bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam 1992 MBSI
/
Jeremiah 50
Jeremiah 50
Malayalam 1992 MBSI
← Chapter 49
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 51 →
1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ബാബേലിന്റെ നേരെയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സു ഉണര്‍ത്തും.
2
പാറ്റുന്നവരെ ഞാന്‍ ബാബേലിലേക്കു അയക്കും; അവര്‍ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനര്‍ത്ഥദിവസത്തില്‍ അവര്‍ അതിനെ നാലുപുറവും വളയും.
3
വില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവന് കവചം ധരിച്ചു നിവിര്ന്നുനില്ക്കാതിരിക്കട്ടെ; അതിലെ യൌവനക്കാരെ ആദരിക്കാതെ സര്‍വ്വസൈന്യത്തെയും നിര്‍മ്മൂലമാക്കിക്കളവിന്‍.
4
അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്റെ വീഥികളില്‍ കുത്തിത്തുളക്കപ്പെട്ടവരും വീഴും.
5
യിസ്രായേലിന്റെയും യെഹൂദയുടെയും ദേശങ്ങള്‍ യിസ്രായേലിന്റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.
6
ബാബേലിന്റെ നടുവില്‍നിന്നു ഔടി ഔരോരുത്തന് താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അതിന്റെ അകൃത്യത്തില്‍ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവന് അതിനോടു പകരം ചെയ്യും;
7
ബാബേല്‍ യഹോവയുടെ കയ്യില്‍ സര്‍വ്വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍ പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ടു അവര്‍ക്കും ഭ്രാന്തു പിടിച്ചു.
8
പെട്ടെന്നു ബാബേല്‍ വീണു തകര്‍ന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിന്‍; അതിന്റെ വേദനെക്കു തൈലം കൊണ്ടുവരുവിന്‍; പക്ഷേ അതിന്നു സൌഖ്യം വരും.
9
ഞങ്ങള്‍ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൌഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിന്‍; നാം ഔരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വര്‍ഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.
10
യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിന്‍, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനില്‍ പ്രസ്താവിക്കുക.
11
അമ്പു മിനുക്കുവിന്‍; പരിച ധരിപ്പിന്‍; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.
12
ബാബേലിന്റെ മതിലുകള്‍ക്കു നേരെ കൊടി ഉയര്‍ത്തുവിന്‍; കാവല്‍ ഉറപ്പിപ്പിന്‍; കാവല്ക്കാരെ നിര്‍ത്തുവിന്‍; പതിയിരിപ്പുകാരെ ഒരുക്കുവിന്‍; യഹോവ ബാബേല്‍നിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിര്‍ണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.
13
വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.
14
ഞാന്‍ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവന് നിന്റെ നേരെ ആര്‍പ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.
15
അവന് തന്റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു.
16
അവന് തന്റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു അവന് ആവി കയറ്റുന്നു; മഴെക്കു മിന്നല്‍ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തില്നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
17
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനുമാകുന്നു. തട്ടാന്മാര് ഒക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ.
18
അവയില്‍ ശ്വാസവും ഇല്ല. അവ മായയും വ്യര്‍ത്ഥപ്രവൃത്തിയും തന്നേ; സന്ദര്‍ശനകാലത്തു അവ നശിച്ചുപോകും.
19
യാക്കോബിന്റെ ഔഹരിയായവന്‍ ഇവയെപ്പോലെയല്ല; അവന് സര്‍വ്വത്തെയും നിര്മ്മിച്ചവന്; യിസ്രായേല്‍ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
20
നീ എന്റെ വെണ്മഴുവും യുദ്ധത്തിന്നുള്ള ആയുധങ്ങളും ആകുന്നു; ഞാന്‍ നിന്നെക്കൊണ്ടു ജാതികളെ തകര്‍ക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.
21
നിന്നെക്കൊണ്ടു ഞാന്‍ കുതിരയെയും അതിന്റെ പുറത്തു കയറിയിരിക്കുന്നവനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ രഥത്തെയും അതില്‍ ഇരിക്കുന്നവനെയും തകര്‍ക്കും;
22
നിന്നെക്കൊണ്ടു ഞാന്‍ പുരുഷനെയും സ്ത്രീയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ വൃദ്ധനെയും ബാലനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ യുവാവിനെയും യുവതിയെയും തകര്‍ക്കും.
23
നിന്നെക്കൊണ്ടു ഞാന്‍ ഇടയനെയും ആട്ടിന്‍ കൂട്ടത്തെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ കൃഷിക്കാരനെയും അവന്റെ ഏര്‍കാളയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ ദേശാധിപതികളെയും സ്ഥാനാപതികളെയും തകര്‍ക്കും.
24
നിങ്ങള്‍ കാണ്‍കെ ഞാന്‍ ബാബേലിന്നും സകല കല്ദയനിവാസികള്‍ക്കും അവര്‍ സീയോനില്‍ ചെയ്തിരിക്കുന്ന സകലദോഷത്തിന്നും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാടു.
