bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Malachi 1
Malachi 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
1
പ്രവാചകം. മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്:
2
ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങള്‍: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവ് യാക്കോബിന്റെ സഹോദരനല്ലയോ; എങ്കിലും ഞാന്‍ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
3
എന്നാൽ ഏശാവിനെ ഞാന്‍ ദ്വേഷിച്ച് അവന്റെ പര്‍വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുത്തിരിക്കുന്നു.
4
ഞങ്ങള്‍ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങള്‍ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ പണിയട്ടെ ഞാന്‍ ഇടിച്ചുകളയും; അവര്‍ക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേര് പറയും.
5
നിങ്ങള്‍ സ്വന്ത കണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിന്റെ അതിരിന് അപ്പുറത്തോളം വലിയവന്‍ എന്നു പറകയും ചെയ്യും.
6
മകന് അപ്പനെയും ദാസന് യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാന്‍ അപ്പന് എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനന് എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന് നിങ്ങള്‍: ഏതിനാൽ ഞങ്ങള്‍ നിന്റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.
7
നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അര്‍പ്പിക്കുന്നു. എന്നാൽ നിങ്ങള്‍: ഏതിനാൽ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാൽ തന്നെ.
8
നിങ്ങള്‍ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാന്‍ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങള്‍ മുടന്തും ദീനവുമുള്ളതിനെ അര്‍പ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വയ്ക്കുക; അവന് പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
9
ആകയാൽ ദൈവം നമ്മോടു കൃപ കാണിപ്പാന്‍ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊള്വിന്. നിങ്ങള്‍ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപതോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
10
നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേൽ വെറുതേ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കൈയിൽനിന്ന് ഞാന്‍ വഴിപാടു കൈക്കൊള്‍കയുമില്ല.
11
സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്റെ നാമത്തിന് ധൂപവും നിര്‍മ്മലമായ വഴിപാടും അര്‍പ്പിച്ചുവരുന്നു; എന്റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
12
നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങള്‍ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
13
എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.
14
എന്നാൽ തന്റെ ആട്ടിന്‍കൂട്ടത്തിൽ ഒരു ആണ് ഉണ്ടായിരിക്കെ, കര്ത്താവിന് നേര്‍ന്നിട്ട് ഊനമുള്ളൊരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന് ശപിക്കപ്പെട്ടവന്‍. ഞാന്‍ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 2 →
All chapters:
1
2
3
4