bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Leviticus 15
Leviticus 15
Malayalam Bible POC-ML 2013
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 16 →
1
കര്‍ത്താവ് മോശയോടും അഹറോനോടും അരുളിച്ചെയ്തു:
2
ഇസ്രായേല്‍ജനത്തോടു പറയുക: ആര്‍ക്കെങ്കിലും ശുക്ലസ്രാവമുണ്ടായാല്‍ അവന് അതിനാല്‍ അശുദ്ധനായിരിക്കും.
3
ശുക്ലസ്രാവത്താലുള്ള അശുദ്ധിയെ സംബന്ധിക്കുന്ന നിയമം ഇതാണ്: അവന്‍െറ ശരീരത്തില്‍നിന്ന് ശുക്ലം ഒഴുകുകയോ ഒഴുക്കു നിലച്ചുപോകുകയോ ചെയ്താലും അവനില്‍ അത് അശുദ്ധിയാണ്.
4
അവന് കിടക്കുന്ന കിടക്കയും ഇരിക്കുന്ന ഇടങ്ങളുമെല്ലാം അശുദ്ധമായിരിക്കും.
5
അവന്‍െറ കിടക്ക തൊടുന്നവന് വസ്ത്രം അലക്കുകയും കുളിക്കുകയും വേണം. അവന് വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
6
അവന് ഇരുന്ന സ്ഥലത്ത് ആരെങ്കിലും ഇരുന്നാല്‍ അവനും വസ്ത്രങ്ങള്‍ അലക്കി കുളിക്കണം; വൈകുന്നേരംവരെ അവന് അശുദ്ധനായിരിക്കും.
7
അവന്‍െറ ശരീരത്തില്‍ തൊടുന്നവനും വസ്ത്രം അലക്കി കുളിക്കണം: വൈകുന്നേരംവരെ അവന് അശുദ്ധനായിരിക്കും.
8
അവന് ശുദ്ധിയുള്ള ആരുടെയെങ്കിലുംമേല്‍ തുപ്പിയാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം.
9
അവന് വൈകുന്നേരംവരെ അശുദ്ധനായിരിക്കും. അവന് ഇരുന്നുയാത്രചെയ്യുന്ന ജീനിയും അശുദ്ധമായിരിക്കും.
10
അവന്‍െറ കിടക്കയ്ക്കു കീഴേയുള്ള എന്തിനെയെങ്കിലും സ്പര്‍ശിക്കുന്നവന്‍ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
11
അവന് കൈകഴുകാതെ ആരെയെങ്കിലും സ്പര്‍ശിച്ചാല്‍ അവനും വസ്ത്രം അലക്കി കുളിക്കണം. വൈകുന്നേരംവരെ അവന് അശുദ്ധനായിരിക്കും.
12
അവന് സ്പര്‍ശിക്കുന്ന മണ്‍പാത്രം ഉടച്ചുകളയണം; മരപ്പാത്രമെങ്കില്‍, അതു കഴുകണം.
13
അവന് സ്രാവം മാറി ശുദ്ധിയുള്ളവനാകുമ്പോള്‍, ശുദ്ധീകരണത്തിനായി ഏഴു ദിവസം നിശ്ചയിച്ച് തന്‍െറ വസ്ത്രങ്ങള്‍ അലക്കുകയും ഒഴുക്കുള്ള വെള്ളത്തില്‍ കുളിക്കുകയും വേണം. അപ്പോള്‍ അവന് ശുദ്ധിയുള്ളവനാകും.
14
എട്ടാംദിവസം അവന് രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ കര്‍ത്താവിന്‍െറ സന്നിധിയില്‍ സമാഗമകൂടാരത്തിന്‍െറ വാതില്ക്കല് കൊണ്ടുവന്ന് പുരോഹിതനെ ഏല്പിക്കണം.
15
പുരോഹിതന് അവയിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അങ്ങനെ അവന്‍െറ ശുക്ലസ്രാവത്തിനു പുരോഹിതന് അവനുവേണ്ടി കര്‍ത്താവിന്‍െറ മുന്പില് പരിഹാരംചെയ്യണം.
16
ഒരുവനു ബീജസ്രവണമുണ്ടായാല്‍ അവന് വെള്ളത്തില്‍ കുളിക്കണം. അവന് വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
17
ബീജം വീണ വസ്ത്രങ്ങളും തുകലുമെല്ലാം വെള്ളംകൊണ്ടു കഴുകണം. അവ വൈകുന്നേരംവരെ അശുദ്ധമായിരിക്കും.
18
ഒരാള്‍ സ്ത്രീയോടുകൂടി ശയിക്കുകയും ബീജസ്രവണമുണ്ടാകുകയും ചെയ്താല്‍, ഇരുവരും കുളിക്കണം; വൈകുന്നേരംവരെ അവര്‍ അശുദ്ധരായിരിക്കും.