25
സകലഭൂമിയെയും നശിപ്പിക്കുന്ന വിനാശകപര്‍വ്വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ മേല്‍ കൈ നീട്ടി നിന്നെ പാറകളില്‍നിന്നു ഉരുട്ടി ദഹനപര്‍വ്വതം ആക്കും എന്നു യഹോവയുടെ അരുളപ്പാടു.
26
നിന്നില്‍നിന്നു അവര്‍ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
27
ദേശത്തു ഒരു കൊടി ഉയര്‍ത്തുവിന്‍; ജാതികളുടെ ഇടയില്‍ കാഹളം ഊതുവിന്‍; ജാതികളെ അതിന്റെ നേരെ സംസ്കരിപ്പിന്‍; അറാറാത്ത്, മിന്നി, അസ്കെനാസ്, എന്നീ രാജ്യങ്ങളെ അതിന്നു വിരോധമായി വിളിച്ചുകൂട്ടുവിന്‍; അതിന്നെതിരെ ഒരു സേനാപതിയെ നിയമിപ്പിന്‍; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിന്‍.
28
മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്റെ ആധിപത്യത്തില്‍ ഉള്‍പ്പെട്ട സകലദേശക്കാരുമായ ജാതികളെ അതിന്നു വിരോധമായി സംസ്കരിപ്പിന്‍;
29
ബാബേല്‍ദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിന്നു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങള്‍ നിവൃത്തിയായ്വരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു.
30
ബാബേലിലെ വീരന്മാര് യുദ്ധം മതിയാക്കി കോട്ടകളില്‍ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവര്‍ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകള്‍ക്കു തീ വെച്ചുകളഞ്ഞു; അതിന്റെ ഔടാമ്പലുകള് തകര്‍ന്നിരിക്കുന്നു.
31
പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകള്‍ ശത്രുവശമായി, കളങ്ങള്‍ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കള്‍ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേല്‍രാജാവിനോടു അറിയിക്കേണ്ടതിന്നു
32
ഔട്ടാളന്‍ ഔട്ടാളന്നും ദൂതന് ദൂതന്നും എതിരെ ഔടുന്നു.
33
യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍പുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു അതിന്റെ കൊയ്ത്തുകാലം വരും.
34
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവന് എന്നെ വെറുമ്പാത്രമാക്കി, മഹാസര്‍പ്പം എന്നപോലെ അവന് എന്നെ വിഴുങ്ങിക്കളഞ്ഞു, എന്റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറെച്ചു, എന്നെ തള്ളിക്കളഞ്ഞു.
35
ഞാന്‍ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേല്‍ വരട്ടെ എന്നു സീയോന് നിവാസിനി പറയും; എന്റെ രക്തം കല്ദയ നിവാസികളുടെമേല്‍ വരട്ടെ എന്നു യെരൂശലേം പറയും.
36
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ നിന്റെ വ്യവഹാരം നടത്തി, നിനക്കു വേണ്ടി പ്രതികാരം ചെയ്യും; അതിന്റെ കടല്‍ ഞാന്‍ ഉണക്കി, അതിന്റെ ഉറവുകള്‍ വറ്റിച്ചുകളയും.
37
ബാബേല്‍, നിവാസികള്‍ ഇല്ലാതെ കലക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും വിസ്മയത്തിന്നും ചൂളകുത്തുന്നതിന്നും വിഷയവുമായ്തീരും.
38
അവര്‍ ഒക്കെയും ബാലസിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും; അവര്‍ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.
39
അവര്‍ ജയമത്തരായിരിക്കുമ്പോള്‍ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാന്‍ അവര്‍ക്കും ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.
40
ഞാന്‍ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കുലനിലത്തേക്കു ഇറക്കിക്കൊണ്ടു വരും.
41
ശേശക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സര്‍വ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയില്‍ ബാബേല്‍ ഒരു സ്തംഭനവിഷയമായ്തീര്‍ന്നതെങ്ങനെ?
42
ബാബേലിന്മേല്‍ കടല്‍ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.
43
അതിന്റെ പട്ടണങ്ങള്‍ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാര്‍ക്കാത്തതും വഴനടക്കാത്തതും ആയ ദേശവും ആയിത്തീര്‍ന്നിരിക്കുന്നു.
44
ഞാന്‍ ബാബേലില്‍വെച്ചു ബേലിനെ സന്ദര്‍ശിച്ചു, അവന് വിഴുങ്ങിയതിനെ അവന്റെ വായില്‍നിന്നു പുറത്തിറക്കും; ജാതികള്‍ ഇനി അവന്റെ അടുക്കല്‍ ഔടിച്ചെല്ലുകയില്ല; ബാബേലിന്റെ മതില് വീണുപോകും.
45
എന്റെ ജനമേ, അതിന്റെ നടുവില്‍നിന്നു പുറപ്പെടുവിന്‍; യഹോവയുടെ ഉഗ്രകോപത്തില്‍നിന്നു നിങ്ങള്‍ ഔരോരുത്തന് താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍.
