bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Obadiah 1
Obadiah 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
1
ഓബദ്യാവിന്റെ ദര്‍ശനം. യഹോവയായ കര്‍ത്താവ് എദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്ന് ഒരു വര്‍ത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിന്‍; നാം അവളുടെ നേരേ യുദ്ധത്തിനു പുറപ്പെടുക.
2
ഞാന്‍ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
3
പാറപ്പിളര്‍പ്പുകളിൽ പാര്‍ക്കുന്നവനും ഉന്നതവാസമുള്ളവനും ആര് എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.
4
നീ കഴുകനെപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്.
5
കള്ളന്മാര് നിന്റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാര്‍ വന്നാലോ- നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു- അവര്‍ തങ്ങള്‍ക്കു മതിയാകുവോളം മോഷ്ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്റെ അടുക്കൽ വന്നാൽ അവര്‍ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?
6
ഏശാവിനുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?
7
നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കെണിവയ്ക്കുന്നു; അവനു ബുദ്ധി ഒട്ടും ഇല്ല.
8
അന്നാളിൽ ഞാന്‍ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്റെ പര്‍വതത്തിൽനിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.
9
ഏശാവിന്റെ പര്‍വതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാന്‍ തക്കവണ്ണം തേമാനേ, നിന്റെ വീരന്മാര് ഭ്രമിച്ചുപോകും.
10
നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.
11
നീ എതിരേ നിന്ന നാളിൽ അന്യജാതിക്കാര്‍ അവന്റെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോകയും അന്യദേശക്കാര്‍ അവന്റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽത്തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.
12
നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനര്‍ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.
13
എന്റെ ജനത്തിന്റെ അപായദിവസത്തിൽ നീ അവരുടെ വാതിലിനകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനര്‍ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കേണ്ടതല്ല.
14
അവന്റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലയ്ക്കൽ നില്ക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.
15
സകല ജാതികള്‍ക്കും യഹോവയുടെ നാള് അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്റെ പ്രവൃത്തി നിന്റെ തലമേൽതന്നെ മടങ്ങിവരും.
16
നിങ്ങള്‍ എന്റെ വിശുദ്ധപര്‍വതത്തിൽ വച്ചു കുടിച്ചതുപോലെ സകല ജാതികളും ഇടവിടാതെ കുടിക്കും; അവര്‍ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.
17
എന്നാൽ സീയോന്‍പര്‍വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബുഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
18
അന്നു യാക്കോബുഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിനു ശേഷിപ്പ് ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
19
തെക്കേ ദേശക്കാര്‍ ഏശാവിന്റെ പര്‍വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.
20
ഈ കോട്ടയിൽനിന്നു പ്രവാസികളായിപോയ യിസ്രായേൽമക്കള്‍ സാരെഫാത്ത്വരെ കനാന്യര്‍ക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കേദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
21
ഏശാവിന്റെ പര്‍വതത്തെ ന്യായംവിധിക്കേണ്ടതിനു രക്ഷകന്മാര് സീയോന്‍പര്‍വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.
Jump to:
Chapter 1
All chapters:
1