bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Habakkuk 2
Habakkuk 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
ഞാന്‍ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊണ്ട്: അവന് എന്നോട് എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാതി സംബന്ധിച്ചു ഞാന്‍ എന്തുത്തരം പറയേണ്ടൂ എന്നും കാണേണ്ടതിനു ദൃഷ്ടിവയ്ക്കും.
2
യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദര്‍ശനം എഴുതുക; ഓടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക.
3
ദര്‍ശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.
4
അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.
5
വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷന് നിലനില്ക്കയില്ല; അവന് പാതാളംപോലെ വിസ്താരമായി വായ് പിളര്‍ക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവന് സകല ജാതികളെയും തന്റെ അടുക്കൽ കൂട്ടി, സകല വംശങ്ങളെയും തന്റെ അടുക്കൽ ചേര്‍ക്കുന്നു.
6
അവരൊക്കെയും അവനെക്കുറിച്ച് ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളൊരു പഴഞ്ചൊല്ലും ചൊല്ലി; തന്റേതല്ലാത്തതു വര്ധിപ്പിക്കയും- എത്രത്തോളം?- പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം എന്നു പറകയില്ലയോ?
7
നിന്റെ കടക്കാര് പെട്ടെന്ന് എഴുന്നേല്ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവര് ഉണരുകയും നീ അവര്‍ക്കു കൊള്ളയായിത്തീരുകയും ഇല്ലയോ?
8
നീ പല ജാതികളോടും കവര്‍ച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകല നിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവര്‍ച്ച ചെയ്യും.
9
അനര്‍ഥത്തിൽനിന്നു വിടുവിക്കപ്പെടുവാന് തക്കവണ്ണം ഉയരത്തിൽ കൂടുവയ്ക്കേണ്ടതിനു തന്റെ വീട്ടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!
10
പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്റെ വീട്ടിനു ലജ്ജ നിരൂപിച്ച് നിന്റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.
11
ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.
12
രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം!
13
ജാതികള്‍ തീക്ക് ഇരയാകുവാന് അധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതേ തളര്ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?
14
വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനത്താൽ പൂര്‍ണമാകും.
15
കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവര്‍ക്കു കുടിപ്പാന്‍ കൊടുക്കയും നഞ്ചു കൂട്ടിക്കലര്‍ത്തി ലഹരി പിടിപ്പിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം!
16
നിനക്കു മഹത്ത്വംകൊണ്ടല്ല, ലജ്ജ കൊണ്ടുതന്നെ പൂര്ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്റെ അഗ്രചര്‍മം അനാവൃതമാക്കുക; യഹോവയുടെ വലംകൈയിലെ പാനപാത്രം നിന്റെ അടുക്കൽ വരും; മഹത്ത്വത്തിനു പകരം നിനക്ക് അവമാനം ഭവിക്കും.
17
മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്റെ സകല നിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.
18
പണിക്കാരന് ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന് അതിനാലോ, പണിക്കാരന് വ്യാജം ഉപദേശിക്കുന്ന വാര്പ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ട് ഊമമിഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളൂ?
19
മരത്തോട്: ഉണരുക എന്നും ഊമക്കല്ലിനോട്: എഴുന്നേല്ക്ക എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.
20
എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സര്‍വഭൂമിയും അവന്റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3