bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 John 1
2 John 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
1
നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം ഞാന്‍ മാത്രമല്ല,
2
സത്യത്തെ അറിഞ്ഞിരിക്കുന്നവര് എല്ലാവരും സത്യത്തില്‍ സ്നേഹിക്കുന്ന മാന്യനായികയാര്ക്കും മക്കള്‍ക്കും മൂപ്പനായ ഞാന്‍ എഴുതുന്നത്:
3
പിതാവായ ദൈവത്തിങ്കല്‍നിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കല്‍നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
4
നമുക്കു പിതാവിങ്കല്‍നിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളില്‍ ചിലര്‍ സത്യത്തില്‍ നടക്കുന്നതു ഞാന്‍ കണ്ട് അത്യന്തം സന്തോഷിച്ചു.
5
ഇനി നായികയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതല് നമുക്ക് ഉള്ളതായിട്ടുതന്നെ ഞാന്‍ അവിടത്തേക്ക് എഴുതി അപേക്ഷിക്കുന്നു.
6
നാം അവന്റെ കല്പനകളെ അനുസരിച്ച് നടക്കുന്നതുതന്നെ സ്നേഹം ആകുന്നു. നിങ്ങള്‍ ആദിമുതല് കേട്ടതുപോലെ അനുസരിച്ചു നടപ്പാനുള്ള കല്പന ഇതത്രേ.
7
യേശുക്രിസ്തുവിനെ ജഡത്തില്‍ വന്നവന് എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര് പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന് ആകുന്നു.
8
ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണപ്രതിഫലം പ്രാപിക്കേണ്ടതിനു സൂക്ഷിച്ചുകൊള്വിന്.
9
ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്ക്കാതെ അതിര് കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്.
10
ഒരുത്തന് ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്; അവനു കുശലം പറകയുമരുത്.
11
അവനു കുശലം പറയുന്നവന് അവന്റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ.
12
നിങ്ങള്‍ക്ക് എഴുതുവാന്‍ പലതും ഉണ്ട്: എങ്കിലും കടലാസിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണമാകേണ്ടതിനു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു.
13
അവിടത്തെ മാന്യസഹോദരിയുടെ മക്കള്‍ വന്ദനം ചൊല്ലുന്നു.
Jump to:
Chapter 1
All chapters:
1