bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible POC-ML 2013
/
Leviticus 24
Leviticus 24
Malayalam Bible POC-ML 2013
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 25 →
1
കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
2
വിളക്കുകള്‍ നിരന്തരം കത്തിക്കൊണ്ടിരിക്കുന്നതിന് ഒലിവില്‍നിന്നെടുത്ത ശുദ്ധമായ എണ്ണ നിന്‍െറ അടുക്കല്‍ കൊണ്ടുവരാന്‍ ഇസ്രായേല്‍ജനത്തോടു പറയുക.
3
സമാഗമകൂടാരത്തില്‍ സാക്ഷ്യത്തിന്‍െറ തിര ശ്ശീലയ്ക്കു പുറത്ത് പ്രദോഷംമുതല്‍ പ്രഭാതംവരെ നിരന്തരം കര്‍ത്താവിന്‍െറ സന്നിധിയില്‍ അഹറോന് അതു സജ്ജമാക്കി വയ്ക്കണം. നിങ്ങളുടെ തലമുറകള്‍ക്ക് എന്നേക്കുമുള്ള നിയമമാണിത്.
4
കര്‍ത്താവിന്‍െറ സന്നിധിയില്‍ ദീപപീഠത്തിന്മേല് അവന് ദീപങ്ങള്‍ നിരന്തരം ഒരുക്കിവയ്ക്കണം.
5
നീ നേരിയ മാവുകൊണ്ടു പന്ത്രണ്ട് അപ്പം ഉണ്ടാക്കണം. ഓരോ അപ്പത്തിനും പത്തില്‍രണ്ട് ഏഫാ മാവ് ഉപയോഗിക്കണം.
6
അവ ആറു വീതം രണ്ടു നിരകളായി പൊന്മേശയില് വയ്ക്കണം.
7
ശുദ്ധമായ കുന്തുരുക്കം ഓരോ നിലയിലും വയ്ക്കണം. കര്ത്താവിന് അപ്പത്തോടൊപ്പം സ്മരണാംശമായി അഗ്നിയില്‍ അര്‍പ്പിക്കാന്‍വേണ്ടിയാണ് ഇത്.
8
ഇസ്രായേല്‍ജനത്തിനുവേണ്ടി നിത്യമായ ഒരു ഉടമ്പടിയായി സാബത്തുതോറും മുടക്കംകൂടാതെ അഹറോന് അതു കര്‍ത്താവിന്‍െറ മുന്പില് ക്രമപ്പെടുത്തിവയ്ക്കണം.
9
അത് അഹറോനും അവന്‍െറ പുത്രന്മാര്ക്കും ഉള്ളതായിരിക്കും. അവര്‍ അതു വിശുദ്ധ സ്ഥലത്തുവച്ചു ഭക്ഷിക്കണം. കാരണം, അതു കര്ത്താവിന് അര്‍പ്പിതമായ ദഹന ബലിയുടെ അതിവിശുദ്ധമായ അംശവും അവന്‍െറ ശാശ്വതാവകാശവുമാണ്.
10
ഇസ്രായേല്‍ക്കാരിയില്‍ ഈജിപ്തുകാരനു ജനി ച്ചഒരുവന്‍ ഇസ്രായേല്‍ജനത്തിനിടയില്‍ വന്ന് പാളയത്തില്‍വച്ച് ഒരു ഇസ്രായേല്‍ക്കാരനുമായി വഴക്കിട്ടു.
11
ഇസ്രായേല്‍ സ്ത്രീയുടെ മകന് തിരുനാമത്തെ ദുഷിക്കുകയും ശപിക്കുകയും ചെയ്തു. അവര്‍ അവനെ മോശയുടെ അടുക്കല്‍ കൊണ്ടുവന്നു. അവന്‍െറ അമ്മയുടെ പേര് ഷെലോമിത്ത് എന്നായിരുന്നു. അവള് ദാന്‍ ഗോത്രത്തിലെ ദിബ്രിയുടെ മകളായിരുന്നു.
12
അവര്‍ അവനെ കര്‍ത്താവിന്‍െറ ഹിതം അറിയുന്നതുവരെ തടവില്‍ വച്ചു.
13
കര്‍ത്താവ് മോശയോടു കല്പിച്ചു:
14
ശാപവാക്കു പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോകുക. അവന് പറഞ്ഞതു കേട്ടവരെല്ലാം അവന്‍െറ തലയില്‍ കൈവച്ചതിനുശേഷം ജനം അവനെ കല്ലെറിയട്ടെ.
15
എന്നിട്ട് ഇസ്രായേല്‍ ജനത്തോടു പറയുക, ദൈവത്തെ ശപിക്കുന്നവന് തന്‍െറ പാപം വഹിക്കണം.
16
കര്‍ത്താവിന്‍െറ നാമം ദുഷിക്കുന്നവനെ കൊന്നുകളയണം. സമൂഹം മുഴുവനും അവനെ കല്ലെറിയണം. സ്വദേശിയോ വിദേശിയോ ആകട്ടെ കര്‍ത്താവിന്‍െറ നാമം ദുഷിക്കുന്ന ഏവനും വധിക്കപ്പെടണം.
17
മനുഷ്യനെ കൊല്ലുന്നവന്മരണശിക്ഷ അനുഭവിക്കണം.
18
മൃഗത്തെ കൊല്ലുന്നവന് പകരം മൃഗത്തെ കൊടുക്കണം - ജീവനു പകരം ജീവന്.
19
അയല്‍ക്കാരനെ അംഗഭംഗപ്പെടുത്തുന്നവനോട് അതു തന്നെ ചെയ്യണം.
20
ഒടിവിന് ഒടിവും കണ്ണിനു കണ്ണും പല്ലിനു പല്ലും പകരം കൊടുക്കണം. മറ്റൊരുവനെ അംഗഭംഗപ്പെടുത്തിയതുപോലെ അവനെയും അംഗഭംഗപ്പെടുത്തണം.
21
മൃഗത്തെ കൊല്ലുന്നവന് പകരം മൃഗത്തെ കൊടുക്കണം. എന്നാല്‍ മനുഷ്യനെ കൊല്ലുന്നവനെ കൊന്നുകളയണം.
22
സ്വദേശിക്കും വിദേശിക്കും ഒരേ നിയമംതന്നെ. ഞാനാണ് നിങ്ങളുടെ ദൈവമായ കര്‍ത്താവ്.
23
ദൈവദൂഷണം പറഞ്ഞവനെ പാളയത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു. മോശയോടു കര്‍ത്താവ് കല്പിച്ചതുപോലെ ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27