസംതോറുമുള്ള ഗാനശുശ്രൂഷകരുടെ തവണ ഓരോ ഗണത്തിനും രാജാവു നിശ്ചയിച്ചുകൊടുത്തു.
24
യൂദായുടെ പുത്രനായ സേറായുടെ പുത്രന് മെഷെസാബേ ലിന്‍െറ പുത്രനായ പെത്താഹിയാ ജനത്തെ സംബന്ധിക്കുന്ന എല്ലാക്കാര്യങ്ങളിലും രാജാവിന്‍െറ ഉപദേഷ്ടാവായിരുന്നു.
25
യൂദായില്‍പ്പെട്ട ചിലര്‍ കിരിയാത്അര്‍ബ, ദിബോണ്‍,യക്കാബ്സേല്‍ എന്നീ നഗരങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍;
26
യഷുവ, മൊളാദാ, ബത്പെലേത്,
27
ഹസാര്‍ഷുവാല്‍, ബേര്‍ഷെബാ, അതിന്‍െറ ഗ്രാമങ്ങള്‍;
28
സിക്ലാഗ്, മെക്കോനാ, അതിന്‍െറ ഗ്രാമങ്ങള്‍;
29
എന്റ ിമ്മോന്‍, സോറാ,യാര്‍മുത്,
30
സനോവാ, അദുല്ലാം എന്നീ പട്ടണങ്ങള്‍, അവയുടെ ഗ്രാമങ്ങള്‍, ലാഖീഷ്, അതിന്‍െറ വയലുകള്‍, അസേക്കാ, അതിന്‍െറ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വസിച്ചു. അങ്ങനെ അവര്‍ ബേര്‍ഷെബാമുതല്‍ ഹിന്നോം താഴ്വരവരെ വാസമുറപ്പിച്ചു.
31
ബഞ്ചമിന്‍ഗോത്രജര്‍ ഗേബാ, മിക്മാഷ്, അയ്യാ, ബഥേല്‍, അതിന്‍െറ ഗ്രാമങ്ങള്‍
32
അനാത്തോത്, നോബ്, അനാനിയാ,
33
ഹാസോര്‍, റാമാ, ഗിത്തായിം,
34
ഹദീദ്, സെബോയിം, നെബല്ലാത്,
35
ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളില്‍ പാര്‍ത്തു.
36
യൂദായിലെ ചില ലേവ്യഗണങ്ങള്‍ ബഞ്ചമിനോടു ചേര്‍ന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
Recommended Reading
Commentary
Nehemiah Commentaries
→
Devotional
Nehemiah Devotional Guide
→
Get This Bible
Malayalam Bible POC-ML Study Bible
→