bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
2 Chronicles 35
2 Chronicles 35
Malayalam Bible POC-ML 2013
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
1
ജോസിയാ ജറുസലെമില്‍ കര്‍ത്താവിന്‍െറ പെസഹാ ആചരിച്ചു. ഒന്നാംമാസം പതിനാലാംദിവസം അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു.
2
പുരോഹിതന്മാരെ അവരുടെ ചുമതലകള്‍ ഏല്പിക്കുകയും കര്‍ത്താവിന്‍െറ ആലയത്തിലെ ശുശ്രൂഷകള്‍ക്ക് അവരെ പ്രാത്സാഹിപ്പിക്കുകയും ചെയ്തു.
3
ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുന്നവരും കര്‍ത്താവിനുവേണ്ടി വേര്‍തിരിക്കപ്പെട്ടവരും ആയ ലേവ്യരോട് അവന് പറഞ്ഞു: ദാവീദിന്‍െറ പുത്രനും ഇസ്രായേല്‍ രാജാവുമായ സോളമന് നിര്‍മി ച്ചആലയത്തില് വിശുദ്ധപേടകം പ്രതിഷ്ഠിക്കുവിന്‍. നിങ്ങള്‍ ഇനി അതു തോളില്‍ വഹിക്കേണ്ടതില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിനും അവിടുത്തെ ജനമായ ഇസ്രായേലിനും ശുശ്രൂഷ ചെയ്യുവിന്‍.
4
ഇസ്രായേല്‍ രാജാവായ ദാവീദിന്‍െറയും പുത്രനായ സോളമന്‍െറയും നിര്‍ദേശങ്ങളനുസരിച്ച് കുടുംബക്രമത്തില്‍ ഗണംതിരിഞ്ഞ് ഒരുങ്ങുവിന്‍.
5
നിങ്ങളുടെ സഹോദരന്മാരായ സാമാന്യജനങ്ങളുടെ കുടുംബങ്ങള്‍ക്കു സേവനം ചെയ്യാന്‍ നിങ്ങള്‍ വിശുദ്ധസ്ഥലത്തു നില്ക്കുവിന്. ലേവ്യര്‍ക്ക് ഇസ്രായേല്‍ക്കുടുംബങ്ങളില്‍ ഓഹരിയുണ്ടായിരിക്കണം.
6
പെസഹാക്കുഞ്ഞാടിനെ കൊല്ലുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്യുവിന്‍. മോശ മുഖേന കര്‍ത്താവരുളിച്ചെയ്തതനുസരിച്ച് നിങ്ങളുടെ സഹോദരര്‍ക്ക് സേവനം ചെയ്യാന്‍ ഒരുങ്ങുവിന്‍.
7
അവിടെ സന്നിഹിതരായിരുന്ന സാമാന്യജനം പെസഹാകാഴ്ച അര്‍പ്പിക്കുവാന്‍വേണ്ടി തന്‍െറ മൃഗസമ്പത്തില്‍നിന്നു മുപ്പതിനായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍ കുട്ടികളെയും മൂവായിരം കാളകളെയും ജോസിയാ അവര്‍ക്കു ദാനംചെയ്തു.
8
അവന്‍െറ പ്രഭുക്കന്മാര് ജനത്തിനും പുരോഹിതന്മാര്ക്കും ലേവ്യര്‍ക്കും സ്വമനസാ ദാനങ്ങള്‍ നല്കി. ദേവാലയത്തിലെ മുഖ്യസേവകന്മാരായ ഹില്‍ക്കിയാ, സഖറിയാ,യഹിയേല്‍ എന്നിവര്‍ പുരോഹിതന്മാര്ക്കു പെസഹാകാഴ്ച അര്‍പ്പിക്കാന്‍ രണ്ടായിരിത്തിയറുനൂറു ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും മുന്നൂറു കാളകളെയും നല്കി.
