bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (ERV) WBTC Bible
/
1 Thessalonians 3
1 Thessalonians 3
Malayalam (ERV) WBTC Bible
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
1
[*]
2
[*]
3
നിങ്ങളില്‍ ആരും തന്നെ ഞങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ മൂലം വിശ്വാസത്തില്‍ നിന്നും പിന്തിരിഞ്ഞു പോകാതിരിക്കാനായി തിമൊഥെയൊസിനെ ഞങ്ങള്‍ അയച്ചു. ഈ പ്രശ്നങ്ങളെല്ലാം നമ്മള്ക്കുണ്ടാകാന് പോകുന്നു എന്നുള്ളത് നിങ്ങള്‍ക്കു തന്നെ അറിയാം.
4
ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടായിരുന്നപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട് നമ്മള് എല്ലാവരും വളരെയധികം സഹിക്കേണ്ടതായുണ്ടെന്ന്. ഞങ്ങള്‍ പറഞ്ഞതുപോലെ സംഭവിച്ചുവെന്ന് നിങ്ങള്‍ക്കറിയാം.
5
അതുകൊണ്ട് തിമൊഥെയൊസിനെ അയക്കുന്നതുവഴി നിങ്ങളുടെ വിശ്വാസത്തെപ്പറ്റി എനിക്കു മനസ്സിലാക്കുകയും ചെയ്യാം. കാത്തിരിക്കാന്‍ ഇനി ഒട്ടും പറ്റില്ല എന്നായപ്പോഴാണ് ഞാനവനെ അയച്ചത്. പ്രലോഭിപ്പിക്കുന്നവന്റെ പ്രലോഭനങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടു. നിങ്ങളുടെ കഠിനാദ്ധ്വാനം നിഷ്ഫലമാക്കിയോ എന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു.
6
എന്നാല്‍ നിങ്ങളുടെ ഇടയില്‍ നിന്നും ഇപ്പോള്‍ തിരികെവന്ന തിമൊഥെയൊസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും കുറിച്ച് ഞങ്ങളോട് നല്ല കാര്യങ്ങള്‍ പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ നല്ല വിധത്തില്‍ ഓര്‍ക്കുന്നുവെന്നും, നിങ്ങള്‍ ഞങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തിമൊഥെയൊസ് പറഞ്ഞു. ഞങ്ങളുടെ കാര്യവും അതുതന്നെ - നിങ്ങളെ കാണാന്‍ ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു.
7
സഹോദരരേ, പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഞങ്ങള്‍ക്ക് ഉണ്ടെങ്കിലും നിങ്ങളുടെ വിശ്വാസം മൂലം ഞങ്ങള്‍ക്ക് ആശ്വാസം ഉണ്ട്.
8
നിങ്ങള്‍ കര്‍ത്താവില്‍ ഉറച്ചു നില്ക്കുകയാണെങ്കില് ഞങ്ങളുടെ ജീവിതം യഥാര്‍ത്ഥത്തില്‍ ധന്യമായി.
9
നിങ്ങള്‍ കാരണം നമ്മുടെ ദൈവമുന്പാകെ ഞങ്ങള്‍ക്ക് ഏറെ ആനന്ദം ഉണ്ട്. ഞങ്ങള്‍ക്ക് അനുഭവപ്പെടുന്ന സന്തോഷത്തിനു തക്ക നന്ദി ദൈവത്തിനു പറയാന്‍ ഞങ്ങള്‍ക്കാവില്ലെങ്കിലും ഞങ്ങളവനു നന്ദി പറയുന്നു.
10
നിങ്ങള്‍ക്കായി രാപ്പകല്‍ ആത്മാര്‍ത്ഥമായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളവിടെ വന്ന് നിങ്ങളെ കാണാനും നിങ്ങളുടെ വിശ്വാസത്തില്‍ നിങ്ങളെ ബലപ്പെടുത്തുന്നതിന് സഹായിപ്പാന്‍ കഴിയണമെന്നും, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
11
നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും തന്നേ നിങ്ങളുടെ അടുത്തേക്കുള്ള വഴി ഞങ്ങള്‍ക്ക് ഒരുക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
12
നിങ്ങളുടെ സ്നേഹത്തെ കര്‍ത്താവ് വളര്‍ത്തട്ടെയെന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളോരോരുത്തര്‍ക്കും തമ്മിലും എല്ലാവരോടുമുള്ള സ്നേഹം, കൂടുതലായി അവന് തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
13
ഞങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതുമൂലം നിങ്ങളുടെ ഹൃദയങ്ങളില്‍ ശക്തരാകും. അപ്പോള്‍ നമ്മുടെ കര്‍ത്താവായ യേശു തന്റെ എല്ലാ വിശുദ്ധരോടും കൂടെ വരുന്പോള്‍ വിശുദ്ധരും കുറ്റമറ്റവരുമായി നിങ്ങള്‍ക്ക് ദൈവമായ പിതാവിന്റെ സന്നിധിയില്‍ നില്ക്കാന് കഴിയും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 4 →
All chapters:
1
2
3
4
5