bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
/
Exodus 28
Exodus 28
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 29 →
1
നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് നിന്റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും തന്നെ.
2
നിന്റെ സഹോദരനായ അഹരോന് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി വിശുദ്ധവസ്ത്രം ഉണ്ടാക്കണം.
3
അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുവാൻ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവന് വസ്ത്രം ഉണ്ടാക്കണമെന്ന് ഞാൻ ജ്ഞാനാത്മാവുകൊണ്ട് നിറച്ചിരിക്കുന്ന സകലജ്ഞാനികളോടും നീ പറയണം.
4
അവർ ഉണ്ടാക്കേണ്ട വസ്ത്രങ്ങൾ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവയാണ്. നിന്റെ സഹോദരനായ അഹരോൻ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവർ അവനും അവന്റെ പുത്രന്മാർക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കണം.
5
അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കണം.
6
പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് നെയ്ത്തുകാരന്റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കണം.
7
അതിന്റെ രണ്ട് അറ്റത്തോട് ചേർന്നതായി രണ്ട് തോൾപ്പട്ട ഉണ്ടായിരിക്കണം. അത് തമ്മിൽ ബന്ധിപ്പിച്ചിരിക്കണം.
8
അത് കെട്ടിമുറുക്കുവാൻ ഏഫോദ് പോലെ ചിത്രപ്പണിയുള്ള നടുക്കെട്ട് വേണം. അതിന്റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കണം.
9
അത് കൂടാതെ രണ്ട് ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽമക്കളുടെ പേര് കൊത്തണം.
10
ആറ് പേരുകൾ ഒരു കല്ലിലും ശേഷമുള്ള ആറ് പേരുകൾ മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കണം.
11
രത്നശില്പി മുദ്ര കൊത്തുന്നതുപോലെ രണ്ട് കല്ലിലും യിസ്രായേൽ മക്കളുടെ പേര് കൊത്തണം; അവ പൊൻ തടങ്ങളിൽ പതിക്കണം;
12
കല്ല് രണ്ടും ഏഫോദിന്റെ തോൾപ്പട്ടയുടെമേൽ യിസ്രായേൽമക്കളുടെ ഓർമ്മയ്ക്കായി വയ്ക്കണം; അഹരോൻ യഹോവയുടെ മുമ്പാകെ അവരുടെ പേരുകൾ ഓർമ്മയ്ക്കായി തന്റെ രണ്ട് ചുമലിന്മേലും വഹിക്കണം.
13
പൊന്ന് കൊണ്ട് തടങ്ങൾ ഉണ്ടാക്കണം.
14
തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമിച്ച് അവ തടങ്ങളിൽ ചേർക്കണം.
15
ന്യായവിധിപ്പതക്കം ചിത്രപ്പണികളോടുകൂടി ഉണ്ടാക്കണം; അത് ഏഫോദിന്റെ പണി പോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ കൊണ്ട് ഉണ്ടാക്കണം.
16
അത് സമചതുരവും രണ്ട് മടക്കുള്ളതും ഒരു ചാൺ നീളമുള്ളതും ഒരു ചാൺ വീതിയുള്ളതും ആയിരിക്കണം.
17
അതിൽ നാല് നിര കല്ല് പതിക്കണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
18
രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.
19
മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.
20
നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതത് തടത്തിൽ പൊന്നിൽ പതിച്ചിരിക്കണം.
21
ഇവ ക്രമമായി യിസ്രായേൽമക്കളുടെ പേരുകൾ കൊത്തിയ പന്ത്രണ്ട് കല്ലുക്ൾ ആയിരിക്കണം; പന്ത്രണ്ട് ഗോത്രങ്ങളുടെയും പേരുകൾ അവയിൽ മുദ്രയായി കൊത്തിയിരിക്കണം.
22
പതക്കത്തിന് തങ്കംകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെ രണ്ട് സരപ്പളി നിർമ്മിക്കണം.
23
പതക്കത്തിന് പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ രണ്ട് അറ്റത്തും വയ്ക്കണം.
24
പൊന്നുകൊണ്ട് പിരിച്ചെടുത്ത ചരടുകൾ പോലെയുള്ള ചങ്ങലകൾ രണ്ടും പതക്കത്തിന്റെ അറ്റങ്ങളിൽ ഉള്ള വളയങ്ങൾ രണ്ടിലും കൊളുത്തേണം.
