bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (ERV) WBTC Bible
/
1 Corinthians 5
1 Corinthians 5
Malayalam (ERV) WBTC Bible
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 6 →
1
നിങ്ങള്‍ക്കിടയില്‍ ലൈംഗികപാപമുണ്ടെന്നാണ് ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ പറയുന്നത്. ദൈവത്തെ അറിയാത്തവരുടെ ഇടയില്‍പ്പോലുമില്ലാത്ത വിധം വൃത്തികെട്ട ലൈംഗികപാപമാണത്. സ്വന്തം അപ്പന്റെ ഭാര്യയെ വച്ചുകൊണ്ടിരിക്കുന്നവന്‍ പോലുമുണ്ടെന്നാണ് പറയുന്നത്.
2
എന്നിട്ടും നിങ്ങള്‍ സ്വയം അഭിമാനിക്കുന്നു! നിങ്ങള്‍ ഖേദിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്തവനെ നിങ്ങളുടെ കൂട്ടത്തില്‍ നിന്നും പുറത്താക്കുകയും വേണം.
3
എന്റെ ശരീരം നിങ്ങളോടൊത്ത് അവിടെയില്ല; പക്ഷേ എന്റെ അത്മാവ് ഉണ്ട്. ആ പാപം ചെയ്തവനെ ഞാന്‍ വിധിക്കുകയും ചെയ്യും. ഞാനവിടെ ഉണ്ടായിരുന്നെങ്കിലെന്നപോലെ തന്നെയാണ് ഞാനവനെ വിധിച്ചത്.
4
നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ഒത്തുചേരുക. ഞാന്‍ ആത്മാവില്‍ നിങ്ങളോടൊപ്പം ഉണ്ടാവുകയും, കര്‍ത്താവായ യേശുവിന്റെ ശക്തി നിങ്ങള്‍ക്കുണ്ടാവുകയും ചെയ്യും.
5
അപ്പോള്‍ ഇയാളെ സാത്താനു നല്‍കുക; അങ്ങനെ അവന്റെ പാപം നിറഞ്ഞ സ്വയം നശിപ്പിക്കപ്പെടട്ടെ. അപ്പോള്‍ അവന്റെ ആത്മാവ് കര്‍ത്താവിന്റെ ദിനത്തില്‍ രക്ഷിക്കപ്പെടട്ടെ.
6
നിങ്ങളുടെ അഹങ്കാരം നന്നല്ല, ഈ വചനം നിങ്ങള്‍ക്കറിയില്ലേ, “അല്പം പുളിമാവ് മുഴുവന്‍ അരിമാവിനെയും പുളിപ്പിക്കും.”
7
പഴയ എല്ലാ പുളിമാവും പുറത്തെടുക്കുക, അങ്ങനെയെന്നാല്‍ നിങ്ങള്‍ പുതിയൊരു അരിമാവാകും. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പുളിപ്പില്ലാത്ത പെസഹാ അപ്പമാ ണ്.* അതെ, ഞങ്ങളുടെ പെസഹാകുഞ്ഞാടായ* ക്രിസ്തു യാഗം കഴിക്കപ്പെട്ടിരിക്കുന്നു.
8
അതുകൊണ്ട് നമുക്ക് നമ്മുടെ പെസഹാ ഭക്ഷണം കഴിക്കാം. പക്ഷേ പഴയ പുളിമാവുള്ള അപ്പമല്ല. പഴയ പുളിമാവ് പാപവും ദുര്‍വൃത്തിയുമാകുന്നു. എന്നാല്‍ നമുക്ക് പുളിപ്പില്ലാത്ത അപ്പം കഴിക്കാം. അത് നന്മയുടെയും സത്യത്തിന്റെയും അപ്പമാകുന്നു.
9
ലൈംഗികപാപം ചെയ്യുന്നവരുമായി യാതൊരു വിധത്തിലും ഇടപെടരുതെന്ന് ഞാന്‍ നിങ്ങള്‍ക്കയച്ച കത്തില്‍ എഴുതിയിരുന്നു.
10
എന്നാല്‍ ഈ ലോകത്ത് പാപം ചെയ്യുന്നവരുമായി ഇടപെടരുതെന്നല്ല ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം. ഈ ലോകത്തിലുള്ള ലൈംഗികപാപം ചെയ്യുന്നവരും സ്വാര്‍ത്ഥരും പരസ്പരം വഞ്ചിക്കുന്നവരും വിഗ്രഹങ്ങളെ ആരാധിക്കുന്നവരുമായി ബന്ധപ്പെടരുതെന്നല്ല. അവരില്‍ നിന്നും രക്ഷപെടുന്നതിന് നിങ്ങള്‍ ഈ ലോകം വിട്ടുപോകണം.
11
സ്വയം ക്രിസ്തുവില്‍ സഹോദരനെന്നു പറയുകയും ലൈംഗികപാപം ചെയ്യുകയോ സ്വാര്‍ത്ഥനായിരിക്കുകയോ വിഗ്രഹങ്ങളെ ആരാധിക്കുകയോ ആളുകളെ ചീത്ത പറയുകയോ കുടിച്ചു മത്തരാകുകയോ ആളുകളെ വഞ്ചിക്കുകയോ ചെയ്യുന്നവരുമായി ബന്ധപ്പെടരുത്. അവരോടൊത്ത് ഭക്ഷിക്കുകപോലും ചെയ്യരുതെന്ന് നിങ്ങളോടു പറയാനാണ് ഞാന്‍ ഈ കത്തെഴുതുന്നത്.
12
[*]
13
[*]
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16