bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joel 1
Joel 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
1
പെഥൂവേലിന്റെ മകനായ യോവേലിന് ഉണ്ടായ യഹോവയുടെ അരുളപ്പാട്.
2
മൂപ്പന്മാരേ, ഇതു കേള്‍പ്പിന്‍; ദേശത്തിലെ സകല നിവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?
3
ഇതു നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.
4
തുള്ളന്‍ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.
5
മദ്യപന്മാരേ, ഉണര്‍ന്നു കരവിന്; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞ് നിങ്ങളുടെ വായ്ക്ക് അറ്റുപോയിരിക്കയാൽ മുറയിടുവിന്‍.
6
ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്റെ ദേശത്തിന്റെ നേരേ വന്നിരിക്കുന്നു; അതിന്റെ പല്ല് സിംഹത്തിന്റെ പല്ല്; സിംഹിയുടെ അണപ്പല്ല് അതിനുണ്ട്.
7
അത് എന്റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; അതിന്റെ കൊമ്പുകള്‍ വെളുത്തു പോയിരിക്കുന്നു.
8
യൗവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.
9
ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽനിന്ന് അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര് ദുഃഖിക്കുന്നു.
10
വയൽ ശൂന്യമായിത്തീര്‍ന്നു ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു.
11
കൃഷിക്കാരേ, ലജ്ജിപ്പിന്; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിന്‍; വയലിലെ വിളവു നശിച്ചുപോയല്ലോ.
12
മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകല വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ടു മാഞ്ഞുപോയല്ലോ.
13
പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിന്‍; യാഗപീഠത്തിന്റെ ശുശ്രൂഷകന്മാരേ, മുറയിടുവിന്‍; എന്റെ ദൈവത്തിന്റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങള്‍ വന്നു രട്ടുടുത്തു രാത്രി കഴിച്ചു കൂട്ടുവിന്‍.
14
ഒരു ഉപവാസ ദിവസം നിയമിപ്പിന്‍; സഭായോഗം വിളിപ്പിന്‍; മൂപ്പന്മാരെയും ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിന്; യഹോവയോടു നിലവിളിപ്പിന്‍;
15
ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സര്‍വശക്തന്റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു.
16
നമ്മുടെ കണ്ണിന്റെ മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.
17
വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു.
18
മൃഗങ്ങള്‍ എത്ര ഞരങ്ങുന്നു; കന്നുകാലികള്‍ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു.
19
യഹോവേ, നിന്നോടു ഞാന്‍ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങള് തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലയ്ക്കും ഇരയായിത്തീര്‍ന്നുവല്ലോ.
20
നീര്‍ത്തോടുകള്‍ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങള് തീക്ക് ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴയ്ക്കുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 2 →
All chapters:
1
2
3