bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
/
Judges 17
Judges 17
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
1
എഫ്രയീംമലനാട്ടിൽ മീഖാവ് എന്ന ഒരു പുരുഷൻ ഉണ്ടായിരുന്നു.
2
അവൻ തന്റെ അമ്മയോട്: “കളവുപോയതും, ഞാൻ കേൾക്കെ നീ ശാപം ഉച്ചരിച്ചതുമായ നിന്റെ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്റെ പക്കൽ ഉണ്ട്; ഞാനാകുന്നു അതു എടുത്തത്” എന്ന് പറഞ്ഞു. “എന്റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവൻ” എന്ന് അവന്റെ അമ്മ പറഞ്ഞു.
3
അവൻ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മക്ക് മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ: “കൊത്തുപണിയും, വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാൻ ഞാൻ ഈ വെള്ളി എന്റെ മകന് വേണ്ടി യഹോവയ്ക്ക് നേർന്നിരിക്കുന്നു; ആകയാൽ ഞാൻ അതു നിനക്കു മടക്കിത്തരുന്നു” എന്ന് പറഞ്ഞു.
4
അവൻ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവന്റെ അമ്മ ഇരുനൂറ് വെള്ളിപ്പണം എടുത്ത് തട്ടാന്റെ കയ്യിൽ കൊടുത്തു; അവൻ അതുകൊണ്ട് കൊത്തുപണിയും വാർപ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്റെ വീട്ടിൽ ഉണ്ടായിരുന്നു.
5
മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവൻ മഹാപുരോഹിത വസ്ത്രമായ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കി തന്റെ പുത്രന്മാരിൽ ഒരുവനെ സമർപ്പണം ചെയ്ത്, അവന്റെ പുരോഹിതനാക്കി.
6
അക്കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തൻ ബോധിച്ചതു പോലെ നടന്നു.
7
യെഹൂദയിലെ ബേത്ത്-ലേഹെമിൽ, യെഹൂദാഗോത്രത്തിൽനിന്നുള്ള ഒരു യുവാവ് ഉണ്ടായിരുന്നു; അവൻ ലേവ്യനും അവിടെ താമസമാക്കിയവനും ആയിരുന്നു.
8
യെഹൂദയിലെ ബേത്ത്ലേഹെംപട്ടണത്തിൽ നിന്ന് പുറപ്പെട്ട് സൗകര്യം പോലെ പലയിടത്ത് അവൻ താമസിച്ചിരുന്നു.യാത്രയിൽ അവൻ എഫ്രയീംമലനാട്ടിൽ മീഖാവിന്റെ വീട്ടിൽ എത്തി.
9
മീഖാവ് അവനോടു:“ നീ എവിടെനിന്ന് വരുന്നു” എന്ന് ചോദിച്ചു. “ഞാൻ യെഹൂദയിലെ ബേത്ത്ലേഹെമിൽനിന്ന് വരുന്ന ഒരു ലേവ്യൻ ആകുന്നു; താമസത്തിന് ഒരു സൗകര്യം അന്വേഷിക്കുകയായിരുന്നു” എന്ന് ഉത്തരം പറഞ്ഞു.
10
മീഖാവ് അവനോട്: “നീ എന്നോടുകൂടെ പാർത്ത്,എനിക്ക് പിതാവും പുരോഹിതനുമായിരിക്കുക; ഞാൻ നിനക്ക് ആണ്ടിൽ പത്ത് വെള്ളിപ്പണവും, ഉടുപ്പും, ഭക്ഷണവും തരാം” എന്ന് പറഞ്ഞു. അങ്ങനെ ലേവ്യൻ അകത്ത് ചെന്നു.
11
അവനോട്കൂടെ പാർപ്പാൻ ലേവ്യന് സമ്മതമായി; ആ യുവാവു അവന് സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയ്തീർന്നു.
12
മീഖാവ് ലേവ്യനെ സമർപ്പണം ചെയ്ത് പുരോഹിതനാക്കി; അവൻ മീഖാവിന്റെ വീട്ടിൽ പാർത്തു.
13
“ഒരു ലേവ്യൻ എനിക്ക് പുരോഹിതനായിരിക്കയാൽ, യഹോവ എനിക്ക് നന്മചെയ്യുമെന്ന് ഞാൻ ഇപ്പോൾ അറിയുന്നു” എന്ന് മീഖാവ് പറഞ്ഞു.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21