bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zephaniah 2
Zephaniah 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
1
നാണമില്ലാത്ത ജാതിയേ, നിര്‍ണയം ഫലിക്കുന്നതിനു മുമ്പേ- ദിവസം പതിര്‍പോലെ പാറിപ്പോകുന്നു- യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിനു മുമ്പേ,
2
യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിനുമുമ്പേ, കൂടിവരുവിന്‍; അതേ, കൂടിവരുവിന്‍!
3
യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍; നീതി അന്വേഷിപ്പിന്‍; സൗമ്യത അന്വേഷിപ്പിന്‍; പക്ഷേ നിങ്ങള്‍ക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.
4
ഗസ്സാ നിര്‍ജനമാകും; അസ്കലോന് ശൂന്യമായിത്തീരും; അസ്തോദിനെ അവര്‍ മധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോനു നിര്‍മ്മൂലനാശം വരും.
5
സമുദ്രതീരനിവാസികളായ ക്രേത്യജാതിക്ക് അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള്‍ ഇല്ലാതാകുംവണ്ണം ഞാന്‍ നിന്നെ നശിപ്പിക്കും.
6
സമുദ്രതീരം ഇടയന്മാര്ക്കു കുടിലുകളും ആട്ടിന്‍കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായിത്തീരും.
7
തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് ആകും; അവര്‍ അവിടെ മേയ്ക്കും; അസ്കലോന്‍വീടുകളിൽ അവര്‍ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്‍ശിച്ച് അവരുടെ സ്ഥിതി മാറ്റുമല്ലോ.
8
മോവാബിന്റെ ധിക്കാരവും അമ്മോന്യര്‍ എന്റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിനു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന്‍ കേട്ടിരിക്കുന്നു.
9
അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിത്: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തീരും; എന്റെ ജനത്തിൽ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്റെ ജാതിയിൽ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.
10
ഇത് അവരുടെ അഹങ്കാരംനിമിത്തം അവര്‍ക്കു ഭവിക്കും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
11
യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന് ഭൂമിയിലെ സകല ദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും.
12
നിങ്ങളോ കൂശ്യരേ, എന്റെ വാളിനാൽ നിഹതന്മാര്!
13
അവന് വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.
14
അതിന്റെ നടുവിൽ ആട്ടിന്‍കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാര്‍ക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ട്.
15
ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിര്‍ഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നെ; അതു ശൂന്യവും മൃഗങ്ങള്‍ക്കു കിടപ്പിടവുമായിത്തീര്ന്നതെങ്ങനെ; അതിനരികെക്കൂടിപ്പോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 3 →
All chapters:
1
2
3
Recommended Reading
Commentary
Zephaniah Commentaries
→
Devotional
Zephaniah Devotional Guide
→
Get This Bible
OV-BSI Study Bible
→