19
സ്ത്രീക്കു മാസമുറയനുസരിച്ചു രക്തസ്രാവമുണ്ടായാല്‍ ഏഴു ദിവസത്തേക്ക് അവള് അശുദ്ധയായിരിക്കും. അവളെ സ്പര്‍ശിക്കുന്നവരെല്ലാം വൈകുന്നേരംവരെ അശുദ്ധരായിരിക്കും.
20
അശുദ്ധിയുടെ ദിനങ്ങളില്‍ കിടക്കാനോ ഇരിക്കാനോ അവള് ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം അശുദ്ധമായിരിക്കും.
21
ആരെങ്കിലും അവളുടെ കിടക്കയെ സ്പര്‍ശിച്ചാല്‍ അവന് തന്‍െറ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. വൈകുന്നേരംവരെ അവന് അശുദ്ധനായിരിക്കും.
22
അവള് ഇരുന്ന എന്തിലെങ്കിലും സ്പര്‍ശിക്കുന്നവന്‍ തന്‍െറ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം. അവന് വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
23
അവളുടെ കിടക്കയിലോ ഇരിപ്പിടങ്ങളിലോ തൊടുന്നവന് വൈകുന്നേരംവരെ അശുദ്ധനായിരിക്കും.
24
ആരെങ്കിലും അവളോടുകൂടെ ശയിച്ചാല്‍ അവളുടെ അശുദ്ധി അവനിലും ഉണ്ടാവുകയും അവന് ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കുകയുംചെയ്യും. അവന് കിടക്കുന്ന ഏതു കിടക്കയും അശുദ്ധമാകും.
25
സ്ത്രീക്ക് ഋതുകാലത്തല്ലാതെ വളരെ ദിവസത്തേക്ക് രക്തസ്രാവമുണ്ടാകുകയോ അശുദ്ധിയുടെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്തസ്രാവം നീണ്ടുനില്‍ക്കുകയോ ചെയ്താല്‍ ഋതുകാലത്തെന്നപോലെ ഈ ദിവ സങ്ങളിലെല്ലാം അവള് അശുദ്ധയായിരിക്കും.
26
രക്തസ്രാവമുള്ള ദിവസങ്ങളില്‍ അവള് കിടക്കുന്ന കിടക്കയെല്ലാം ഋതുകാലത്തിലെന്നപോലെ അശുദ്ധമായിരിക്കും. അവള് ഇരിക്കുന്നിടമെല്ലാം ഋതുകാലത്തെന്നപോലെ അശുദ്ധമായിരിക്കും.
27
ഇവ സ്പര്‍ശിക്കുന്നവന്‍ അശുദ്ധനായിരിക്കും. അവന് തന്‍െറ വസ്ത്രങ്ങള്‍ അലക്കി കുളിക്കണം.
28
വൈകുന്നേരംവരെ അവന് അശുദ്ധനായിരിക്കും. രക്തസ്രാവം മാറിയാല്‍ ഏഴുദിവസത്തേക്കു കൂടി അവള് കാത്തിരിക്കണം. അതിനുശേഷം അവള് ശുദ്ധിയുള്ളവളായിരിക്കും.
29
എട്ടാംദിവസം അവള് രണ്ടു ചെങ്ങാലികളെയോ രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ സമാഗമകൂടാരത്തിന്‍െറ വാതില്ക്കല് കൊണ്ടുവന്ന് പുരോഹിതനെ ഏല്പിക്കണം.
30
പുരോഹിതന് അതിലൊന്നിനെ പാപപരിഹാരബലിയായും മറ്റേതിനെ ദഹനബലിയായും അര്‍പ്പിക്കണം. അവളുടെ രക്തസ്രാവം മൂലമുള്ള അശുദ്ധിക്ക് പുരോഹിതന് അവള്‍ക്കുവേണ്ടി കര്‍ത്താവിന്‍െറ മുന്പില് പാപപരിഹാരം ചെയ്യണം.
31
ഇങ്ങനെ, ഇസ്രായേല്‍ജനങ്ങളുടെ ഇടയിലുള്ള എന്‍െറ കൂടാരം അശുദ്ധമാക്കി, തങ്ങളുടെ അശുദ്ധിയില്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന് നീ അവരെ അശുദ്ധിയില്‍ നിന്ന് അകറ്റണം.
32
ശുക്ലസ്രാവമോ ബീജസ്രാവമോ മൂലം അശുദ്ധരാകുന്നവര്‍ക്കുള്ള നിയമമാണിത്.
33
മാസമുറമൂലം അശുദ്ധയായവള്‍ക്കും സ്രാവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയായ സ്ത്രീയോടുകൂടെ ശയിക്കുന്നവനും ഉള്ളതാണ് ഈ നിയമം.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27