46
ദേശത്തു കേള്‍ക്കുന്ന വര്‍ത്തമാനംകൊണ്ടും ഒരു ആണ്ടില്‍ ഒരു വര്‍ത്തമാനവും പിറ്റെയാണ്ടില്‍ മറ്റൊരു വര്‍ത്തമാനവും കേള്‍ക്കുമ്പോഴും സാഹസകൃത്യങ്ങള്‍ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേലക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുതു; നിങ്ങള്‍ ഭയപ്പെടുകയും അരുതു.
47
അതുകൊണ്ടു ഞാന്‍ ബാബേലിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാര് ഒക്കെയും അതിന്റെ നടുവില്‍ വീഴും.
48
ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാര്‍ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാടു.
49
യിസ്രായേല്‍ നിഹതന്മാരേ, ബാബേല്‍ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സര്‍വ്വദേശവും തന്നേ.
50
വാളിന്നു ഒഴിഞ്ഞുപോയവരേ, നില്‍ക്കാതെ ചെല്ലുവിന്‍; ദൂരത്തുനിന്നു യഹോവയെ ഔര്പ്പിന്; യെരൂശലേം നിങ്ങള്‍ക്കു ഔര്മ്മ വരട്ടെ!
51
ഞങ്ങള്‍ നിന്ദ കേട്ടു ലജ്ജിച്ചിരിക്കുന്നു; അന്യന്മാര് യഹോവയുടെ ആലയത്തിന്റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാല്‍ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.
52
അതുകൊണ്ടു ഞാന്‍ അതിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും എാന്നു യഹോവയുടെ അരുളപ്പാടു; അന്നു ദേശത്തെല്ലാടവും നിഹതന്മാര് കിടന്നു ഞരങ്ങും.
53
ബാബേല്‍ ആകാശത്തോളം കയറിയാലും കോട്ട ഉയര്‍ത്തി ഉറപ്പിച്ചാലും, ഞാന്‍ വിനാശകന്മാരെ അതിലേക്കു അയക്കും എന്നു യഹോവയുടെ അരുളപ്പാടു.
54
ബാബേലില്‍നിന്നു നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേള്‍ക്കുന്നു.
55
യഹോവ ബാബേലിനെ നശിപ്പിച്ചു അതില്‍ നിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകള്‍ പെരുവെള്ളംപോലെ ഇരെക്കുന്നു; അവരുടെ ആരവത്തിന്റെ മുഴക്കം കേള്‍ക്കുന്നു.
56
അതിന്റെ നേരെ, ബാബേലിന്റെ നേരെ തന്നേ, വിനാശകന് വന്നിരിക്കുന്നു; അതിലെ വീരന്മാര് പിടിപെട്ടിരിക്കുന്നു; അവരുടെ വില്ലു എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്റെ ദൈവമാകുന്നു; അവന് പകരം ചെയ്യും.
57
ഞാന്‍ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവര്‍ ഉണരാതവണ്ണം നിത്യനിദ്രകൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.
58
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേലിന്റെ വിശാലമായ മതിലുകള്‍ അശേഷം ഇടിഞ്ഞുപോകും; അതിന്റെ ഉയര്‍ന്ന വാതിലുകള്‍ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യര്ത്ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവര്‍ ക്ഷീണിച്ചുപോകയും ചെയ്യും.
59
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലം ആണ്ടില്‍, അവനോടുകൂടെ മഹ്സേയാവിന്റെ മകനായ നേര്‍യ്യാവിന്റെ മകനായ സെരായാവു പ്രയാണാദ്ധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോള്‍ യിരെമ്യാപ്രവാചകന് സെരായാവോടു കല്പിച്ചു വചനം--
60
ബാബേലിന്നു വരുവാനിരിക്കുന്ന അനര്‍ത്ഥമൊക്കെയും, ബാബേലിനെക്കുറിച്ചു എഴുതിയിരിക്കുന്ന സകലവചനങ്ങളും തന്നേ, യിരെമ്യാവു ഒരു പുസ്തകത്തില്‍ എഴുതി --
61
യിരെമ്യാവു സെരായാവോടു പറഞ്ഞതുനീ ബാബേലില്‍ എത്തിയശേഷം ഈ വചനങ്ങള്‍ ഒക്കെയും നോക്കി വായിച്ചിട്ടു
62
യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്നു അതിനെക്കുറിച്ചു അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.
63
പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന്നു ഒരു കല്ലു കെട്ടി ഫ്രാത്തിന്റെ നടുവിലേക്കു എറിഞ്ഞു;
64
ഇങ്ങനെ ബാബേല്‍ ആണ്ടുപോകും; ഞാന്‍ അതിന്നു വരുത്തുന്ന അനര്ത്ഥത്തില്നിന്നു അതു പൊങ്ങിവരികയില്ല; അവര്‍ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്റെ വചനങ്ങള്‍.
← Chapter 49
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 51 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52