9
ലേവ്യപ്രമുഖരായ കൊനാനിയായും, അവന്‍െറ സഹോദരന്മാരായ ഷെമായായും നഥാനേലും, ഹഷാബിയാ, ജയിയ്യേല്‍, യോസാബാദ് എന്നിവരും പെസഹാകാഴ്ചയര്‍പ്പിക്കാന്‍ ലേവ്യര്‍ക്ക് അയ്യായിരം ചെമ്മരിയാടുകളെയും കോലാട്ടിന്‍കുട്ടികളെയും അഞ്ഞൂറു കാളകളെയും നല്കി.
10
ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ പുരോഹിതന്മാരും ലേവ്യരും രാജകല്പനയനുസരിച്ചു താന്താങ്ങളുടെ സ്ഥാനങ്ങളേറ്റെടുത്തു.
11
അവര്‍ പെസഹാക്കുഞ്ഞാടിനെ കൊന്നു. പുരോഹിതന്മാര് ലേവ്യരില്‍നിന്നു രക്തം സ്വീകരിച്ചു ബലിപീഠത്തിന്മേല് തളിച്ചു. ലേവ്യര്‍ മൃഗത്തിന്‍െറ തോലുരിഞ്ഞു.
12
ദഹനബലിക്കുള്ള മൃഗങ്ങളെ സാമാന്യജനത്തിനു കുടുംബക്രമമനുസരിച്ചു വീതിച്ചുകൊടുത്തു. മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതുപോലെ കര്‍ത്താവിനു ബലി അര്‍പ്പിക്കുവാനായിരുന്നു അത്.
13
ലേവ്യര്‍ പെസഹാക്കുഞ്ഞാടിനെ ചട്ടപ്രകാരം തീയില്‍ ചുട്ടെടുത്തു. ശേഷിച്ചവ കലങ്ങളിലും കുട്ട കങ്ങളിലും ചട്ടികളിലും വേവിച്ച് ഉടനെ ജനത്തിനു വിതരണം ചെയ്തു.
14
അനന്തരം, അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്ക്കുമുള്ളതും തയ്യാറാക്കി. കാരണം, അഹറോന്‍െറ പുത്രന്മാരായ പുരോഹിതന്മാര് മേദസ്സും ദഹനബലിയും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ വ്യാപൃതരായിരുന്നു.
15
ദാവീദിന്‍െറയും ആസാഫ്, ഹേമാന്, രാജാവിന്‍െറ ദീര്‍ഘദര്‍ശിയായയദുഥൂന്‍ എന്നിവരുടെയും നിര്‍ദേശമനുസരിച്ച് ആസാഫിന്‍െറ സന്തതികളായ ഗായകര്‍ സ്വസ്ഥാനങ്ങളില്‍ നിന്നു. കാവല്ക്കാര് ഓരോ വാതില്ക്കലും നിലയുറപ്പിച്ചു. അവര്‍ക്കു വേണ്ടത് സഹോദരന്മാരായ ലേവ്യര്‍ ഒരുക്കിയിരുന്നതിനാല്‍ അവര്‍ക്കു ശുശ്രൂഷയില്‍നിന്നു പിന്തിരിയേണ്ടിവന്നില്ല.
16
ജോസിയാരാജാവിന്‍െറ കല്പനയനുസരിച്ചു പെസഹാ ആചരിക്കുകയും കര്‍ത്താവിന്‍െറ ബലിപീഠത്തില്‍ ദഹന ബലികള്‍ അര്‍പ്പിക്കുകയും ചെയ്ത്, കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ വേണ്ടതെല്ലാം അവര്‍ ഒരുക്കി.
17
അവിടെ സമ്മേളി ച്ചഇസ്രായേല്ജനം പെ സഹാത്തിരുനാളും ഏഴു ദിവസം നീളുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാളും അന്ന് ആഘോഷിച്ചു.
