bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Revelation 14
Revelation 14
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 15 →
1
പിന്നെ ഞാന്‍ സീയോന്‍മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.
2
പെരുവെള്ളത്തിന്റെ ഇരച്ചില്‍പോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വര്‍ഗത്തില്‍നിന്ന് ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര് വീണമീട്ടുന്നതുപോലെ ആയിരുന്നു.
3
അവര്‍ സിംഹാസനത്തിനും നാലു ജീവികള്‍ക്കും മൂപ്പന്മാര്ക്കും മുമ്പാകെ ഒരു പുതിയ പാട്ടു പാടി; ഭൂമിയില്‍നിന്നു വിലയ്ക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല.
4
അവര്‍ കന്യകമാരാകയാല് സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്. കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു.
5
ഭോഷ്ക് അവരുടെ വായില്‍ ഉണ്ടായിരുന്നില്ല; അവര്‍ കളങ്കമില്ലാത്തവര് തന്നെ.
6
വേറൊരു ദൂതന് ആകാശമധ്യേ പറക്കുന്നതു ഞാന്‍ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാന്‍ അവന്റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.
7
ദൈവത്തെ ഭയപ്പെട്ട് അവന് മഹത്ത്വം കൊടുപ്പിന്; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിന്‍ എന്ന് അവന് അത്യുച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.
8
രണ്ടാമത് വേറൊരു ദൂതന് പിന്‍ചെന്നു; വീണുപോയി; തന്റെ ദുര്‍ന്നടപ്പിന്റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന് വീണുപോയി എന്നു പറഞ്ഞു.
9
മൂന്നാമതു വേറൊരു ദൂതന് അവരുടെ പിന്നാലെ വന്ന് അത്യുച്ചത്തില്‍ പറഞ്ഞത്: മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവന്
10
ദൈവകോപത്തിന്റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്ക്കും കുഞ്ഞാടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളില് ദണ്ഡനം അനുഭവിക്കും.
11
അവരുടെ ദണ്ഡനത്തിന്റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവര്‍ക്കും അതിന്റെ പേരിന്റെ മുദ്ര ഏല്ക്കുന്ന ഏവനും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.
12
ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം.
13
ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം കേട്ടു; അതു പറഞ്ഞത്: എഴുതുക: ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര് ഭാഗ്യവാന്മാര്; അതെ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു.
14
പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല് മനുഷ്യപുത്രനു സദൃശനായ ഒരുത്തന് തലയില്‍ പൊന്‍കിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.
15
മറ്റൊരു ദൂതന് ദൈവാലയത്തില്‍നിന്നും പുറപ്പെട്ടു, മേഘത്തിന്മേല് ഇരിക്കുന്നവനോട്: കൊയ്ത്തിനു സമയം വന്നതുകൊണ്ടു നിന്റെ അരിവാള്‍ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
16
മേഘത്തിന്മേല് ഇരിക്കുന്നവന് അരിവാള്‍ ഭൂമിയിലേക്ക് എറിഞ്ഞു; ഭൂമിയില്‍ കൊയ്ത്തു നടന്നു.
17
മറ്റൊരു ദൂതന് സ്വര്‍ഗത്തിലെ ആലയത്തില്‍നിന്നു പുറപ്പെട്ടു; അവന് മൂര്‍ച്ചയുള്ളൊരു കോങ്കത്തി പിടിച്ചിരുന്നു.
18
തീയുടെമേല് അധികാരമുള്ള വേറൊരു ദൂതന് യാഗപീഠത്തിങ്കല്‍നിന്നു പുറപ്പെട്ടു, മൂര്‍ച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോട്: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാല് നിന്റെ മൂര്‍ച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.
19
ദൂതന് കോങ്കത്തി ഭൂമിയിലേക്ക് എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്റെ വലിയ ചക്കില്‍ ഇട്ടു.
20
ചക്കു നഗരത്തിനു പുറത്തുവച്ചു മെതിച്ചു; ചക്കില്നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22