bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
2 Chronicles 22
2 Chronicles 22
Malayalam Bible POC-ML 2013
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 23 →
1
അറബികളോടുകൂടി വന്ന അക്രമിസംഘംയഹോറാമിന്െറ മൂത്തമക്കളെയെല്ലാം വധിച്ചതിനാല്‍, ജറുസലെംനിവാസികള്‍ ഇളയമകനായ അഹസിയായെരാജാവായി വാഴിച്ചു. അങ്ങനെയഹോറാമിന്െറ മകന് അഹസിയാ യൂദായില്‍ ഭരണം നടത്തി.
2
ഭരണമേറ്റപ്പോള്‍ അഹസിയായ്ക്ക് നാല്പത്തിരണ്ടു വയസ്സായിരുന്നു. അവന് ജറുസലെമില്‍ ഒരു വര്‍ഷം ഭരിച്ചു. ഇസ്രായേല്‍രാജാവായ ഓമ്രിയുടെ പൗത്രി അത്താലിയാ ആയിരുന്നു അവന്‍െറ അമ്മ.
3
മാതാവിന്‍െറ ദുഷ്പ്രരണ നിമിത്തം അഹസിയാ ആഹാബ്ഭവനത്തിന്‍െറ മാര്‍ഗത്തില്‍ ചരിച്ചു.
4
ആഹാബ്ഭവനത്തെപ്പോലെ കര്‍ത്താവിന്‍െറ മുന്പില് അവന് തിന്മ പ്രവര്‍ത്തിച്ചു. പിതാവിന്‍െറ മരണത്തിനുശേഷം ആഹാബിന്‍െറ ഭവനത്തില്‍പ്പെട്ടവരായിരുന്നു അവന്‍െറ ആലോചനക്കാര്. അത് അവന്‍െറ അധഃപതനത്തിനു കാരണമായി.
5
അവരുടെ ഉപദേശമനുസരിച്ച് അവന് ഇസ്രായേല്‍ രാജാവും ആഹാബിന്‍െറ മകനുമായ യോറാമിനോടുകൂടെ റാമോത് ഗിലയാദില്‍ സിറിയാരാജാവായ ഹസായേലിനോടുയുദ്ധംചെയ്യാന്‍ പോയി. സിറിയാക്കാര്‍ യോറാമിനെ മുറിവേല്പിച്ചു.
6
റാമായില്‍വച്ച് സിറിയാരാജാവായ ഹസായേലുമായുള്ളയുദ്ധത്തില്‍ ഏറ്റ മുറിവുകള്‍ ചികിത്സിക്കാന്‍ യോറാം ജസ്രലിലേക്കു മടങ്ങി. യൂദാരാജാവായയഹോറാമിന്‍െറ മകന് അഹസിയാ, ആഹാബിന്‍െറ മകന് യോറാം കിടപ്പായതിനാല്‍ അവനെ സന്ദര്‍ശിക്കാന്‍ ജസ്രലില്‍ എത്തി.
7
യോറാമിനെ സന്ദര്‍ശിക്കാന്‍ പോയത് അഹസിയായുടെ പതനത്തിനു കാരണമാകണമെന്ന് കര്‍ത്താവു നിശ്ചയിച്ചിരുന്നു. അവിടെവച്ച് നിംഷിയുടെ മകനും ആഹാബ്ഭവനത്തെനശിപ്പിക്കാന്‍ കര്‍ത്താവ് അഭിഷേകം ചെയ്തിരുന്നവനുമായ യേഹുവിനെ നേരിടാന്‍ യോറാമിനോടൊത്ത് അവര്‍ പോയി.
8
ആഹാബ്ഭവനത്തിനെതിരേ ശിക്ഷാവിധി നടത്തുമ്പോള്‍ യേഹു യൂദാപ്രഭുക്കന്മാരെയും അഹസിയായുടെ ചാര്‍ച്ചക്കാരായരാജസേവകന്‍മാരെയും കണ്ടുമുട്ടി. അവന് അവരെ വധിച്ചു.
9
സമരിയായില്‍ ഓടിയൊളി ച്ചഅഹസിയായെ അവര്‍ തിരഞ്ഞുപിടിച്ച് യേഹുവിന്‍െറ മുന്പില് കൊണ്ടുവന്നു വധിച്ചു. പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പിന്ചെന്നയഹോഷാഫാത്തിന്െറ പൗത്രനാണ് എന്നതിന്‍െറ പേരില്‍ അവര്‍ അവനെ സംസ്കരിച്ചു. രാജ്യം ഭരിക്കാന്‍ കഴിവുള്ള ആരും അഹസിയാക്കുടുംബത്തില്‍ അവശേഷിച്ചില്ല.
10
പുത്രന്‍മരിച്ചെന്നറിഞ്ഞപ്പോള്‍ അഹസിയായുടെ മാതാവ് അത്താലിയാ യൂദാരാജകുടുംബത്തില്‍പ്പെട്ട സകലരെയും വധിച്ചു.
11
എന്നാല്‍, രാജകുമാരിയായയഹോഷാബെയാത്ത് കൊല്ലപ്പെടാന്‍ പോകുന്ന രാജകുമാരന്മാരുടെ ഇടയില്‍നിന്ന് അഹസിയായുടെ മകന് യോവാഷിനെ എടുത്ത് ആയയോടൊപ്പം ഒരു ശയനമുറിയില്‍ ഒളിപ്പിച്ചു.യഹോറാം രാജാവിന്‍െറ മകളും അഹസിയായുടെ സഹോദരിയുംയഹോയാദാ പുരോഹിതന്‍െറ ഭാര്യയും ആയ യെഹോഷാബെയാത്ത് യോവാഷിനെ ഒളിപ്പിച്ചതുകൊണ്ട് അത്താലിയായ്ക്ക് അവനെ വധിക്കാന്‍ കഴിഞ്ഞില്ല.
12
ആറു വര്‍ഷം അവന് അവരോടുകൂടെ ദേവാലയത്തില്‍ ഒളിവില്‍ കഴിഞ്ഞു. ആ സമയം അത്താലിയാ രാജ്യം ഭരിച്ചു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36