bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Romans 14
Romans 14
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
1
സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്ത്തുകൊള്വിന്.
2
ഒരുവന് എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
3
തിന്നുന്നവന് തിന്നാത്തവനെ ധിക്കരിക്കരുത്; തിന്നാത്തവന് തിന്നുന്നവനെ വിധിക്കരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
4
മറ്റൊരുത്തന്റെ ദാസനെ വിധിപ്പാന്‍ നീ ആര്? അവന് നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനനത്രേ; അവന് നില്ക്കും താനും; അവനെ നില്ക്കുമാറാക്കുവാന് കര്‍ത്താവിനു കഴിയുമല്ലോ.
5
ഒരുവന് ഒരു ദിവസത്തെക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന് സകല ദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തന് താന്താന്റെ മനസ്സില്‍ ഉറച്ചിരിക്കട്ടെ.
6
ദിവസത്തെ ആദരിക്കുന്നവന് കര്‍ത്താവിനായി ആദരിക്കുന്നു; തിന്നുന്നവന് കര്‍ത്താവിനായി തിന്നുന്നു; അവന് ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന് കര്‍ത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
7
നമ്മില്‍ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നതുമില്ല.
8
ജീവിക്കുന്നു എങ്കില്‍ നാം കര്‍ത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കില്‍ കര്‍ത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കര്‍ത്താവിനുള്ളവര്‍തന്നെ.
9
മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിര്‍ക്കയും ചെയ്തത്.
10
എന്നാല്‍ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും.
11
“എന്നാണ എന്റെ മുമ്പില്‍ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.
12
ആകയാല്‍ നമ്മില്‍ ഓരോരുത്തന് ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
13
അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടര്‍ച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാന്‍ മാത്രം ഉറച്ചുകൊള്‍വിന്‍.
14
യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്ന് എണ്ണുന്നവനുമാത്രം അതു മലിനം ആകുന്നു.
15
നിന്റെ ഭക്ഷണം നിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല് നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്‍ക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.
16
നിങ്ങളുടെ നന്മയ്ക്കു ദൂഷണം വരുത്തരുത്.
17
ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ.
18
അതില്‍ ക്രിസ്തുവിനെ സേവിക്കുന്നവന് ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യര്‍ക്കു കൊള്ളാകുന്നവനും തന്നെ.
19
ആകയാല്‍ നാം സമാധാനത്തിനും അന്യോന്യം ആത്മികവര്‍ധനയ്ക്കും ഉള്ളതിനു ശ്രമിച്ചുകൊള്‍ക.
20
ഭക്ഷണംനിമിത്തം ദൈവനിര്‍മാണത്തെ അഴിക്കരുത്. എല്ലാം ശുദ്ധം തന്നെ; എങ്കിലും ഇടര്‍ച്ച വരുത്തുമാറ് തിന്നുന്ന മനുഷ്യന് അതു ദോഷമത്രേ.
21
മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്.
22
നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില്‍ നിനക്കുതന്നെ ഇരിക്കട്ടെ; താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന് ഭാഗ്യവാന്.
23
എന്നാല്‍ സംശയിക്കുന്നവന് തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കായ്കകൊണ്ട് അവന് കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതൊക്കെയും പാപമത്രേ.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16