bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Joshua 13
Joshua 13
Malayalam Bible POC-ML 2013
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
1
ജോഷ്വ വൃദ്ധനായപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: നീ വൃദ്ധനായിരിക്കുന്നു; ഇനിയും വളരെയധികം സ്ഥലങ്ങള്‍ കൈവശപ്പെടുത്താനുണ്ട്.
2
അവശേഷിക്കുന്ന സ്ഥലം ഇതാണ്; ഫിലിസ്ത്യരുടെയും ഗഷൂര്യരുടെയും ദേശങ്ങളും, കാനാന്യര്‍ക്കുള്ളതെന്നു കരുതപ്പെടുന്നതും
3
ഈജിപ്തിനു കിഴക്ക് ഷീഹോര്‍ മുതല്‍ വടക്ക് എക്രാന്െറ അതിര്‍ത്തികള്‍വരെയുള്ള സ്ഥലവും ഫിലിസ്ത്യ രാജാക്കന്മാര് ഭരിച്ചിരുന്ന ഗാസാ, അഷ്ദോദ്, അഷ്കലോണ്, ഗത്ത്, എക്രാണ്‍ എന്നീ അഞ്ചു പ്രദേശങ്ങളും
4
തെക്ക് ആവിംദേശവും കാനാന്‍ദേശവും സീദോന്യരുടെ മൊറാറയും അമോര്യരുടെ അതിര്‍ത്തിയായ അഫേക്വരെയും;
5
ഗബാല്യരുടെ ദേശവും, ഹെര്‍മോണ്‍ മലയുടെ താഴെ ബാല്‍ഗാദു മുതല്‍ ഹാമാത്തിലേക്കുള്ള പ്രവേശനംവരെയും,
6
ലബനോനും, മിസ്രഹോത്മായിമിന്നും ലബനോനും ഇടയ്ക്കുള്ള സീദോന്യരുടെ മലമ്പ്രദേശങ്ങളും ഇതില്‍പ്പെടുന്നു. ഇസ്രായേല്‍ജനം മുന്നേറുന്നതനുസരിച്ച് ഞാന്‍ തന്നെ അവരെ അവിടെനിന്ന് ഓടിക്കും. ഞാന്‍ നിന്നോടു കല്പിച്ചിട്ടുള്ളതുപോലെ നീ ആ ദേശം ഇസ്രായേല്‍ക്കാര്‍ക്ക് അവകാശമായിക്കൊടുക്കണം.
7
ഈ ദേശം ഒന്‍പതു ഗോത്രക്കാര്‍ക്കും മനാസ്സെയുടെ അര്‍ധഗോത്രത്തിനും അവകാശമായി വിഭജിച്ചുകൊടുക്കുക.
8
റൂബന്‍ വേഗാദു ഗോത്രങ്ങളും മനാസ് സെയുടെ മറ്റേ അര്‍ധഗോത്രവും, കര്‍ത്താവിന്‍െറ ദാസനായ മോശ നല്‍കിയദേശം, നേരത്തെതന്നെ കൈവശമാക്കിയിരുന്നു. ജോര്‍ദാന്‍ നദിയുടെ കിഴക്കുവശത്തായിരുന്നു അത്.
9
അര്‍നോണ്‍ താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍ മുതല്‍ മെദേബാ സമതലം ഉള്‍പ്പെടെ ദീബോന്‍ വരെയും,
10
ഹെഷ് ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍െറ പട്ടണങ്ങളും, അമ്മോന്യരുടെ അതിര്‍ത്തികള്‍വരെയും,
11
ഗിലയാദും ഗഷൂ റും മാക്കായും ഹെര്‍മോണ്‍മലയും സലേക്കാവരെയുള്ള ബാഷാനും
12
എദ്രയിലും അ സ്താരോത്തിലും ഭരിച്ചിരുന്ന ബാഷാന്‍രാജാവായ ഓഗിന്‍െറ ദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു അത്. ഓഗ് മാത്രമേ റഫായിംകുലത്തില്‍ അവശേഷിച്ചിരുന്നുള്ളു.
13
ഇവരെ മോശ തോല്പിച്ചു പുറത്താക്കി. എങ്കിലും ഇസ്രായേല്‍ജനം ഗഷൂര്യരെയോ മാക്കാത്യരെയോ തുരത്തിയില്ല. അവര്‍ ഇന്നും ഇസ്രായേല്‍ക്കാരുടെ ഇടയില്‍ വസിക്കുന്നു.
14
ലേ വിയുടെ ഗോത്രത്തിനു മോശ അവകാശമൊന്നും നല്‍കിയില്ല. അവന് അവരോടു പറഞ്ഞതുപോലെ ഇസ്രായേലിന്‍െറ ദൈവമായ കര്ത്താവിന് അര്‍പ്പിക്കുന്ന ദഹനബലികളാണ് അവരുടെ അവകാശം.
15
റൂബന്‍െറ ഗോത്രത്തിനും കുടുംബമനുസരിച്ച് മോശ അവകാശം കൊടുത്തു.
16
മെദേബായോടു ചേര്‍ന്നു കിടക്കുന്ന സമതലങ്ങളും അര്‍നോണ്‍ താഴ്വരയുടെ മധ്യത്തിലുള്ള പട്ടണവും ആ താഴ്വരയുടെ അറ്റത്തുള്ള അരോവേറും ഉള്‍പ്പെട്ടതാണ് അവരുടെദേശം.