25
പിരിച്ചെടുത്ത രണ്ട് ചങ്ങലകളുടെയും മറ്റേ അറ്റം രണ്ടും രണ്ട് തടത്തിൽ കൊളുത്തി ഏഫോദിന്റെ തോൾപ്പട്ടയുടെ മുൻഭാഗത്ത് വയ്ക്കണം.
26
പൊന്നുകൊണ്ട് രണ്ട് വളയങ്ങൾ ഉണ്ടാക്കി പതക്കത്തിന്റെ മറ്റെ രണ്ട് അറ്റത്തും ഏഫോദിന്റെ കീഴറ്റത്തിന് നേരെ അതിന്റെ വിളുമ്പിൽ അകത്തായി വയ്ക്കണം.
27
പൊന്നുകൊണ്ട് വേറെ രണ്ട് വളയങ്ങൾ ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് അതിന്റെ രണ്ട് തോൾപ്പട്ടയുടെ താഴെ അതിന്റെ ചേർപ്പിനരികെ ഏഫോദിന്റെ നടുക്കെട്ടിന് മേലായി വയ്ക്കണം.
28
പതക്കം ഏഫോദിന്റെ നടുക്കെട്ടിന് മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്റെ വളയങ്ങളാൽ ഏഫോദിന്റെ വളയങ്ങളോട് നീലനാടകൊണ്ട് കെട്ടണം.
29
അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
30
ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വയ്ക്കണം; അഹരോൻ യഹോവയുടെ സന്നിധാനത്തിൽ കടക്കുമ്പോൾ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
31
ഏഫോദിന്റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കണം.
32
അതിന്റെ നടുവിൽ തല കടത്തുവാൻ ഒരു ദ്വാരം വേണം; ദ്വാരത്തിന് നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അത് കീറിപ്പോകാതിരിക്കുവാൻ കവചത്തിന്റെ ദ്വാരംപോലെ അതിന് ഉണ്ടായിരിക്കണം.
33
നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് അതിന്റെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ പൊന്നുകൊണ്ട് മണികളും ഉണ്ടാക്കണം.
34
അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി, ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
35
അഹരോൻ ശുശ്രൂഷ ചെയ്യുമ്പോൾ അത് ധരിക്കണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്ത് വരുമ്പോഴും അവൻ മരിക്കാതിരിക്കേണ്ടതിന് അതിന്റെ ശബ്ദം കേൾക്കണം.
36
തങ്കംകൊണ്ട് ഒരു തകിട് ഉണ്ടാക്കി അതിൽ “യഹോവയ്ക്ക് വിശുദ്ധം” എന്ന് മുദ്ര കൊത്തണം.
37
അത് തലപ്പാവിൽ നീലച്ചരടുകൊണ്ട് കെട്ടെണം; അത് തലപ്പാവിന്റെ മുൻഭാഗത്ത് ഇരിക്കണം.
38
യിസ്രായേൽമക്കൾ തങ്ങളുടെ സകല വിശുദ്ധവഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കണം; യഹോവയുടെ മുമ്പാകെ അവർക്ക് പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്റെ നെറ്റിയിൽ ഇരിക്കണം.
39
പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും ചിത്രപ്പണിയായി നെയ്യണം; പഞ്ഞിനൂൽകൊണ്ട് തലപ്പാവും ഉണ്ടാക്കണം; നടുക്കെട്ടും ചിത്രത്തയ്യൽപണിയായിട്ട് ഉണ്ടാക്കണം.
40
അഹരോന്റെ പുത്രന്മാർക്ക് മഹത്വത്തിനും അലങ്കാരത്തിനും വേണ്ടി അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കണം.
41
അവ നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ധരിപ്പിക്കണം; അവർ എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും കരപൂരണവും ചെയ്ത് ശുദ്ധീകരിക്കണം.
42
അവരുടെ നഗ്നത മറയ്ക്കുവാൻ അവർക്ക് ചണനൂൽകൊണ്ട് കാൽചട്ടയും ഉണ്ടാക്കണം; അത് അര തുടങ്ങി തുടവരെ എത്തണം.
43
അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യുവാൻ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം വഹിച്ച് മരിക്കാതിരിക്കേണ്ടതിന് അവർ അത് ധരിക്കണം. അവനും അവന്റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40