bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Joshua 22
Joshua 22
Malayalam Bible POC-ML 2013
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
1
റൂബന്‍-ഗാദ് ഗോത്രങ്ങളെയും മനാസ്സെയുടെ അര്‍ധഗോത്രത്തെയും ജോഷ്വ വിളിച്ചുകൂട്ടി.
2
അവന് അവരോടു പറഞ്ഞു: കര്‍ത്താവിന്‍െറ ദാസനായ മോശ നിങ്ങളോടു കല്പിച്ചതെല്ലാം നിങ്ങള്‍ അനുസരിച്ചു. എന്‍െറ ആജ്ഞ നിങ്ങള്‍ അനുവര്‍ത്തിക്കുകയും ചെയ്തു.
3
നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ നിങ്ങളുപേക്ഷിച്ചിട്ടില്ല. നിങ്ങളുടെ ദൈവമായ കര്‍ത്താവിന്‍െറ കല്പന അനുസരിക്കുന്നതില്‍ നിങ്ങള്‍ ഉല്സുകരായിരുന്നു.
4
ഇപ്പോള്‍ നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്‍െറ വാഗ്ദാനമനുസരിച്ച് നിങ്ങളുടെ സഹോദരന്മാര്ക്ക് സ്വസ്ഥത നല്കിയിരിക്കുന്നു. ആകയാല്‍ കര്‍ത്താവിന്‍െറ ദാസനായ മോശ ജോര്‍ദാനക്കരെ നിങ്ങള്‍ക്ക് അവകാശമായി നല്കിയ ദേശത്തുള്ള ഭവനങ്ങളിലേക്കു മടങ്ങുവിന്‍.
5
നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുകയും അവിടുത്തെ വഴികളിലൂടെ ചരിക്കുകയും, അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുകയും അവിടുത്തോടു വിശ്വസ്തത പുലര്‍ത്തുകയും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും കൂടെ അവിടുത്തെ ആരാധിക്കുകയും ചെയ്യണം എന്ന് കര്‍ത്താവിന്‍െറ ദാസനായ മോശ നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള കല്പനകളും നിയമങ്ങളും അനുസരിക്കുന്നതില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.
6
ജോഷ്വ അവരെ അനുഗ്രഹിച്ചയച്ചു. അവര്‍ തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി.
7
മാനാസ്സെയുടെ ഒരര്‍ധഗോത്രത്തിന് മോശ ബാഷാനില്‍ അവകാശം നല്‍കിയിരുന്നു. മറ്റേ അര്‍ധഗോത്രത്തിന് ജോര്‍ദാന്‍െറ പടിഞ്ഞാറു ഭാഗത്ത് അവരുടെ സഹോദരന്മാരുടെ അവകാശഭൂമിയോടു ചേര്‍ന്നു ജോഷ്വ ഓഹരി കൊടുത്തു. അവര്‍ അവരെ അനുഗ്രഹിച്ച് സ്വഭവനങ്ങളിലേക്ക് അയച്ചു.
8
അവന് പറഞ്ഞു: വളരെ അധികം കന്നുകാലികള്‍, വെള്ളി, സ്വര്‍ണം, പിച്ചള, ഇരുമ്പ്, വസ്ത്രങ്ങള്‍ എന്നിവയോടുകൂടി സമ്പന്നരായി നിങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍; ശത്രുക്കളില്‍നിന്നു ലഭി ച്ചകൊള്ള വസ്തുക്കള്‍ സഹോദരന്മാരുമായി പങ്കുവയ്ക്കുവിന്‍.
9
അങ്ങനെ റൂബന്‍, ഗാദ്ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ജനത്തോടുയാത്രചോദിച്ചതിനുശേഷം കാനാന്‍ ദേശത്തുള്ള ഷീലോയില്‍വച്ചു കര്‍ത്താവിന്‍െറ ദാസനായ മോശയുടെ കല്പനയനുസരിച്ചു സ്വന്തമാക്കിയ ഗിലയാദിലുള്ള ഭവനങ്ങളിലേക്കു മടങ്ങി.
