bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
/
Isaiah 28
Isaiah 28
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 29 →
1
എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം!
2
ഇതാ, ശക്തിയും ബലവുമുള്ള ഒരുവൻ കർത്താവിങ്കൽനിന്നു വരുന്നു; തകർക്കുന്ന കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവിടുന്ന് അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.
3
എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടം അവൻ കാലുകൊണ്ടു ചവിട്ടിക്കളയും.
4
ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പ് പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.
5
ആ നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിനു മഹത്ത്വമുള്ള ഒരു കിരീടവും ഭംഗിയുള്ള ഒരു മുടിയും
6
ന്യായവിസ്താരം കഴിക്കുവാൻ ഇരിക്കുന്നവനു ന്യായത്തിന്റെ ആത്മാവും പട്ടണവാതില്ക്കൽവച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.
7
എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാവുകയും മദ്യപിച്ച് ആടിനടക്കുകയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
8
മേശകൾ മുഴുവനും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിക്കുന്നില്ല.
9
“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിക്കുവാൻ പോകുന്നത്? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിക്കുവാൻ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
10
ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്ന് അവർ പറയുന്നു അതേ,
11
വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവിടുന്ന് ഈ ജനത്തോടു സംസാരിക്കും.
12
“ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുക്കുവിൻ; ഇതാകുന്നു വിശ്രമം” എന്ന് അവിടുന്ന് അവരോട് അരുളിച്ചെയ്തു എങ്കിലും കേൾക്കുവാൻ അവർക്കു മനസ്സില്ലായിരുന്നു.
13
അതിനാൽ അവർ ചെന്നു പുറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്ന് ആയിരിക്കും.
14
അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുവിൻ.
15
“ഞങ്ങൾ മരണത്തോടു ഉടമ്പടിയും പാതാളത്തോട് കരാറും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ അതു ഞങ്ങളോട് അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു” എന്നു നിങ്ങൾ പറഞ്ഞുവല്ലോ.
16
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോവുകയില്ല.
17
ഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കി കൊണ്ടുപോകും.
18
മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി ദുർബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ കരാർ നിലനില്ക്കുകയില്ല; പ്രവഹിക്കുന്ന ബാധ കടന്നുപോകുമ്പോൾ നിങ്ങൾ തകർന്നു പോകും.
19
അത് കടന്നുപോകുമ്പോഴെല്ലാം നിങ്ങളെ പിടിക്കും; അതു രാവിലെതോറും, രാവും പകലും, കടന്നുപോകും;” അതിന്റെ വാർത്ത കേൾക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും.
20
കിടക്ക ഒരുത്തനു നിവിർന്നു കിടക്കുവാൻ നിളം പോരാത്തതും പുതപ്പ് പുതയ്ക്കുവാൻ വീതി പോരാത്തതും ആകും.
21
യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നെ നടത്തേണ്ടതിനും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കുകയും ഗിബെയോൻതാഴ്വരയിൽ എന്നപോലെ കോപിക്കുകയും ചെയ്യും.
22
അതുകൊണ്ട് നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.
23
ചെവി തന്ന് എന്റെ വാക്കു കേൾക്കുവിൻ; ശ്രദ്ധവച്ച് എന്റെ വചനം കേൾക്കുവിൻ.
24
വിതക്കുവാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ?
25
നിലം നിരപ്പാക്കിയിട്ട് അവൻ കരിഞ്ജീരകം വിതയ്ക്കുകയും ജീരകം വിതറുകയും ഗോതമ്പ് ഉഴവു ചാലിലും യവം അതിനുള്ള സ്ഥലത്തും ചെറുഗോതമ്പ് അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?
26
അങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.
27
കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കുകയത്രേ ചെയ്യുന്നത്.
28
മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്പോഴും മെതിക്കുകയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കുകയും ചെയ്യുകയില്ലല്ലോ; അവൻ അതിനെ ചതച്ചുകളയുകയില്ല.
29
അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66