bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Proverbs 14
Proverbs 14
Malayalam Bible POC-ML 2013
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
1
ജ്ഞാനം വീടുപണിയുന്നു; ഭോഷത്തം സ്വന്തം കൈകൊണ്ട്അത് ഇടിച്ചുനിരത്തുന്നു.
2
സത്യസന്ധന് കര്‍ത്താവിനെ ഭയപ്പെടുന്നു. കുടിലമാര്‍ഗി അവിടുത്തെനിന്ദിക്കുന്നു.
3
ഭോഷന്‍െറ സംസാരം അവന്‍െറ മുതുകത്തു വീഴുന്ന വടിയാണ്; വിവേകികളുടെ വാക്ക് അവരെകാത്തുകൊള്ളും.
4
കാളകളില്ലാത്തിടത്തു ധാന്യവുമില്ല; കാളയുടെ കരുത്തു സമൃദ്ധമായവിളവു നല്കുന്നു.
5
വിശ്വസ്തനായ സാക്ഷി കള്ളംപറയുന്നില്ല; കള്ളസ്സാക്ഷി പൊളി പറഞ്ഞുകൂട്ടുന്നു.
6
പരിഹാസകന് വിവേകമന്വേഷിക്കുന്നത് നിഷ്ഫലമാണ്; ബുദ്ധിമാന് അറിവു ലഭിക്കുകഎളുപ്പവും.
7
ഭോഷനില്‍നിന്ന് അകന്നുമാറിക്കൊള്ളുക; അവനില്‍നിന്നു സാരമുള്ള വാക്കുകള്‍ലഭിക്കുകയില്ല.
8
തന്‍െറ മാര്‍ഗം വ്യക്തമായിഗ്രഹിക്കുന്നതിലാണ് ബുദ്ധിമാന്‍െറ വിവേകം; വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നു.
9
ദുഷ്ടരെ ദൈവം വെറുക്കുന്നു; സത്യസന്ധര്‍ അനുഗ്രഹം പ്രാപിക്കുന്നു.
10
ഹൃദയത്തിന്‍െറ ദുഃഖം അതിനുമാത്രമേഅറിഞ്ഞുകൂടൂ; അതിന്‍െറ സന്തോഷത്തിലും അന്യര്‍ക്കു പങ്കില്ല.
11
ദുഷ്ടരുടെ ഭവനം നശിപ്പിക്കപ്പെടും; സത്യസന്ധരുടെ കൂടാരം പുഷ്ടി പ്രാപിക്കും.
12
ശരിയെന്നു തോന്നുന്ന വഴി ചിലപ്പോള്‍മരണത്തിലേക്കു നയിക്കുന്നതാവാം.
13
ചിരിക്കുമ്പോള്‍പ്പോലും ഹൃദയംദുഃഖഭരിതമാണ്; സന്തോഷം സന്താപത്തിലാണ്അവസാനിക്കുക.
14
വഴിപിഴച്ചവന്‍ തന്‍െറ പ്രവൃത്തികളുടെഫലമനുഭവിക്കും; ഉത്തമനായ മനുഷ്യന് തന്‍െറ പ്രവൃത്തികളുടെയും.
15
ശുദ്ധഗതിക്കാരന്‍ എന്തും വിശ്വസിക്കുന്നു; ബുദ്ധിമാന് ലക്ഷ്യത്തില്‍ത്തന്നെശ്രദ്ധവയ്ക്കുന്നു.
16
വിവേകി ജാഗരൂകതയോടെതിന്‍മയില്‍നിന്ന് അകന്നുമാറുന്നു; ഭോഷന് വീണ്ടുവിചാരമില്ലാതെഎടുത്തുചാടുന്നു.
17
ക്ഷിപ്രകോപി ബുദ്ധിഹീനമായിപ്രവര്‍ത്തിക്കുന്നു; ബുദ്ധിമാന് ക്ഷമാശീലനാണ്.
18
ശുദ്ധഗതിക്കാര്‍ ഭോഷത്തം കാട്ടിക്കൂട്ടുന്നു; ബുദ്ധിമാന്മാര് വിജ്ഞാനകിരീടംഅണിയുന്നു.