10
റൂബന്‍വേഗാദുഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രവും കാനാന്‍ ദേശത്ത്ജോര്‍ദാനു സമീപം എത്തിയപ്പോള്‍, നദീതീരത്തു വലിയൊരു ബലിപീഠം നിര്‍മിച്ചു.
11
ഇതാ, റൂബന്‍വേഗാദു ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ജനത്തിന്‍െറ അവകാശ ഭൂമിയില്‍, കാനാന്‍ദേശത്തിന്‍െറ അതിര്‍ത്തിയില്‍, ജോര്‍ദാന്‍െറ തീരത്ത് ഒരു ബലിപീഠം നിര്‍മിച്ചിരിക്കുന്നു എന്ന് ഇസ്രായേല്‍ജനം കേട്ടു.
12
അ പ്പോള്‍, ഇസ്രായേല്‍ജനം മുഴുവനും അവരോടുയുദ്ധം ചെയ്യുന്നതിനു വേണ്ടി ഷീലോയില്‍ സമ്മേളിച്ചു.
13
ഇസ്രായേല്‍ജനം പുരോഹിതനായ എലെയാസറിന്‍െറ മകന് ഫിനെഹാസിനെ ഗിലയാദില്‍ റൂബന്‍വേഗാദുഗോത്രങ്ങളുടെയും മനാസ്സെയുടെ അര്‍ധഗോത്രത്തിന്‍െറയും അടുത്തേക്കയച്ചു.
14
ഇസ്രായേല്‍ഗോത്രങ്ങളില്‍നിന്ന് ഗോത്രത്ത ലവന്‍മാരായ പത്തു പേരെയും അവനോടു കൂടെ അയച്ചു.
15
അവര്‍ ഗിലയാദില്‍ റൂബന്‍-ഗാദുഗോത്രങ്ങളുടെയും മനാസ്സെയുടെ അര്‍ധഗോത്രത്തിന്‍െറയും അടുത്തുവന്നു പറഞ്ഞു:
16
കര്‍ത്താവിന്‍െറ ജനമൊന്നാകെ ഇങ്ങനെ പറയുന്നു: കര്‍ത്താവിനെ അനുഗമിക്കുന്നതില്‍ നിന്നു പിന്തിരിഞ്ഞ് അവിടുത്തെ എതിര്‍ത്തുകൊണ്ട് നിങ്ങള്‍ സ്വന്തമായി ഒരു ബലിപീഠം നിര്‍മിച്ചു. ഇസ്രായേ ലിന്‍െറ ദൈവത്തിനെതിരേ എന്തൊരതിക്ര മമാണ് നിങ്ങള്‍ ഇന്നു പ്രവര്‍ത്തിച്ചിരിക്കുന്നത്!
17
പെയോറില്‍വച്ച് നമ്മള് പാപംചെയ്തു. അതിനു ശിക്ഷയായി കര്‍ത്താവ് ജനത്തിന്‍െറ മേല്‍ മഹാമാരി അയച്ചു. ആ പാപത്തില്‍നിന്ന് ഇന്നും നമ്മള് ശുദ്ധരായിട്ടില്ല.
18
ഇതു പോരാഞ്ഞിട്ടാണോ കര്‍ത്താവിനെ അനുഗമിക്കുന്നതില്‍നിന്നു പിന്തിരിയാന് നിങ്ങള്‍ ഭാവിക്കുന്നത്? ഇന്നു നിങ്ങള്‍ കര്‍ത്താവിനോടു മറുതലിക്കുന്നെങ്കില്‍ നാളെ അവിടുന്ന് ഇസ്രായേല്‍ജനം മുഴുവനോടുംകോപിക്കും.
19
ആകയാല്‍, നിങ്ങളുടെ ദേശം അശുദ്ധമെങ്കില്‍ കര്‍ത്താവിന്‍െറ കൂടാരം സ്ഥിതിചെയ്യുന്ന ദേശത്തു വന്ന് ഞങ്ങളുടെ ഇടയില്‍ ഒരു സ്ഥലം സ്വന്തമാക്കണം. നമ്മുടെ ദൈവമായ കര്‍ത്താവിന്‍െറ ബലിപീഠമല്ലാതെ മറ്റൊന്നു നിര്‍മിച്ചുകൊണ്ട് അവിടുത്തോടു മത്സരിക്കുകയോ അതിലേക്കു ഞങ്ങളെ വലിച്ചിഴയ്ക്കുകയോ ചെയ്യരുത്.
