bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Colossians 4
Colossians 4
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
1
യജമാനന്മാരേ, നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ യജമാനന് ഉണ്ട് എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിന്‍.
2
പ്രാര്‍ഥനയില്‍ ഉറ്റിരിപ്പിന്‍; സ്തോത്രത്തോടെ അതില്‍ ജാഗരിപ്പിന്.
3
എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്റെ വാതില്‍ തുറന്നുതരികയും
4
ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിപ്പിന്‍.
5
സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍.
6
ഓരോരുത്തനോടു നിങ്ങള്‍ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ.
7
എന്റെ അവസ്ഥയൊക്കെയും കര്‍ത്താവില്‍ പ്രിയസഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും.
8
നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ അറിവാനും അവന് നിങ്ങളുടെ ഹൃദയങ്ങളെ
9
ആശ്വസിപ്പിപ്പാനുമായി ഞാന്‍ അവനെ നിങ്ങളില്‍ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവര്‍ നിങ്ങളോട് അറിയിക്കും.
10
എന്റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്റെ മച്ചുനനായ മര്‍ക്കൊസും- അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടിയിട്ടുണ്ടല്ലോ; അവന് നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍-
11
യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍ ഇവര്‍ മാത്രം ദൈവരാജ്യത്തിനു കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീര്‍ന്നു.
12
നിങ്ങളില്‍ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങള്‍ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവന് പ്രാര്‍ഥനയില്‍ നിങ്ങള്‍ക്കുവേണ്ടി എപ്പോഴും പോരാടുന്നു.
13
നിങ്ങള്‍ക്കും ലവൊദിക്യക്കാര്ക്കും ഹിയരപൊലിക്കാര്ക്കുംവേണ്ടി അവന് വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിനു ഞാന്‍ സാക്ഷി.
14
വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
15
ലവൊദിക്യയിലെ സഹോദരന്മാര്ക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിന്‍.
16
നിങ്ങളുടെ ഇടയില്‍ ഈ ലേഖനം വായിച്ചു തീര്‍ന്നശേഷം ലവൊദിക്യസഭയില്‍കൂടെ വായിപ്പിക്കയും ലവൊദിക്യയില്‍നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്വിന്.
17
അര്‍ഹിപ്പൊസിനോടു കര്‍ത്താവില്‍ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍ നോക്കേണം എന്നു പറവിന്‍.
18
പൗലൊസായ എന്റെ സ്വന്തകൈയാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓര്‍ത്തുകൊള്‍വിന്‍. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
All chapters:
1
2
3
4
Recommended Reading
Commentary
Colossians Commentaries
→
Devotional
Colossians Devotional Guide
→
Get This Bible
OV-BSI Study Bible
→