17
ഹെഷ്ബോണും സമതലവും അതിലുള്ള പട്ടണങ്ങളും ദീബോനും ബാമോത്ബാലും ബേത്ബാല്‍മേയോനും
18
യാഹാസും, കെദേമോത്തും, മെഫാത്തും
19
കിരിയാത്തായിമും, സിബ്മായും സമതലത്തിലെ ചെറുകുന്നിലുള്ള സെരെത്ഷാഹാറും
20
ബത്പെയോറും പിസ്ഗാ ചരിവുകളും ബേത്ജഷിമോത്തും
21
ഹെഷ്ബോണ്‍ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്‍െറ രാജ്യം മുഴുവനും സമതലത്തിലെ പട്ടണങ്ങളും ഇതിലുള്‍പ്പെടുന്നു. അവന്‍െറയും മിദിയാനിലെ നേതാക്കന്മാരായ ഏവി, റേക്കം, സുര്‍, ഹൂര്‍, റേബാ എന്നിവരെയും മോശ തോല്പിച്ചു. സീഹോനിലെ പ്രഭുക്കന്മാരായ ഇവര്‍ അവിടെ വസിച്ചിരുന്നു.
22
ഇസ്രായേല്‍ജനം വാളിനിരയാക്കിയവരുടെ കൂട്ടത്തില്‍ ബയോറിന്‍െറ മകനും മന്ത്രവാദിയുമായ ബാലാമും ഉണ്ടായിരുന്നു.
23
ജോര്‍ദാന്‍ തീരം ആയിരുന്നു റൂബന്‍ ഗോത്രത്തിന്‍െറ പശ്ചിമ അതിര്‍ത്തി. അവര്‍ക്കു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭി ച്ചപട്ടണങ്ങളുംഗ്രാമങ്ങളുമാണിവ.
24
ഗാദ്ഗോത്രത്തിനും കുടുംബക്രമമനുസരിച്ചു മോശ അവകാശം നല്കി.
25
അവരുടെ ദേശങ്ങള്‍യാസാര്‍, ഗിലയാദിലെ പട്ടണങ്ങള്‍, റബ്ബായുടെ കിഴക്ക് അരോവേര്‍വരെ അമ്മോന്യരുടെ ദേശത്തിന്‍െറ പകുതി,
26
ഹെഷ്ബോണ്‍ മുതല്‍ റാമാത്ത് മിസ്പെയും ബത്തോണിമുംവരെ മഹനായിം മുതല്‍ ദബീറിന്‍െറ പ്രദേശംവരെ,
27
താഴ്വരയിലെ ബത്ഹാറാം, ബത്നിമ്റാ, സുക്കോത്ത്, സാഫോന്‍, ഹെഷ്ബോണ്‍ രാജാവായ സീഹോന്‍െറ രാജ്യത്തിലെ ബാക്കി ഭാഗം എന്നിവയാണ്. കിന്നരോത്തുകടലിന്‍െറ താഴത്തേ അറ്റംവരെ ജോര്‍ദാന്‍െറ കിഴക്കേത്തീരമാണ് അതിന്‍െറ അതിര്‍ത്തി.
28
ഗാദ്ഗോത്രത്തിനു കുടുംബക്രമമനുസരിച്ച് അവകാശമായി ലഭി ച്ചപട്ടണങ്ങളും ഗ്രാമങ്ങളുമാണിവ.
29
മനാസ്സെയുടെ അര്‍ധഗോത്രത്തിന് മോശ കുടുംബക്രമമനുസരിച്ച് അവകാശം നല്കി.
30
അവരുടെ ദേശം മഹനായിംമുതല്‍ ബാഷാന്‍മുഴുവനും, ബാഷാന്‍രാജാവായ ഓഗിന്‍െറ രാജ്യം മുഴുവനും ബാഷാനിലുള്ള ജായിറിന്‍െറ എല്ലാ പട്ടണങ്ങളും - അറുപതു പട്ടണങ്ങളും,
31
ഗിലയാദിന്‍െറ പകുതിയും, അഷ്താരോത്ത്, എദ്രയി എന്നീ ബാഷാനിലെ ഓഗിന്‍െറ രാജ്യത്തുള്ള പട്ടണങ്ങളും-ഉള്‍പ്പെട്ടിരുന്നു. മനാസ്സെയുടെ മകനായ മാക്കീറിന്‍െറ സന്തതികളില്‍ പകുതിപ്പേര്‍ക്ക് കുടുംബക്രമമനുസരിച്ചു ലഭിച്ചതാണിവ.
32
ജറീക്കോയുടെ കിഴക്ക് ജോര്‍ദാന്‍ അക്കരെ മൊവാബ് സമതലത്തില്‍ വച്ചു മോശ അവകാശമായി വിഭജിച്ചുകൊടുത്ത വയാണിവ.
33
എന്നാല്‍, ലേവിയുടെ ഗോത്രത്തിന് മോശ അവകാശമൊന്നും നല്‍കിയില്ല. അവന് അവരോടു പറഞ്ഞതുപോലെ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവു തന്നെയാണ് അവരുടെ അവകാശം.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24