bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
/
Isaiah 66
Isaiah 66
Malayalam Bible (IRV) 2019 (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം)
← Chapter 65
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
1
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗ്ഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു; നിങ്ങൾ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്റെ വിശ്രാമസ്ഥലവും ഏത്?
2
എന്റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതെല്ലാം ഉളവായത്” എന്നു യഹോവ അരുളിച്ചെയ്യുന്നു; “എങ്കിലും എളിയവനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും.
3
കാളയെ അറുക്കുകയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ, കുഞ്ഞാടിനെ യാഗം കഴിക്കുകയും നായുടെ കഴുത്ത് ഒടിക്കുകയും ചെയ്യുന്നവൻ, ഭോജനയാഗം കഴിക്കുകയും പന്നിച്ചോര അർപ്പിക്കുകയും ചെയ്യുന്നവൻ, ധൂപം കാണിക്കുകയും മിഥ്യാമൂർത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ, ഇവർ സ്വന്തവഴികളെ തിരഞ്ഞെടുക്കുകയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത്
4
അവർ ഭയപ്പെടുന്നത് അവർക്കും വരുത്തും; ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നെ.”
5
യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, അവന്റെ വചനം കേട്ടുകൊള്ളുവിൻ; “നിങ്ങളെ പകച്ച്, എന്റെ നാമംനിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാർ: ‘ഞങ്ങൾ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു യഹോവ സ്വയം മഹത്ത്വീകരിക്കട്ടെ’ എന്നു പറയുന്നുവല്ലോ; എന്നാൽ അവർ ലജ്ജിച്ചു പോകും.”
6
നഗരത്തിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു; മന്ദിരത്തിൽനിന്ന് ഒരു നാദം കേൾക്കുന്നു; തന്റെ ശത്രുക്കളോടു പകരംവീട്ടുന്ന യഹോവയുടെ നാദം തന്നെ.
7
“നോവു കിട്ടുംമുമ്പ് അവൾ പ്രസവിച്ചു; വേദന വരുംമുമ്പ് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.
8
ഈവക ആര് കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആര് കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജനത ഒന്നായിട്ടുതന്നെ ജനിക്കുമോ? സീയോൻ, നോവുകിട്ടിയ ഉടൻതന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.
9
ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ?” എന്നു യഹോവ അരുളിച്ചെയ്യുന്നു; “പ്രസവിക്കുമാറാക്കിയിട്ടു ഞാൻ ഗർഭപാത്രം അടച്ചുകളയുമോ?” എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
10
യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി സന്തോഷിക്കുവിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിക്കുവിൻ; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളവരേ, അവളോടുകൂടി അത്യന്തം ആനന്ദിക്കുവിൻ.
11
അവളുടെ സാന്ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകുകയും അവളുടെ തേജസ്സിൻ കുചാഗ്രങ്ങളെ നുകർന്നു രമിക്കുകയും ചെയ്യുവിൻ.
12
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾക്കു കുടിക്കുവാൻവേണ്ടി ഞാൻ അവൾക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ എളിയിൽ എടുത്തുകൊണ്ടു നടക്കുകയും മുഴങ്കാലിന്മേൽ ഇരുത്തി ലാളിക്കുകയും ചെയ്യും.
13
അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.”
14
അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികൾ ഇളമ്പുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്റെ ദാസന്മാർക്കു വെളിപ്പെടും; ശത്രുക്കളോട് അവൻ ക്രോധം കാണിക്കും.
15
യഹോവ തന്റെ കോപത്തെ ഉഗ്രതയോടും തന്റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടി നടത്തുവാൻ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും.
16
യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; യഹോവയാൽ വധിക്കപ്പെട്ടവർ വളരെ ആയിരിക്കും.
17
“തോട്ടങ്ങളിൽ പോകേണ്ടതിനു നടുവിലുള്ളവനെ അനുകരിച്ചു അവരെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറയ്ക്കപ്പെട്ടവ, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവർ ഒരുപോലെ മുടിഞ്ഞുപോകും” എന്നു യഹോവയുടെ അരുളപ്പാട്.
18
“ഞാൻ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാൻ സകല ജനതകളെയും ഭാഷക്കാരെയും ഒന്നിച്ചുകൂട്ടുന്ന കാലം വരുന്നു; അവർ വന്ന് എന്റെ മഹത്ത്വം കാണും.
19
ഞാൻ അവരുടെ ഇടയിൽ ഒരു അടയാളം പ്രവർത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാൻ തർശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ യാവാൻ എന്നിവരുമായ ജനതകളുടെ അടുക്കലേക്കും എന്റെ കീർത്തി കേൾക്കുകയും എന്റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവർ എന്റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;
20
യിസ്രായേൽമക്കൾ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്നു നിങ്ങളുടെ സഹോദരന്മാർ എല്ലാവരെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവ്വതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
21
“അവരിൽനിന്നും ചിലരെ ഞാൻ പുരോഹിതന്മാരായും ലേവ്യരായും എടുക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
22
“ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും” എന്നു യഹോവയുടെ അരുളപ്പാട്.
23
“പിന്നെ അമാവാസി തോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിക്കുവാൻ വരും” എന്നു യഹോവ അരുളിച്ചെയ്യുന്നു.
24
“അവർ പുറപ്പെട്ടുചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാവുകയില്ല; അവരുടെ തീ കെട്ടുപോകുകയില്ല; അവർ സകലജഡത്തിനും അറപ്പായിരിക്കും.”
← Chapter 65
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66