18
സാമുവല്പ്രവാചകന്െറ കാലത്തിനുശേഷം അതുപോലൊരു പെസഹാ ഇസ്രായേലില്‍ ആഘോഷിച്ചിട്ടില്ല. ജോസിയായും പുരോഹിതന്മാരും ലേവ്യരും അവിടെ സമ്മേളി ച്ചയൂദായിലെയും ഇസ്രായേലിലെയും ജനങ്ങളും ജറുസലെം നിവാസികളും ചേര്‍ന്ന് ആഘോഷി ച്ചആ പെ സഹാപോലെ ഒന്ന് ഇസ്രായേല്‍ രാജാക്കന്മാരില് ആരും ആഘോഷിച്ചിട്ടില്ല.
19
ജോസിയായുടെ പതിനെട്ടാം ഭരണവര്‍ഷത്തിലാണ് ഈ പെസഹാ ആഘോഷിച്ചത്.
20
ജോസിയാ ദേവാലയക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. അപ്പോള്‍ ഈജിപ്തുരാജാവായ നെക്കൊയൂഫ്രട്ടീസ്തീരത്തുള്ള കര്‍ക്കെമീഷിലേക്കുയുദ്ധത്തിനു പോവുകയായിരുന്നു. ജോസിയാ അവനെതിരേ ചെന്നു.
21
നെക്കൊ ദൂതന്മാര് മുഖേന ജോസിയായോടു പറഞ്ഞു: യൂദാ രാജാവേ, നാം തമ്മില്‍ എന്തു തര്‍ക്കം? ഞാന്‍ വരുന്നതു നിന്നെ ആക്രമിക്കാനല്ല, എന്‍െറ ശത്രുഭവനത്തിനെതിരായിട്ടാണ്. തിടുക്കംകൂട്ടാന്‍ ദൈവം എന്നോടു കല്പിച്ചിരിക്കുന്നു. എന്നോടൊത്തുള്ള ദൈവത്തെ എതിര്‍ക്കുന്നതില്‍നിന്നു പിന്തിരിയുക. അല്ലെങ്കില്‍, അവിടുന്ന് നിന്നെ നശിപ്പിക്കും.
22
എന്നാല്‍, ജോസിയാ പിന്മാറിയില്ല. വേഷപ്രച്ഛന്നനായിയുദ്ധത്തിനു ചെന്നു. നെക്കൊയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കു കേള്‍ക്കാതെ മെഗിദോ സമതലത്തില്‍വച്ച് ജോസിയാ അവനുമായി ഏറ്റുമുട്ടി.
23
വില്ലാളികള്‍ ജോസിയാരാജാവിനെ എയ്തു. രാജാവു ഭൃത്യന്മാരോടു പറഞ്ഞു: എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു, എന്നെ ഇവിടെനിന്നു കൊണ്ടുപോകുവിന്‍.
24
അവര്‍ അവനെ ആ രഥത്തില്‍ നിന്ന് ഇറക്കി മറ്റൊരു രഥത്തില്‍ കിടത്തി ജറുസലെമിലേക്കു കൊണ്ടുവന്നു. അവന് മരിച്ചു; പിതാക്കന്മാരുടെ കല്ലറയില്‍ സംസ്കരിക്കപ്പെട്ടു. യൂദായും ജറുസലെമും ജോസിയായെ ഓര്‍ത്തു വിലപിച്ചു.
25
ജറെമിയായും ജോസിയായെക്കുറിച്ച് ഒരു വിലാപഗാനം രചിച്ചു. ജോസിയായെക്കുറിച്ചു വിലപിക്കുമ്പോള്‍ ഇസ്രായേലിലെ ഗായകരായ സ്ത്രീപുരുഷന്മാര് ഈ ഗാനം ആലപിക്കാറുണ്ട്. ഇസ്രായേലില്‍ ഇതൊരു പതിവായി. വിലാപഗീതങ്ങളില്‍ ഈ ഗാനവും ചേര്‍ത്തിരിക്കുന്നു.
26
ജോസിയായുടെ ഇതര പ്രവര്‍ത്തനങ്ങളും കര്‍ത്താവിന്‍െറ നിയമത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ച്
27
അവന് ചെയ്ത നല്ല കാര്യങ്ങളും ആദ്യന്തം ഇസ്രായേല്രാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടെയും പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36