bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Titus 1
Titus 1
Malayalam Bible POC-ML 2013
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
ദൈവത്തിന്‍െറ ദാസനും യേശുക്രിസ്തുവിന്‍െറ അപ്പസ്തോലനുമായ പൗലോസില്‍നിന്ന്:
2
ദൈവം തെരഞ്ഞെടുത്തവരുടെ വിശ്വാസത്തെയും ദൈവഭക്തിക്കുചേര്‍ന്ന സത്യത്തിന്‍െറ ജ്ഞാനത്തെയും നിത്യജീവന്‍െറ പ്രത്യാശയില്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നു.
3
ഈ പ്രത്യാശ, വ്യാജം പറയാത്തവനായ ദൈവംയുഗങ്ങള്‍ക്കുമുമ്പു വാഗ്ദാനം ചെയ്തിട്ടുള്ളതും തക്കസമയത്ത് തന്‍െറ വചനത്തിന്‍െറ പ്രഘോഷണംവഴി വെളിപ്പെടുത്തിയിട്ടുള്ളതുമാണ്.
4
നമ്മുടെ രക്ഷകനായദൈവത്തിന്െറ കല്പനയാല് ഈ പ്രഘോ ഷണത്തിനു നിയുക്തനായിരിക്കുന്ന ഞാന്‍, നാം പങ്കുചേരുന്ന വിശ്വാസം വഴിയഥാര്‍ഥത്തില്‍ എന്‍െറ പുത്രനായ തീത്തോസിന് എഴുതുന്നത്. പിതാവായ ദൈവത്തില്‍നിന്നും നമ്മുടെ രക്ഷകനായ യേശുക്രിസ്തുവില്‍നിന്നും കൃപയും കാരുണ്യവും സമാധാനവും.
5
ഞാന്‍ നിന്നെ ക്രത്തേയില് വിട്ടിട്ടുപോന്നത്, നീ അവിടത്തെ കുറവുകളെല്ലാം പരിഹരിക്കുന്നതിനും ഞാന്‍ നിര്‍ദേശിച്ചവിധം എല്ലാ പട്ടണങ്ങളിലും ശ്രഷ്ഠന്‍മാരെ നിയമിക്കുന്നതിനും വേണ്ടിയാണ്.
6
ശ്രഷ്ഠന്‍ കുറ്റമറ്റ സ്വഭാവമുള്ളവനും ഏകഭാര്യയുടെ ഭര്‍ത്താവുമായിരിക്കണം. അവന്‍െറ സന്താനങ്ങള്‍ വിശ്വാസികളും, ദുര്‍വൃത്തരെന്നോ അനുസരണമില്ലാത്തവരെന്നോ ദുഷ്കീര്‍ത്തി സമ്പാദിച്ചിട്ടില്ലാത്തവരും, ആയിരിക്കണം.
7
മെത്രാന് ദൈവത്തിന്‍െറ കാര്യസ്ഥന് എന്ന നിലയ്ക്കു കുറ്റമറ്റവനായിരിക്കണം. അഹങ്കാരിയോ ക്ഷിപ്രകോപിയോ മദ്യപനോ അക്രമാസക്തനോ ലാഭക്കൊതിയനോ ആയിരിക്കരുത്;
8
മറിച്ച്, അവന് അതിഥിസത്കാരപ്രിയനും നന്മയോടു പ്രതിപത്തിഉള്ളവനും വിവേകിയും നീതിനിഷ്ഠനും പുണ്യശീലനും ആത്മനിയന്ത്രണം പാലിക്കുന്നവനും ആയിരിക്കണം.
9
അന്യൂനമായ വിശ്വാസസംഹിതയില്‍ പ്രബോധനം നല്‍കാനും അതിനെ എതിര്‍ക്കുന്നവരില്‍ ബോധ്യം ജനിപ്പിക്കാനും കഴിയേണ്ടതിന് അവന്, താന്‍ പഠിച്ചറിഞ്ഞസത്യവചനത്തെ മുറുകെപ്പിടിക്കണം.
10
എന്തെന്നാല്‍, വിധേയത്വമില്ലാത്തവരും അര്‍ഥശൂന്യമായി സംസാരിക്കുന്നവരും വഞ്ചകരുമായ ഒട്ടേറെ ആളുകള്‍ അവിടെയുണ്ട്; പ്രത്യേകിച്ച് പരിച്ഛേദനവാദികള്‍.
11
അവരെ നിശബ്ദരാക്കേണ്ടിയിരിക്കുന്നു; നീചമായ ലാഭത്തെ ഉന്നംവച്ചുകൊണ്ട് പഠിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പഠിപ്പിക്കുന്നതുമുഖേന കുടുംബങ്ങളെ അവര്‍ ഒന്നാകെ തകിടംമറിക്കുന്നു.
12
അവരുടെ കൂട്ടത്തിലൊരാള്‍ - അവരുടെതന്നെ ഒരു പ്രവാചകന്- ഇപ്രകാരം പറയുകയുണ്ടായി: ക്രത്തേയിലെ ആളുകള്‍ എല്ലായ്പോഴും നുണയരും ദുഷ്ടമൃഗങ്ങളും അലസരും ഭോജനപ്രിയരുമാണ്.
13
ഈ പ്രസ്താവം സത്യമാണ്.
14
അതിനാല്‍, യഹൂദരുടെ കെട്ടുകഥകള്‍ക്കും സത്യത്തെനിഷേധിക്കുന്നവരുടെ നിര്‍ദേശങ്ങള്‍ക്കും ചെവികൊടുക്കാതെ, അവര്‍ ശരിയായ വിശ്വാസത്തില്‍ ഉറച്ചുനില്ക്കുന്നതിനുവേണ്ടി നീ അവരെ നിര്‍ദാക്ഷിണ്യം ശാസിക്കുക.
15
നിര്‍മലഹൃദയര്‍ക്ക് എല്ലാം നിര്‍മലമാണ്; എന്നാല്‍, മലിനഹൃദയര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും നിര്‍മലമല്ല. അവരുടെ ഹൃദയവും മനഃസാക്ഷിയും ദുഷിച്ചതാണ്.
16
തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3