bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Obadiah 1
Obadiah 1
Malayalam Bible POC-ML 2013
Jump to:
Chapter 1
1
ഒബാദിയായ്ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്കു ദൂതന് അയയ്ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്ക്കുക, അവള്‍ക്കെതിരേ നമുക്കുയുദ്ധത്തിനിറങ്ങാം.
2
ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ നിസ്സാരയാക്കും. നീ അത്യധികം അവഹേളിക്കപ്പെടും.
3
പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്ഥാനമുറപ്പിച്ചവളും ആര്‍ക്ക് എന്നെതാഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്‍െറ അഹങ്കാരം നിന്നെ വഞ്ചിച്ചിരിക്കുന്നു.
4
നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
5
കള്ളന്മാരും കൊള്ളക്കാരും രാത്രി ഭവനത്തില്‍ കടന്നാല്‍ അവര്‍ക്കാവശ്യമുള്ളതല്ലേ എടുക്കൂ? മുന്തിരിപ്പഴം ശേഖ രിക്കുന്നവര്‍ കാലാ ഉപേക്ഷിക്കാറില്ലേ? എന്നാല്‍, നീ എത്രനശിച്ചിരിക്കുന്നു!
6
ഏസാവ് എങ്ങനെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; അവന്‍െറ നിക്ഷേപങ്ങള്‍ എങ്ങനെ കവര്‍ ച്ചചെയ്യപ്പെട്ടു!
7
നിന്നോടു സഖ്യം ചെയ്തവരെല്ലാം നിന്നെ വഞ്ചിച്ചിരിക്കുന്നു. അവര്‍ നിന്നെ അതിര്‍ത്തിവരെ ഓടിച്ചിരിക്കുന്നു. നിന്നോടു കൂട്ടുചേര്‍ന്നവര്‍ നിനക്കെതിരേ പ്രബലരായിരിക്കുന്നു. നിന്‍െറ വിശ്വസ്തമിത്രങ്ങള്‍ നിനക്കു കെണി വച്ചിരിക്കുന്നു.
8
വിവേകമുള്ളവരാരും അവിടെ ഇല്ല. ആദിവസം ഞാന്‍ ഏദോമില്‍നിന്നു വിജ്ഞാനികളെയും ഏസാവുമലയില്‍നിന്നു വിവേകികളെയും നശിപ്പിക്കുകയില്ലേ? - കര്‍ത്താവ് ചോദിക്കുന്നു.
9
ഏസാവുമലയില്‍നിന്ന് എല്ലാവരും വിച്ഛേദിക്കപ്പെടുന്ന വിധത്തില്‍ തേമാനേ, നിന്‍െറ ധീരയോദ്ധാക്കള്‍ പരിഭ്രാന്തരാകും.
10
നിന്‍െറ സഹോദരന് യാക്കോബിനോടു നീ ചെയ്ത അക്രമം നിമിത്തം നീ ലജ്ജിതനാകും. നീ എന്നേക്കുമായി വിച്ഛേദിക്കപ്പെടും.
11
അന്യര്‍ അവന്‍െറ സമ്പത്ത് അപഹരിക്കുകയും വിദേശീയര്‍ അവന്‍െറ കവാടം കടക്കുകയും ജറുസലെമിനുവേണ്ടി നറുക്കിടുകയും ചെയ്തപ്പോള്‍ നീ അവരിലൊരുവനെപ്പോലെ മാറിനിന്നു.
12
നിന്‍െറ സഹോദരന്‍െറ കഷ്ടതയുടെ നാളില്‍ നീ ഗര്‍വോടെ സന്തോഷിക്കരുതായിരുന്നു. യൂദായുടെ വിനാശത്തിന്‍െറ നാളില്‍ നീ ആഹ്ലാദിക്കരുതായിരുന്നു. അവരുടെ ദുരിതത്തിന്‍െറ നാളില്‍ നീ വന്പു പറയരുതായിരുന്നു.
13
എന്‍െറ ജനത്തിന് അനര്‍ഥം ഭവി ച്ചനാളില്‍ നീ അവരുടെ കവാടങ്ങള്‍ കടക്കരുതായിരുന്നു. അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ അവന്‍െറ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ നീ അവന്‍െറ വസ്തുവകകള്‍ കവര്‍ ച്ചചെയ്യരുതായിരുന്നു.
14
അവന്‍െറ ആളുകളില്‍ പലായനം ചെയ്ത വരെ വെട്ടിവീഴ്ത്താന്‍ വഴിത്തിരിവുകളില്‍ നീ നില്‍ക്കരുതായിരുന്നു. കഷ്ടതയുടെ നാളുകളെ അതിജീവി ച്ചഅവന്‍െറ ആളുകളെ നീ ശത്രുവിന് ഏല്പിച്ചുകൊടുക്കരുതായിരുന്നു. സകല ജനതകളുടെയുംമേല്‍ കര്‍ത്താവിന്‍െറ ദിനം ആസന്നമായിരിക്കുന്നു.
15
നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും പ്രവര്‍ത്തിക്കും. നിന്‍െറ പ്രവര്‍ത്തികള്‍ നിന്‍െറ തന്നെതലയില്‍ നിപതിക്കും.
16
എന്‍െറ വിശുദ്ധ പര്‍വതത്തില്‍വച്ചു നീ പാനം ചെയ്തതുപോലെ ചുറ്റുമുള്ള എല്ലാ ജനതകളും പാനംചെയ്യും. അവര്‍ കുടിക്കുകയും വിഴുങ്ങുകയുംചെയ്യും. ജനിച്ചിട്ടേയില്ലെന്നു തോന്നുമാറ് അവര്‍ അപ്രത്യക്ഷരാകും.
17
എന്നാല്‍, സീയോന്‍മലയില്‍ രക്ഷപ്രാപി ച്ചകുറേപ്പേര് ഉണ്ടായിരിക്കും. അവിടം വിശുദ്ധമായിരിക്കും. യാക്കോബിന്‍െറ ഭവനം തങ്ങളുടെ വസ്തുവകകള്‍ വീണ്ടെടുക്കും.
18
യാക്കോബിന്‍െറ ഭവനം അഗ്നിയും, ജോസഫിന്‍െറ ഭവനം തീജ്വാലയും ആയിരിക്കും; ഏസാവിന്‍െറ ഭവനം വയ്ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. ഏസാവിന്‍െറ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല - കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു.
19
നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്‍െറയും സമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബഞ്ചമിന് ഗിലയാദ് സ്വന്തമാക്കും.
20
ഹാലായിലുള്ള ഇസ്രായേല്യരായ പ്രവാസികള്‍ സരേഫാത്തുവരെയുള്ള ഫെനീഷ്യപ്രദേശം കൈവശമാക്കും. സേഫരാദിലുള്ള ജറുസലെമിലെ പ്രവാസികള്‍ നെഗെബിന്‍െറ നഗരങ്ങള്‍ സ്വന്തമാക്കും.
21
വിമോചകര്‍ സീയോന്‍മലയില്‍ എത്തും; അവര്‍ ഏസാവുമലയെ ഭരിക്കും; ആധിപത്യം കര്‍ത്താവിന്‍േറ തായിരിക്കും.
Jump to:
Chapter 1
All chapters:
1