bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Timothy 4
2 Timothy 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവച്ച് അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യംചെയ്തു കല്പിക്കുന്നത്:
2
വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജനം ചെയ്ക; പ്രബോധിപ്പിക്ക.
3
അവര്‍ പഥ്യോപദേശം പൊറുക്കാതെ കര്‍ണരസമാകുമാറു സ്വന്തമോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
4
സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേള്പ്പാന് തിരികയും ചെയ്യുന്ന കാലം വരും.
5
നീയോ സകലത്തിലും നിര്‍മദന്‍ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവര്‍ത്തിക്ക.
6
ഞാനോ ഇപ്പോള്‍ത്തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.
7
ഞാന്‍ നല്ല പോര് പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു.
8
ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു നല്‍കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയില്‍ പ്രിയംവച്ച ഏവര്‍ക്കുംകൂടെ.
9
വേഗത്തില്‍ എന്റെ അടുക്കല്‍ വരുവാന്‍ ഉത്സാഹിക്ക.
10
ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ടു തെസ്സലൊനീക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യക്കും തീത്തൊസ് ദല്മാത്യക്കും പോയി;
11
ലൂക്കൊസ് മാത്രമേ എന്നോടുകൂടെയുള്ളൂ; മര്‍ക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക.
12
തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക് അയച്ചിരിക്കുന്നു.
13
ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക.
14
ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവ് അവനു പകരം ചെയ്യും.
15
അവന് നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിര്‍ത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊള്‍ക.
16
എന്റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവര്‍ക്കു കണക്കിടാതിരിക്കട്ടെ.
17
കര്‍ത്താവോ പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷപ്രാപിച്ചു.
18
കര്‍ത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയില്‍നിന്നും വിടുവിച്ചു തന്റെ സ്വര്‍ഗീയരാജ്യത്തിനായി രക്ഷിക്കും; അവന് എന്നെന്നേക്കും മഹത്ത്വം. ആമേന്‍.
19
പ്രിസ്കയ്ക്കും അക്വിലാവിനും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും വന്ദനം ചൊല്ലുക.
20
എരസ്തൊസ് കൊരിന്തില്‍ താമസിച്ചു. ത്രൊഫിമൊസിനെ ഞാന്‍ മിലേത്തില് രോഗിയായി വിട്ടേച്ചുപോന്നു.
21
ശീതകാലത്തിനു മുമ്പേ വരുവാന്‍ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാര് എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
22
യേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4