19
ദുര്‍ജനം സജ്ജനങ്ങളുടെ മുന്‍പിലുംദുഷ്ടര്‍ നീതിമാന്‍മാരുടെകവാടങ്ങളിലും കുമ്പിടും.
20
ദരിദ്രനെ അയല്‍ക്കാരന്‍പോലുംവെറുക്കുന്നു; ധനികന് അനേകം സ്നേഹിതന്മാരുണ്ട്.
21
അയല്‍ക്കാരനെ നിന്ദിക്കുന്നവന്‍പാപിയാണ്; പാവപ്പെട്ടവനോടു ദയ കാണിക്കുന്നവന്‍ഭാഗ്യവാനും.
22
തിന്മ നിനയ്ക്കുന്നവന്‍ തെറ്റുചെയ്യുകയല്ലേ? നന്മയ്ക്കു കളമൊരുക്കുന്നവര്‍ക്ക്മറ്റുള്ളവരുടെ കൂറും വിശ്വാസവുംലഭിക്കുന്നു.
23
അധ്വാനമേതും ലാഭകരമാണ്;അലസഭാഷണം ദാരിദ്യ്രത്തിനുവഴിതെളിക്കുകയേയുള്ളു.
24
ജ്ഞാനമാണു വിവേകികളുടെ കിരീടം; ഭോഷത്തം ഭോഷന്മാര്ക്കു പൂമാലയും.
25
സത്യസന്ധനായ സാക്ഷി പലരുടെയും ജീവന് രക്ഷിക്കുന്നു; കള്ളസ്സാക്ഷി വഞ്ചകനാണ്.
26
ദൈവഭക്തിയാണ് ബലിഷ്ഠമായ ആശ്രയം; സന്താനങ്ങള്‍ക്ക് അത് അഭയസ്ഥാനമായിരിക്കുകയും ചെയ്യും.
27
ദൈവഭക്തി ജീവന്‍െറ ഉറവയാണ്; മരണത്തിന്‍െറ കെണികളില്‍നിന്ന്രക്ഷപെടാന്‍ അതു സഹായിക്കുന്നു.
28
രാജാവിന്‍െറ മഹത്വം പ്രജകളുടെബാഹുല്യമാണ്; പ്രജകള്‍ ചുരുങ്ങിയരാജാവ് നാശമടയുന്നു.
29
പെട്ടെന്നു കോപിക്കാത്തവന്ഏറെ വിവകേമുണ്ട്; മുന്കോപി ഭോഷത്തത്തെ താലോലിക്കുന്നു.
30
പ്രശാന്തമായ മനസ്സ് ശരീരത്തിന്ഉന്‍മേഷം നല്കുന്നു; അസൂയ അസ്ഥികളെ ജീര്‍ണിപ്പിക്കുന്നു.
31
ദരിദ്രരെ ഞെരുക്കുന്നവന്‍ സ്രഷ്ടാവിനെ നിന്ദിക്കുന്നു; പാവപ്പെട്ടവരോട് ദയ കാണിക്കുന്നവന്‍അവിടുത്തെ ബഹുമാനിക്കുന്നു.
32
ദുഷ്ടന് തിന്മ ചെയ്ത് അധഃപതിക്കുന്നു; നീതിമാന് സ്വന്തം നീതിനിഷ്ഠയില്‍അഭയം കണ്ടെത്തുന്നു.
33
ബുദ്ധിമാന്‍െറ മനസ്സില്‍ വിവേകംകുടികൊള്ളുന്നു; ഭോഷന്മാരുടെ ഹൃദയം അതിനെഅറിയുന്നതേയില്ല.
34
നീതി ജനതയെ ഉത്കര്‍ഷത്തില്‍ എത്തിക്കുന്നു; പാപം ഏതു ജനതയ്ക്കും അപമാന കരമത്ര,
35
വിവേകത്തോടെ പ്രവര്‍ത്തിക്കുന്നസേവകന്‍ രാജാവിന്‍െറ പ്രീതി നേടുന്നു; ലജ്ജാവഹമായി പ്രവര്‍ത്തിക്കുന്നവന്‍െറ മേല്‍ അവന്‍െറ കോപം നിപതിക്കുന്നു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31