bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Thessalonians 1
2 Thessalonians 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭയ്ക്ക് എഴുതുന്നത്:
2
പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
3
സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്‍ധിച്ചും ആളാംപ്രതി നിങ്ങള്‍ക്ക് എല്ലാവര്ക്കും അന്യോന്യസ്നേഹം പെരുകിയും വരികയാല്‍ ഞങ്ങള്‍ യോഗ്യമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്വാന് കടമ്പെട്ടിരിക്കുന്നു.
4
അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
5
അത് നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിനു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്റെ നീതിയുള്ള വിധിക്ക് അടയാളം ആകുന്നു.
6
കര്‍ത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗത്തില്‍നിന്ന് അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി
7
ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍
8
നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്‍കുന്നത് ദൈവസന്നിധിയില്‍ നീതിയല്ലോ.
9
ആ നാളില്‍ അവന് തന്റെ വിശുദ്ധന്മാരില് മഹത്ത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന്‍ അതിശയവിഷയം ആകേണ്ടതിനും വരുമ്പോള്‍
10
സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്റെ സന്നിധാനവും അവന്റെ വല്ലഭത്വത്തോടു കൂടിയ മഹത്ത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.
11
അതുകൊണ്ടു ഞങ്ങള്‍ നമ്മുടെ ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും കൃപയാല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമം നിങ്ങളിലും നിങ്ങള്‍ അവനിലും മഹത്ത്വപ്പെടേണ്ടതിന്,
12
നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണി സല്‍ഗുണത്തിലുള്ള സകല താല്പര്യവും വിശ്വാസത്തിന്റെ പ്രവൃത്തിയും ശക്തിയോടെ പൂര്‍ണമാക്കിത്തരേണം എന്ന് നിങ്ങള്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ഥിക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3