20
സേറായുടെ മകന് ആഖാന്‍ നേര്‍ച്ചവസ്തുക്കളുടെ കാര്യത്തില്‍ അവിശ്വസ്തത കാണിക്കുകയും അതിന്‍െറ ശിക്ഷ ഇസ്രായേല്‍ജനം മുഴുവന്‍ അനുഭവിക്കുകയും ചെയ്തില്ലേ? അവന്‍െറ തെറ്റിന് അവന് മാത്ര മല്ലല്ലോ നശിക്കേണ്ടിവന്നത്!
21
റൂബന്‍-ഗാദുഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രവും ഇസ്രായേല്‍ ഗോത്രത്തലവന്മാരോടു പറഞ്ഞു:
22
സര്‍വശ ക്തനായ ദൈവമാണ് കര്‍ത്താവ്.
23
അതേ, സര്‍വശക്തനായ ദൈവംതന്നെ കര്‍ത്താവ്. അവിടുന്ന് ഇതറിയുന്നു; ഇസ്രായേലും അറിയട്ടെ. കര്‍ത്താവിനോടുള്ള മത്സരത്താലോ അവിശ്വസ്തതയാലോ അവിടുത്തെ അനുഗമിക്കുന്നതില്‍നിന്നു പിന്‍തിരിയുന്നതിനോ വേണ്ടിയാണ് ബലിപീഠം പണിതതെങ്കില്‍ അവിടുന്ന് ഞങ്ങളെ ശിക്ഷിക്കട്ടെ! ഞങ്ങള്‍ അതിന്മേല് ദഹനബലി, ധാന്യബലി, സമാധാനബലി എന്നിവ അര്‍പ്പിക്കുന്നെങ്കില്‍ അവിടുന്നുതന്നെ ഞങ്ങളോടു പ്രതികാരംചെയ്യട്ടെ!
24
ഭാവിയില്‍ നിങ്ങളുടെ മക്കള്‍
25
ഞങ്ങളുടെ മക്കളോട്, ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവുമായി നിങ്ങള്‍ക്ക് എന്തു ബന്ധമാണുള്ളത്, നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഇടയില്‍ അതിര്‍ത്തിയായി കര്‍ത്താവ് ജോര്‍ദാനെ നിശ്ചയിച്ചിരിക്കുന്നു, റൂബന്‍വേഗാദു ഗോത്രക്കാരായ നിങ്ങള്‍ക്ക് കര്‍ത്താവില്‍ അവകാശമില്ല എന്നു പറഞ്ഞു കര്‍ത്താവിനെ ആരാധിക്കുന്നതില്‍നിന്ന് അവരെ അകറ്റും എന്നു ഭയന്നാണ് ഞങ്ങള്‍ ഇതു ചെയ്തത്.
26
അതുകൊണ്ട് ഒരു ബലിപീഠം നിര്‍മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ദഹനബലിയോ ഇതര ബലിയോ അര്‍പ്പിക്കുന്നതിനല്ല അത്.
27
പ്രത്യുത, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ നമ്മുടെ പിന്‍തലമുറകള്‍ക്കിടയില്‍ ഒരു സാക്ഷ്യമായാണ് അതു നിര്‍മിച്ചത്. കര്‍ത്താവിന്‍െറ സന്നിധിയില്‍ ഞങ്ങള്‍ ദഹനബലിയും സമാധാനബലിയും മറ്റു ബലികളും അര്‍പ്പിക്കുന്നത്, ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോട് കര്‍ത്താവില്‍ നിങ്ങള്‍ക്ക് ഓഹരിയില്ല എന്നു പറയാതിരിക്കാന്‍ വേണ്ടിയാണ്.
28
ഞങ്ങളോടോ ഞങ്ങളുടെ പിന്‍ഗാമികളോടോ ഭാവിയില്‍ അവര്‍ ഇങ്ങനെ ചോദിക്കുകയാണെങ്കില്‍, ഞങ്ങള്‍ പറയും ബലിക്കോ ദഹനബലിക്കോ അല്ല നിങ്ങള്‍ക്കും ഞങ്ങള്‍ക്കും മധ്യേ ഒരു സാക്ഷ്യത്തിനായി കര്‍ത്താവിന്‍െറ ബലിപീഠത്തിന്‍െറ ഒരു മാതൃക ഞങ്ങളുടെ പിതാക്കന്മാര് നിര്‍മിച്ചതാണിത്.
29
കര്‍ത്താവിന്‍െറ കൂടാരത്തിന്‍െറ മുമ്പിലുള്ള ബലിപീഠമല്ലാതെ ദഹനബലിക്കോ ധാന്യബലിക്കോ ഇതര ബലികള്‍ക്കോ വേണ്ടി മറ്റൊരു ബലിപീഠമുണ്ടാക്കി കര്‍ത്താവിനെതിരേ മത്സരിക്കുകയും അവിടുത്തെ മാര്‍ഗങ്ങളില്‍ നിന്നു വ്യതിചലിക്കുകയും ചെയ്യാന്‍ ഞങ്ങള്‍ക്ക് ഇടവരാതിരിക്കട്ടെ.
30
റൂബന്‍-ഗാദ്- മനാസ്സെഗോത്രങ്ങള്‍ പറഞ്ഞഈ വാക്കുകേട്ട് പുരോഹിതനായ ഫിനെഹാസും അവന്‍െറ കൂടെയുണ്ടായിരുന്ന ശ്രഷ്ഠന്മാരും ഇസ്രായേലിലെ ഗോത്രത്തലവന്മാരും തൃപ്തരായി.
31
പുരോഹിതനായ എലെയാസറിന്‍െറ മകന് ഫിനെഹാസ് അവരോടു പറഞ്ഞു: കര്‍ത്താവ് നമ്മുടെ മധ്യത്തിലുണ്ടെന്ന് ഇന്നു ഞങ്ങള്‍ അറിയുന്നു. എന്തെന്നാല്‍, നിങ്ങള്‍ കര്‍ത്താവിനെതിരേ അകൃത്യം ചെയ്തില്ല. നിങ്ങള്‍ ഇസ്രായേല്‍ ജനത്തെ കര്‍ത്താവിന്‍െറ കോപത്തില്‍നിന്നു രക്ഷിച്ചിരിക്കുന്നു.
32
പുരോഹിതനായ എലെയാസറിന്‍െറ മകന് ഫിനെഹാസും സമൂഹനേതാക്കളും ഗിലയാദില്‍ റൂബന്‍-ഗാദു ഗോത്രങ്ങളുടെ അടുക്കല്‍ നിന്നു കാനാന്‍ദേശത്തു തിരിച്ചുവന്ന്, ഇസ്രായേല്‍ജനത്തെ വിവരമറിയിച്ചു.
33
ഈ വാര്‍ത്ത ഇസ്രായേലിനെ സന്തോഷിപ്പിച്ചു. റൂബന്‍-ഗാദു ഗോത്രങ്ങള്‍ വസിക്കുന്ന നാടു നശിപ്പിക്കാന്‍യുദ്ധം ചെയ്യുന്നതിനെക്കുറിച്ച് അവര്‍ പിന്നീടു സംസാരിച്ചില്ല. അവര്‍ ദൈവത്തെ സ്തുതിച്ചു.
34
കര്‍ത്താവാണ് ദൈവം എന്നതിന് ഇതു നമ്മുടെ ഇടയില്‍ ഒരു സാക്ഷ്യമായിരിക്കും എന്നു പറഞ്ഞ് റൂബന്‍-ഗാദുഗോത്രങ്ങള്‍ ആ ബലിപീഠത്തിനു സാക്ഷ്യം എന്നു പേരിട്ടു.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Recommended Reading
Commentary
Joshua Commentaries
→
Devotional
Joshua Devotional Guide
→
Get This Bible
Malayalam Bible POC-ML Study Bible
→